വീട്ടുകാര്‍ക്കൊപ്പം കുറച്ച് സമയം ചെലവിടണം, ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കുന്നു; ഞെട്ടിച്ച് ബേസില്‍

By Desk

മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി താരമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. നായകനായും സംവിധായകനുമെല്ലാം വിശ്വസിക്കാവുന്ന പേരാണ് ഇന്ന് ബേസില്‍ ജോസഫ്. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് 2024 തന്റെ വര്‍ഷമാക്കി മാറ്റിയിരിക്കുകയാണ് ബേസില്‍ ജോസഫ്. വലിയ ബജറ്റില്ലാതെ ഒരുക്കുന്ന സിനിമകളെ പോലും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാക്കാന്‍ ബേസില്‍ ജോസഫ് എന്ന നായകന് സാധിക്കുന്നുണ്ട്.

ഒടുവില്‍ ഇറങ്ങിയ സൂക്ഷ്മദര്‍ശിനി ഇതിനോടകം തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ ബേസില്‍-നസ്രിയ കോമ്പിനേഷന്‍ കയ്യടി നേടുകയാണ്. കുഞ്ഞിരാമായാണം മുതല്‍ മിന്നല്‍ മുരളി വരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും വലിയ ഹിറ്റുകളാക്കി മാറ്റാനും ബേസിലിന് സാധിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള സിനിമയില്‍ അന്ന് പ്രേക്ഷകര്‍ ഏറ്റവും വിശ്വാസത്തോടെ ടിക്കറ്റെടുക്കാനുള്ള കാരണമായി മാറുകയാണ് ബേസില്‍ ജോസഫ് എന്ന പേര്.

Basil Joseph

എന്നാല്‍ താന്‍ അധികം വൈകാതെ ഒരിടവേളയെടുക്കുമെന്നാണ് ബേസില്‍ ജോസഫ് പറയുന്നത്. ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍ കൂടെ റിലീസായിക്കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ബേസില്‍ പറയുന്നത്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബേസില്‍ ജോസഫ് മനസ് തുറന്നത്. തന്നിലെ അച്ഛനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

''ഞാനൊരു അപ്പനാണ് എന്ന ചിന്ത എപ്പോഴുമുണ്ട്. അതിന് വേണ്ടി പാരന്റിങ് പുസ്തകങ്ങള്‍ വായിക്കേണ്ടതില്ലല്ലോ. ഹോപ്പ് അപ്പാ എന്ന് വിളിക്കുമ്പോള്‍ തന്നെ ആ ഫീലിങ് വരും. മുന്‍പും കൂട്ടുകാരുടേയും കസിന്‍സിന്റേയുമൊക്കെ മക്കളെ കാണുമ്പോള്‍ സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നാറുണ്ട്. പക്ഷെ സ്വന്തം കുഞ്ഞ് വരുമ്പോഴുള്ള ആ അടുപ്പം വേറെയാണ്. ഹോപ്പ് സംസാരിച്ച് തുടങ്ങി. ഓടിക്കളിയും ബഹളവും തന്നെയാണ്. കണ്ടിരിക്കാന്‍ ഭയങ്കര രസമാണ്.'' എന്നാണ് ബേസില്‍ പറയുന്നത്.

അഭിനയത്തിരക്കുകള്‍ മതിയാക്കി കുറച്ചുകാലം ഒരു പണിയും ചെയ്യാതെ വീട്ടില്‍ സ്വസ്ഥമായിരിക്കാന്‍ അലോചിക്കുന്നുണ്ട് എന്നാണ് ബേസില്‍ പറയുന്നത്. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി അഭിനയിച്ചഭിനയിച്ച് എല്ലാ ദിവസവും സിനിമയില്‍ അഭിനയിക്കുകയാണെന്ന ഫീലാണ് ഇപ്പോള്‍. ഇനി വീട്ടുകാര്‍ക്കൊപ്പം കുറച്ചുനാള്‍ ചെലവഴിക്കണമെന്നാണ് ബേസില്‍ പറയുന്നത്. ഇനി പ്രാവിന്‍കൂട് ഷാപ്പ്, മരണമാസ്, പൊന്‍മാന്‍ എന്നീ സിനിമകള്‍ കൂടി റിലീസാവാനുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ കുറച്ചുനാള്‍ ഞാനിവിടെ ഉണ്ടാകില്ല. ഒരു വര്‍ഷം ബ്രേക്ക് എടുക്കും എന്നാണ് താരം പറയുന്നത്.

Basil Joseph

''അപ്പോള്‍ പലരും എന്നെ കാണാന്‍ കൊതിക്കും. മറ്റവന്‍ എവിടെപ്പോയെന്ന് ആളുകള്‍ ചോദിക്കും'' എന്ന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട് ബേസില്‍ ജോസഫ്. അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് സൂക്ഷ്മദര്‍ശിനി. നാല് വര്‍ഷത്തിന് ശേഷമുള്ള തന്റെ തിരിച്ചുവരവ് നസ്രിയയും കളറാക്കിയിരിക്കുകയാണ്. എംസി ജിതിന്‍ ആണ് സിനിമയുടെ സംവിധാനം. അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടിബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അഖില ഭാര്‍ഘവന്‍, മെറിന്‍ ഫിലിപ്പ്, ദീപക് പറമ്പോല്‍, പൂജ മോഹന്‍രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X