'വിനീതേട്ടന്റേത് വളരെ മോശം ചിരിയാണ്... പക്ഷെ ആരും അത് ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു... സഹിക്കാൻ പറ്റില്ല'

ബേസിൽ ജോസഫ് ഇന്ന് വെറും സംവിധായകൻ മാത്രമല്ല മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളിലേയും പ്രധാന നടന്മാരിൽ ഒരാൾ കൂടിയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ തിരയില്‍ സഹസംവിധായകനായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചതോടെയാണ് സിനിമയിലേക്കുള്ള ബേസിലിന്റെ വഴി തുറന്നത്. സിനിമയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുക എന്ന ദീര്‍ഘകാല സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു അത്.

ദീര്‍ഘകാലം സംവിധാന സഹായിയായി തുടരേണ്ട ആവശ്യകതയുളള ഒരാളല്ല ബേസിലെന്നും സിനിമയെക്കുറിച്ച് വ്യക്തമായ ബോധവും ബോധ്യവും ബേസിലിനുണ്ടെന്നും ചുരുങ്ങിയ കാലയളവിൽ വിനീത് ശ്രീനിവാസന്‍ മനസിലാക്കി. 2013ല്‍ സഹസംവിധായകനായ ബേസിലിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വതന്ത്രസംവിധായകനാകാന്‍ വിനീത് തന്നെ അവസരം ഒരുക്കി. അങ്ങനെ 2015ൽ ബേസിലിന്റെ സംവിധാനത്തിൽ ആദ്യ സിനിമ പ്രേക്ഷകരിലേക്ക് എത്തി.

Basil Joseph  Vineeth Sreenivasan

നായകൻ പ്രിയപ്പെട്ട ​ഗുരു വിനീത് ശ്രീനിവാസൻ. കുഞ്ഞിരാമായണം വൻ ഹിറ്റായി. ഇന്നും യൂത്ത് റിപ്പീറ്റ് അടിച്ച് കണ്ട് ആസ്വദിക്കുന്ന സിനിമകളിൽ ഒന്നാണ് കുഞ്ഞിരാമായണം. അവിടെ നിന്ന് പിന്നീട് ബേസിലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നായി. ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും തിരക്കുള്ള നടനും ഡിമാന്റുള്ള പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുമുള്ള സംവിധായകനാണ് ബേസിൽ ജോസഫ്.

ബേസിലിന്റെ സിനിമകൾ പോലെ തന്നെ ഹിറ്റാണ് താരത്തിന്റെ ചിരിയും. താരം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ചിരിയും ഹിറ്റായത്. എന്നാൽ തന്റേതിനേക്കാൾ മോശം ചിരി ആശാൻ വിനീതിന്റേതാണെന്നാണ് ബേസിൽ പറയുന്നത്. അടുത്തിടെ റേഡിയോ മാം​ഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം ബോസിൽ പറഞ്ഞത്.

വിനീതിന്റേത് വളരെ മോശം ചിരിയാണെന്നും പക്ഷെ ആരും അത് ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നുമാണ് ബേസിൽ പറയുന്നത്. ഭൂതലസംപ്രേഷണം നിലച്ചുവെന്ന് പറയുമ്പോൾ ഒരു സൗണ്ട് വരില്ലേ... അതുപോലൊരു ചിരിയാണ് ജോണി ചേട്ടന്റേത്. ചിരിക്കുന്ന സൗണ്ട് കേ ട്ടിട്ട് അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയോയെന്ന് തോന്നിയിട്ടുണ്ട്.

എന്തുപറ്റി ജോണി ചേട്ടായെന്ന് ‍‍ഞങ്ങൾ ചോദിക്കും. പഴയ കാർട്ടൂണുകളിൽ ചൂലുമെടുത്ത് പോകുന്ന ദുർമന്ത്രവാദിനിമാരുടേത് പോലുള്ള ചിരിയാണ്. അങ്ങനൊരു ഫീലാണ് കിട്ടുക. അതുപോലെ ഭയങ്കര അണ്ടറേറ്റഡായിട്ടുള്ള ഒരു ചിരിയുണ്ട്... വിനീതേട്ടന്റെ ചിരിയാണ് അത്. അത് ഇതിലും മോശമാണ്. വിനീതേട്ടന്റേത് വളരെ മോശം ചിരിയാണ്. പക്ഷെ ആരും അത് ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു. എന്റേതിനേക്കാൾ മോശമാണ്. സഹിക്കാൻ പറ്റില്ല.

Basil Joseph  Vineeth Sreenivasan

കുറച്ച് നാൾ മുമ്പ് ഫ്രാൻസിൽ ഏതോ ഒരു ടിവി ചാനലിൽ പലതരം ചിരികളുള്ള ആളുകളുടെ ഒരു ​ഗെറ്റ്ടു​ഗെതർ ഉണ്ടായിരുന്നു. ഗെറ്റ്ടു​ഗെതറിനിടെ ആരോ എന്തോ ഒരു കോമഡി പറഞ്ഞു. അതോടെ എല്ലാവരും ചിരിയങ്ങ് തുടങ്ങി. കാക്ക കരയുന്നത് പോലെയും കുയിലിന്റെ ശബ്ദത്തിലുള്ളതും അടക്കം പലതരത്തിലുള്ള ചിരികളുടെ ശബ്ദ​മായിരുന്നു അവിടെ. ഇതിന്റെ റീൽ കുറേപ്പേർ എനിക്ക് അയച്ച് തന്നു. നിനക്കും പോകാമായിരുന്നു.

നല്ലൊരു പരിപാടിയായിരുന്നുവെന്നൊക്കെ പറഞ്ഞാണ് പലരും എനിക്ക് ആ റീൽ വീഡിയോ അയച്ച് തന്നത് എന്നാണ് ബേസിൽ പറഞ്ഞത്. ​ഗുരുവായൂർ അമ്പലനടയിൽ, വർഷങ്ങൾക്കുശേഷം എന്നിവയാണ് ഏറ്റവും അവസാനം ബേസിൽ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമകൾ. വർഷങ്ങൾക്കുശേഷം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു.

മുപ്പത്തിനാലുകാരനായ താരത്തിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മിന്നൽ മുരളിയാണ്. ബേസിലിന്റെ സംവിധാനത്തിൽ ഒരു സിനിമ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. എന്നാൽ താരമിപ്പോൾ അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X