രാധികയെ പുറത്താക്കി ഭാവന കയറി, ഭര്‍തൃനാട്ടിലെ തിരക്കില്‍ താരം മലയാളം മറന്നോ?

വിവാഹത്തിന് ശേഷവും ഭാവന സിനിമകളില്‍ സജീവമാണ്. എന്നാല്‍ മലയാളത്തിലല്ല, കന്നടയില്‍. കന്നട നിര്‍മാതാവായ നവീനുമായുള്ള വിവാഹത്തിന് ശേഷം കന്നട സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം. കന്നടയില്‍ ഭാവനയുടെ പുതിയ ചിത്രവും പ്രഖ്യാപിച്ചു.

ഡാര്‍ലിങ് കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി നാഗ്‌ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാവനയാണ് നായിക. 'ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് നാഗരാജാണ്. റൊമാന്റിക് - കോമഡിയാണ് ചിത്രം എന്ന് സംവിധായകന്‍ വ്യക്തമാക്കി.

bhavanaandradhikakumaraswamy

നേരത്തെ രാധിക കുമരസ്വാമിയാണ് ചിത്രത്തിലെ നായിക എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഭാവനയാണ് ചിത്രത്തിലെ നായിക എന്ന വ്യക്തത ഇപ്പോള്‍ നല്‍കിയിരിയ്ക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ്. രാധികയെ നായികയാക്കാന്‍ ആലോചന ഉണ്ടായിരുന്നു എന്നും, എന്നാല്‍ അന്തിമ തീരുമാനത്തില്‍ ഭാവനയില്‍ എത്തിച്ചേരുകയായിരുന്നു എന്നും നാഗ്‌ശേഖര്‍ പറഞ്ഞു.

കൃഷ്ണയും ഭാവനയും തമ്മിലുള്ള കോമ്പിനേഷന്‍ കന്നട സിനിമയ്ക്ക് ഒരു പുതിയ മുഖമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ച് കൃഷ്ണയും വാചാലനായിരുന്നു. തീര്‍ത്തും രസകരമായ കഥാപാത്രമാണെന്നും ഈ ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാര്‍ക്ക് എളുപ്പം താരതമ്യപ്പെടുത്താന്‍ സാധിക്കുമെന്നുമാണ് നായകന്‍ പറഞ്ഞത്.

സെപ്റ്റംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പതിനാല് ദിവസം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അര്‍ജ്ജുന്‍ ജയന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് സത്യ ഹെജഡെയാണ്.

മലയാളത്തില്‍ ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ആദം ജോണ്‍ എന്ന ചിത്രത്തിലാണ്. അതിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം കന്നടയില്‍ രണ്ട് സിനിമകള്‍ ചെയ്തു. തകരു എന്ന സിനിമയും തമിഴിലെ 96 ന്റെ റീമേക്കായ 99 എന്ന സിനിമയുമാണ് ചെയ്തത്. നിലവില്‍ ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം കൂടാതെ നാലോളം കന്നട സിനിമകളുമായി തിരക്കിലാണ് ഭാവന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X