'നടിമാർ അവരുടെ ​​ഗ്ലാമറസ് ഫോട്ടോകൾ എനിക്ക് തരുമായിരുന്നു, സിൽക്ക് സ്മിത വഴി അന്ന് ഞാൻ ഒരുപാട് സമ്പാദിച്ചു'

മാധ്യമപ്രവർത്തകനും നടനുമായ ബയൽവാൻ രംഗനാഥൻ അടുത്തിടെയായി യുട്യൂബ് ചാനലുകൾക്ക് നൽകുന്ന അഭിമുഖങ്ങൾ‌ വൈറലാവുകയും വിവാദമാവുകയും ചർ‌ച്ചകൾക്ക് വഴിവെക്കുകയും ചെയ്യാറുണ്ട്. തമിഴ്, തെലുങ്ക് സിനിമയിലെ നടന്മാരുടെയും നടിമാരുടെയും വ്യക്തി ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ അധികമാർക്കും അറിയാത്ത രഹസ്യങ്ങളെക്കുറിച്ചുമെല്ലാം രം​ഗനാഥൻ ധാരാളം സംസാരിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ താരം കിങ് 24×7 എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിൽക്ക് സ്മിതയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് ബയൽവാൻ രം​ഗനാഥൻ സംസാരിച്ചത്. തന്നെ എവിടെ വെച്ച് കണ്ടാലും സിൽക്ക് തോളിൽ കയ്യിട്ട് നിന്ന് സംസാരിക്കുമായിരുന്നുവെന്നും ബയൽ‌വാൻ രം​ഗനാഥൻ പറയുന്നു. അക്കാലത്ത് സിനിമയിൽ അവസരങ്ങൾ കിട്ടാൻ നടിമാർ സഹായം ചോ​ദിച്ചിരുന്നത് തന്നോടാണെന്നും രം​ഗനാഥൻ പറയുന്നു.

Silk Smitha Bayilvan Ranganathan

സിൽക്ക് സ്മിതയെ സിനിമയിലേക്ക് കൊണ്ടുവന്നത് നടനും സംവിധായകനുമായ വിനു ചക്രവർത്തിയാണെന്ന് പലരും പറയുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ അത് ശരിയല്ല. ഞാൻ മായ മാഗസിനിൽ എഡിറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് പല നടിമാരും എന്റെ അടുത്ത് വന്ന് അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ തരുമായിരുന്നു.

ഈ ചിത്രം പത്ര മാധ്യമങ്ങളിൽ വന്നാൽ സിനിമയിലേക്ക് ക്ഷണം വരുമെന്ന് അവർ കരുതിയിരുന്നു. കാരണം പത്രമാധ്യമങ്ങൾ സംവിധായകരും നിർമ്മാതാക്കളും കാണുമല്ലോ. 1973 മുതലാണ് നടിമാർ ഇത്തരത്തിൽ ഫോട്ടോകൾ പരസ്യപ്പെടുത്തി അവസരങ്ങൾ തേടിത്തുടങ്ങിയത്. 1980ല്‍ വിനു ചക്രവര്‍ത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിൽ ഒരു ബാര്‍ ഡാൻസറുടെ വേഷത്തിലാണ് സ്‌മിതയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി. സംവിധായകനും നടനുമായി മാറും മുമ്പ് വിനു ചക്രവർത്തി റെയിൽവേയിൽ ടിക്കറ്റ് ചെക്കറായിരുന്നു. വണ്ടി ചക്രത്തിൽ ​​ഗ്ലാമർ റോൾ ചെയ്യാൻ നടിയെ അന്വേഷിക്കുന്ന സമയത്താണ് വിനു ചക്രവർത്തി മായ മാസികയിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ശ്രദ്ധിച്ചതും ശേഷം അദ്ദേഹം അതുമായി എൻ്റെ ഓഫീസിൽ വന്നതും.

സിൽക്ക് സുമിതയുടെ ഫോട്ടോ തന്ന ആളെ കുറിച്ച് അന്വേഷിച്ച് സിൽക്ക് സുമിതയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി. തുടർന്ന് ഞങ്ങൾ സിൽക്ക് സ്മിതയോട് കാര്യം പറഞ്ഞ് സിനിമയിലേക്ക് കാസ്റ്റ് ചെയ്തു. സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അവർ വെറും സ്മിതയായിരുന്നു. സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു.

Silk Smitha Bayilvan Ranganathan

ആദ്യ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ തന്നെ പിന്നീടുള്ള സിനിമാ അവസരങ്ങൾ സിൽക്കിനെ തേടിയെത്തി തുടങ്ങി. സിൽക്ക് സ്മിതയെ മാഗസീനിൽ കണ്ടാണ് ഇഷ്ടപ്പെട്ട് സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് വിനു ചക്രവർത്തി എവിടെയും പറഞ്ഞിട്ടില്ല. എൻ്റെ പേരോ മാസികയുടെ പേരോ പറഞ്ഞില്ല. സിൽക്കുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. മാത്രമല്ല സിൽക്ക് സ്മിത എനിക്ക് ഒരുപാട് സിനിമ അവസരങ്ങൾ സൃഷ്ടിച്ച് തന്നു.

ഒരുപാട് സിനിമകളിൽ കാമുകനായും ഭർത്താവായും ഞാൻ അവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിൽക്ക് എനിക്ക് ഇടയ്ക്കിടെ പണം തരുമായിരുന്നു... അപ്പോഴെല്ലാം പണം വേണ്ട അഭിനയിക്കാൻ അവസരം തരൂ എന്ന് ഞാൻ പറയും. അവരിലൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് ഞാൻ അക്കാലത്ത് പണം സമ്പാദിച്ചു. എന്നെ എവിടെയെങ്കിലും പൊതുസ്ഥലത്ത് കണ്ടാൽ സിൽക്ക് വന്ന് എൻ്റെ തോളിൽ കൈവെച്ച് സംസാരിക്കും.

അപ്പോൾ കൂടെയുള്ളവരെല്ലാം എന്നെ അത്ഭുതത്തോടെ നോക്കും. തുടക്കത്തിൽ ഗ്ലാമറസായി അഭിനയിക്കാൻ സിൽക്കിന് താൽപര്യമില്ലായിരുന്നു. കുറച്ച് പണം കിട്ടുമല്ലോയെന്ന് മാത്രമാണ് ചിന്തിച്ചത്. എന്ത് വസ്ത്രം കിട്ടിയാലും സിൽക്ക് ധരിക്കുമായിരുന്നു. അവർ ഇത്രയും വലിയ സ്ഥലത്ത് എത്തുമെന്ന് ഞാൻ കരുതിയില്ല. അഹങ്കാരം ഇല്ലാത്തതുകൊണ്ടാണ് എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാൻ അവർക്ക് അവസരം ലഭിച്ചുവെന്നുമാണ് ബയൽവാൻ രം​ഗനാഥൻ പറഞ്ഞത്.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X