'വിവാഹമോചിതരും ഭർത്താവില്ലാത്ത സ്ത്രീകളുമാണ് രംഗരാജിന്റെ ടാർഗെറ്റ്, മൂന്ന് നടിമാർക്കൊപ്പം ലിവിങ് റിലേഷൻ'
മെഹന്തി സര്‍ക്കസ്, പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനും ഷെഫും എല്ലാമാണ് മദംപട്ടി രംഗരാജ്. മദംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ കൂടിയായ രംഗരാജ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
വിജയ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിൽ ജഡ്ജായി എത്തിയശേഷമാണ് കുടുംബപ്രേക്ഷകരും മദംപട്ടി രംഗരാജിനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. നാൽപ്പത്തിരണ്ടുകാരനായ താരത്തിന്റെ ആദ്യ വിവാഹം ശ്രുതി എന്ന പെൺകുട്ടിയുമായിട്ടായിരുന്നു. ആ ദാമ്പത്യത്തിൽ രണ്ട് കുട്ടികളും നടനുണ്ട്. കഴിഞ്ഞ ദിവസമാണ് നടൻ വീണ്ടും വിവാഹിതനായി എന്ന വാർത്ത പുറത്ത് വന്നത്.

തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ ജോയ് ക്രിസില്‍ഡയെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ഫോട്ടോ ജോയ് ക്രിസില്‍ഡ സോഷ്യൽമീഡിയ വഴി പങ്കുവെച്ചപ്പോഴാണ് പുറംലോകം വിവാഹ വാർത്ത അറിയുന്നത്. മാത്രമല്ല താൻ ആറ് മാസം ഗർഭിണിയാണെന്നും കപ്പിൾ ഫോട്ടോ പങ്കുവെച്ച് ക്രിസില്‍ഡ അറിയിച്ചു.
ഇരുവരും സോഷ്യൽമീഡിയയിൽ ട്രെന്റിങാകുന്ന സാഹചര്യത്തിൽ രംഗരാജിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടനും സിനിമാ നിരൂപകനും ഫിലിം ജേണലിസ്റ്റുമായ ബയൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്. വിവാഹമോചിതരായതും ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്നതുമായ നടിമാരോടാണ് രംഗരാജിന് കൂടുതൽ താൽപ്പര്യമെന്ന് ബയൽവാൻ രംഗനാഥൻ പറഞ്ഞു.
അവരുമായി ഡേറ്റിംഗിൽ ഏർപ്പെടുമെന്നും മൂന്ന് നടിമാരുമായി ലിവിംഗ് ടുഗെദർ ജീവിതം രംഗരാജ് നയിച്ചിട്ടുണ്ടെന്നും ബയൽവാൻ രംഗനാഥൻ വെളിപ്പെടുത്തി. വിവാഹശേഷവും രംഗരാജ് മൂന്ന് നടിമാരുമായി ഒരുമിച്ച് താമസിച്ചുവെന്നും രംഗനാഥൻ പറഞ്ഞു. കാറ്ററിംഗ് ബിസിനസ് മാത്രം ചെയ്തിരുന്ന കാലത്ത് രംഗരാജ് കുഴപ്പമൊന്നും കൂടാതെ നല്ല വ്യക്തി ജീവിതം നയിച്ചിരുന്നയാളാണ്.
സിനിമയിൽ അഭിനയിക്കാൻ വന്നതിനുശേഷമാണ് വിവാഹമോചിതരായ നടിമാരുമായി അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായി തുടങ്ങിയത്. അക്കൂട്ടത്തിലേക്ക് വന്ന് ചേർന്ന ഏറ്റവും പുതിയ ആളാണ് ജോയ് ക്രിസില്‍ഡ. ആറ് മാസം ഗർഭിണിയാണ് ക്രിസില്‍ഡ എന്നതുകൊണ്ട് തന്നെ രംഗരാജ് കുടുങ്ങി. ഇനി അതിൽ നിന്നും പുറത്ത് കടക്കാൻ കഴിയില്ല. അതിനാലാകണം അവർ ഒരുമിച്ച് ക്ഷേത്രത്തിൽ പോയി പരസ്പരം മാല ചാർത്തിയത്.

വെറുമൊരു പൂമാല പരസ്പരം ചാർത്തിയതിനെ വിവാഹമെന്ന് ആളുകൾ കരുതി. പക്ഷെ അതൊരു യഥാർത്ഥ വിവാഹമായി തോന്നുന്നില്ലെന്നും ബയൽവാൻ രംഗനാഥൻ പറഞ്ഞു. ഹിന്ദു മത ആചാരപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നിരവധി നിയമപരമായ കാര്യങ്ങളും ചട്ടങ്ങളുമുണ്ട്. അവയെല്ലാം ചെയ്തശേഷം രജിസ്റ്റർ ഓഫീസിൽ ചെന്ന് രജിസ്റ്റർ ചെയ്താൽ മാത്രമെ വിവാഹം നിയമപരമായി എന്നതിന് വ്യക്തത വരൂ.
ഇത്രയധികം ജോലിയുള്ളതിനാൽ അവർ രണ്ടുപേരും പരസ്പരം മാല മാറ്റി താലിമാല കെട്ടി ചടങ്ങ് അവസാനിപ്പിച്ചുവെന്ന് വേണം മനസിലാക്കാൻ. കൂടാതെ ജോയ് ക്രിസിൽഡ ഒരു ക്രിസ്ത്യാനിയാണ്. ഒരു ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ഹിന്ദു മതവുമായി ബന്ധപ്പെട്ട ആചാരങ്ങളോ നടപടികളോ സമ്മതിക്കില്ല. അതിനാൽ ഇത് ഒരു വിവാഹമല്ലെന്ന് തറപ്പിച്ച് പറയാൻ കഴിയും.
അവരുടേത് ഒരു വിവാഹ ചടങ്ങ് സെറ്റപ്പ് മാത്രമായിരുന്നു. ഇത് സ്വീകാര്യമല്ലെന്നു ബയൽവാൻ രംഗനാഥൻ പറഞ്ഞു. ജോയ് ക്രിസിൽഡയുടേയും രണ്ടാം വിവാഹമാണ്. സംവിധായകന്‍ ജെ.ജെ ഫ്രെഡ്രിക്കിനെയാണ് ക്രിസിൽഡ ആദ്യം വിവാഹം ചെയ്തത്. 2018ല്‍ ആയിരുന്നു ആ വിവാഹം.


Click it and Unblock the Notifications











