'പ്രഭുദേവയുടെ ഭാര്യയുടെ കയ്യിൽ നിന്നും അടിവരെ കിട്ടി, നയൻതാര എന്ത് പറഞ്ഞാലും അനുസരിക്കാനെ വിഘ്നേഷിന് അറിയൂ'
നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ കരിയർ ആരംഭിച്ച നടിയാണ് നയൻതാര. പിന്നാലെ തമിഴകത്തേക്കും കന്നഡയിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും കിടിലൻ വേഷപ്പകർച്ചയോടെ നടി എത്തി. ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളുടെ പര്യായമായി മാറുകയും ചെയ്തിരുന്നു നയൻതാര. ആരാധകരുടെ അഴകുറാണി ഇന്ന് തെന്നിന്ത്യ അടക്കി വാഴുന്ന ലേഡി സൂപ്പർസ്റ്റാറാണ്. നയൻതാര വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കൂടുതൽ കൂടുതൽ സുന്ദരിയായി മാറുകയാണ്.
ഡയാന മറിയം കുര്യൻ എന്ന പേരിൽ കരിയർ ആരംഭിച്ച നടി സിനിമയിലെത്തിയതോടെയാണ് പേര് നയൻതാര എന്ന് മാറ്റിയത്. ഒട്ടനവധി വിവാദങ്ങളിലൂടെ കടന്നുവന്നാണ് നയൻതാര ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. ഇന്ന് നയൻതാരയോളൺ താരമൂല്യമുള്ള മറ്റൊരു തെന്നിന്ത്യൻ നടിയുണ്ടോയെന്ന് സംശയമാണ്. മുപ്പത്തിയൊമ്പതുകാരിയായ നയൻതാര ആറ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് 2022ൽ വിഘ്നേഷിനെ വിവാഹം ചെയ്തത്.

വിഘ്നേഷിന് മുമ്പും നയൻതാരയ്ക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. സിമ്പുവുമായി താരം പ്രണയത്തിലായിരുന്നു. അത് തകർന്നശേഷം പ്രഭുദേവയുമായി പ്രണയത്തിലായി. പ്രഭുദേവയുമായുള്ള നയൻതാരയുടെ പ്രണയം വലിയ കോളിളക്കങ്ങൾ തമിഴ് സിനിമയിൽ സൃഷ്ടിച്ചിരുന്നു. കയ്യിൽ പ്രഭുദേവയുടെ പേര് പോലും നയൻതാര പച്ചകുത്തിയിരുന്നു.
ആ പ്രണയം തകർന്നശേഷം ഏറെനാൾ കഴിഞ്ഞാണ് താരം വിഘ്നേഷ് ശിവനുമായി പ്രണയത്തിലായത്. ഇപ്പോഴിതാ നയൻതാരയുടെ പ്രണയങ്ങളെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മദ്രാസ് മൂവീസ് യുട്യൂബ് ചാനലിലാണ് നയൻതാരയെ കുറിച്ച് ബയൽവാൻ രംഗനാഥൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
'നയൻതാര പണത്തിന് പിന്നാലെ പോകുന്നതിന് പിന്നിൽ ചിലപ്പോൾ ഇങ്ങനെയായിരിക്കാം... സിമ്പുവിനെ പ്രണയിച്ചു പക്ഷെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലാതായതോടെ അത് അവസാനിപ്പിച്ചതാണോ?. പിന്നീട് പ്രഭുദേവയെ പ്രണയിച്ചു. വിവാഹം വരെ കാര്യങ്ങളെത്തി. പക്ഷെ വിവാഹം നടന്നില്ല. മാത്രമല്ല പ്രഭുദേവയുടെ ഭാര്യയുടെ കയ്യിൽ നിന്നും അടിവരെ കിട്ടി.'
'പ്രഭുദേവ ഭാര്യയെ കാണാൻ പോകുന്നത് നയൻതാര വിലക്കിയിരുന്നു. പക്ഷെ അവൾ എന്റെ ഭാര്യയാണെന്നാണ് നയൻതാരയോട് പ്രഭുദേവ മറുപടിയായി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന് പ്രഭുദേവയെ അഭിനന്ദിക്കണം. എനിക്ക് നയൻതാരയോട് ചോദിക്കാനുള്ളത് ഇതാണ്. സിമ്പുവിന്റെ യോഗ്യത മനസിലാക്കിയല്ലേ പ്രണയിച്ചത്?. അതുപോലെ പ്രഭുദേവ വിവാഹിതനാണെന്ന് അറിയാമായിരുന്നില്ലേ...'

'പിന്നെ എന്തിന് പ്രണയിച്ചു. വിവാഹതിനായ ഒരാളോട് ജീവിതത്തിന്റെ പങ്ക് കേൾക്കുന്നത് ന്യായമാണോ. അയാൾ മറ്റൊരു സ്ത്രീയുടെ ഭർത്താവ് അല്ലേ. മാത്രമല്ല മക്കളുമുണ്ട്. മക്കളോട് അതിയായ സ്നേഹമുള്ളയാളാണ് പ്രഭുദേവ.'
എത്രയൊക്കെ തെറ്റ് ചെയ്താലും അവസാനം വിഘ്നേഷിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിച്ചത് വളരെ നന്നായി. കാരണം നയൻതാര എന്ത് പറഞ്ഞാലും അനുസരിക്കാനെ വിഘ്നേഷിന് അറിയൂ. നയൻതാര എന്ത് പറഞ്ഞാലും വിഘ്നേഷ് തലയാട്ടും. ദത്തെടുക്കുന്നത് അടക്കം എന്തുകാര്യം നയൻതാര പറഞ്ഞാലും വിഘ്നേഷ് ശരിയെന്ന് പറഞ്ഞ് സമ്മതിക്കും.'
'ഒരു നല്ല ഭർത്താവിനെയാണ് നയൻതാരയ്ക്ക് കിട്ടിയിരിക്കുന്നത്. പക്ഷെ നയൻതാരയെ കല്യാണം കഴിച്ചശേഷം അജിത്ത് പടവും വിഘ്നേഷിന്റെ കൈയ്യിൽ നിന്നും പോയി', എന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്. ഒരു വർഷം മുമ്പാണ് നയൻതാര സറോഗസിയിലൂടെ ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
തെന്നിന്ത്യയിൽ സറോഗസി ആദ്യമായി പരീക്ഷിക്കുന്ന നടിയാണ് നയൻതാര. ഉയിർ, ഉലക് എന്നിങ്ങനെയാണ് താരം മക്കൾക്ക് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ വിഗ്നേഷ് ശിവനെ വിവാഹം ചെയ്തത് മുതല്‍ കുടുംബ ജീവിതത്തിലും താരം അതീവ ശ്രദ്ധയാണ് വെച്ചേ പുലര്‍ത്തുന്നത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് നയന്‍സ് ഇപ്പോള്‍ ഏറിയ സമയവും ചെലവഴിക്കുന്നത്.


Click it and Unblock the Notifications