ഭക്തിയിലേക്ക് പോയതോടെ കല്യാണം വേണ്ടെന്ന് വെച്ചു! അനുയായിയെ കൊണ്ട് മാധവിയെ വിവാഹം കഴിപ്പിച്ചത് ആത്മീയ ഗുരു
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ഉണ്ണിയാര്‍ച്ചയായും ആകാശദൂതിലെ ആനിയായിട്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയങ്കരിയായ നടിയാണ് മാധവി. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്താണ് മാധവി എല്ലാ ഉപേക്ഷിച്ച് കുടുംബിനിയാവുന്നത്.
1996ല്‍ പുറത്തിറങ്ങിയ ആയിരം നാവുള്ള ആനന്ദന്‍ എന്ന സിനിമയിലാണ് മാധവി അവസാനം മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് മാധവിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവരാറുള്ളത്. ഇപ്പോഴിതാ തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ മാധവിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച മാധവി ആത്മീയതയിലേക്ക് പോയെന്നും പിന്നീട് വിവാഹതയായത് എങ്ങനെയാണെന്നും പറയുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
എണ്‍പതുകളിലും തൊണ്ണൂറുകളുടെ പകുതി വരെയുമാണ് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാധവി തിളങ്ങിയത്. നിരവധി വിജയ സിനിമകളില്‍ അഭിനയിച്ച അവര്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. പൂച്ചക്കണ്ണുകള്‍ ഉള്ളതായിരുന്നു മാധവിയുടെ സൗന്ദര്യത്തിലെ സവിശേഷത. സുന്ദരമായ കണ്ണുകളില് ആകൃഷ്ടരായ തമിഴിലെ ആരാധര്‍ മാധവിയെ കണ്ണഴഗി എന്നാണ് വിളിച്ചിരുന്നത്.
1996 ലാണ് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയുമായി മാധവി വിവാഹിതയാവുന്നത്. വിവാഹശേഷം അഭിനയ ജീവിതം ഉപേക്ഷിച്ച് കുടുംബത്തോടും കുട്ടികളോടുമൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കി. മൂന്ന് പെണ്‍മക്കള്‍ക്കും നടി ജന്മം കൊടുത്തു. അങ്ങനെ സന്തുഷ്ടയായി ജീവിക്കുകയാണ് മാധവി.

ഗ്ലാമറിന്റെ ലോകമായ സിനിമയിലായിരുന്നെങ്കിലും ആത്മീയതയില്‍ അതീവ താല്‍പ്പര്യമുള്ള നടി മാധവി ഹിന്ദു ആത്മീയ ഗുരു സ്വാമി രാമന്റെ ഭക്തയായി തീര്‍ന്നു. ഭക്തി മാര്‍ഗത്തിലേക്ക് പോയതോടെ താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനവും നടി എടുത്തിരുന്നു. ഇതറിഞ്ഞ സ്വാമി രാമന്‍ തന്റെ അനുയായികളിലൊരാളും ബിസിനസുകാരനുമായ റാല്‍ഫ് ശര്‍മ്മയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെയാണ് നടി മാധവിയും റാല്‍ഫ് ശര്‍മ്മയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച മാധവി ഇപ്പോള്‍ സന്തുഷ്ട കുടുംബം നയിക്കുകയാണെന്നും ബെയില്‍വാന്‍ രംഗനാഥന്‍ അഭിമുഖത്തില്‍ പറഞ്ഞു. ന്യൂജേഴ്‌സിയിലാണ് നടി കുടുംബത്തോടൊപ്പം ഇപ്പോള്‍ താമസിക്കുന്നത്.
തന്റെ വിവാഹത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ മാധവി പറഞ്ഞതിങ്ങനെയാണ്... 'മാതാപിതാക്കളും എന്റെ ആത്മീയഗുരു സ്വാമി രാമയും ചേര്‍ന്നാണ് അദ്ദേഹത്തെ എനിക്ക് വരനായി കണ്ടെത്തിയത്. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. തീര്‍ത്തും അപരിചിതനെ പോലൊരയാണ് ഞാന്‍ വിവാഹം ചെയ്തത്. വിവാഹശേഷമാണ് ഞാനദ്ദേഹത്തെ അറിഞ്ഞത്. വിവാഹ ശേഷം ഞങ്ങള്‍ പ്രണയത്തിലായി.'


Click it and Unblock the Notifications











