മദ്യപിക്കുമ്പോൾ രജിനികാന്തിന്റെ രീതികൾ; വിവാഹത്തിന് മദ്യ സൽക്കാരം നടത്തിയപ്പോൾ സംഭവിച്ചത്; ബയിൽവൻ
വൻ ആരാധക വൃന്ദമുള്ള നടനാണെങ്കിലും രജിനികാന്തിനെ പോലെ സാധാരണക്കാരനായി ജനങ്ങൾക്ക് മുന്നിലെത്തുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല. ആരാധകരോടും സഹപ്രവർത്തകരോടും രജിനികാന്ത് പെരുമാറുന്ന രീതി മാതൃകാപരമാണെന്ന് ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. ഓഫ് സ്ക്രീനിൽ വിഗോ മേക്കപ്പോ ഇല്ലാതെ എത്താൻ രജിനികാന്ത് മടിക്കാറില്ല. രജിനിയുടെ സ്വഭാവത്തിലെ എളിമ നടനെ അന്നും ഇന്നും മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
രജിനികാന്തിനെക്കുറിച്ച് വിവാദ നടനും മാധ്യമപ്രവർത്തകനുമായ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രജിനികാന്തിന്റെ മദ്യപാനത്തെക്കുറിച്ചാണ് ബയിൽവൻ രംഗനാഥൻ സംസാരിച്ചത്. മുമ്പ് രജിനികാന്ത് തന്റെ വീടിനടുത്തുള്ള സ്റ്റാർ ഹോട്ടലിൽ പോയി മദ്യപിക്കാറുണ്ടായിരുന്നെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു. കാറിനാണ് പോകുകയെങ്കിലും തിരിച്ച് നടന്നാണ് വരുന്നത്. മദ്യപിപിക്കാൻ ടച്ച്അപ്പായി ഒന്നും രജിനികാന്ത് ഉപയോഗിക്കാറില്ല.

അത് നടന്റെ ശീലമാണെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. രജിനികാന്തിന്റെ വിവാഹത്തിന് ക്ഷണം ലഭിച്ചതിനെക്കുറിച്ചും ബയിൽവൻ രംഗനാഥൻ ഓർത്തു. വിവാഹത്തിന് കുറച്ച് മാധ്യമപ്രവർത്തകരെ രജിനികാന്ത് ക്ഷണിച്ചിരുന്നു. എല്ലാവരും മദ്യപിച്ചു. രണ്ടാമത്തെ റൗണ്ട് ആയപ്പോഴേക്കും എല്ലാവരുടെയും വയർ പുകയാൻ തുടങ്ങി. കാരണം ടച്ച് അപ്പിന് ഒന്നും ഇല്ലായിരുന്നു.
ഇക്കാര്യം പറഞ്ഞപ്പോൾ ഇതാണ് രജിനികാന്ത് സ്റ്റെെൽ, അതാണ് ആരോഗ്യത്തിന് നല്ലതെന്ന് പറഞ്ഞു. അതേസമയം ചോദിച്ചപ്പോൾ ഭക്ഷണം എത്തിയെന്നും ബയിൽവൻ രംഗനാഥൻ ഓർത്തു. രജിനികാന്തിന്റെ ഭക്ഷണ രീതികളെക്കുറിച്ചും ബയിൽവൻ രംഗനാഥൻ സംസാരിച്ചു. ചോറ്, പാൽ, തൈര് എന്നിവയൊന്നും രജിനികാന്തിന് ഇഷ്ടമല്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കമൽഹാസന്റെ രീതികൾ രജിനികാന്തിൽ നിന്നും വ്യത്യസ്തമാണെന്നും ബയിൽവൻ പറയുന്നു.

ലോകത്തിലെ എല്ലാ നോൺ വെജിറ്റേറിയൻ ഭക്ഷണവും കമൽ കഴിക്കും. കമൽ ഹാസൻ നിർമിക്കുന്ന സിനിമകളുടെ സെറ്റിൽ ജോലിക്കാർക്ക് പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ലഭിക്കും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാത്രമേ കമൽ ഹാസൻ മദ്യപിക്കാറുള്ളൂ. എത്ര ഭക്ഷണം കഴിച്ചാലും രാവിലെ നാല് മണിക്ക് എണീറ്റ് നടക്കുന്നത് കമൽ ഹാസന്റെ ശീലമാണെന്നും ബയിൽവൻ രംഗനാഥൻ പറഞ്ഞു.
സിനിമാ താരങ്ങളെക്കുറിച്ച് പൊതുവെ വിവാദ പ്രസ്താവനകളാണ് ബയിൽവൻ രംഗനാഥൻ നടത്താറുള്ളത്. നടിമാരെക്കുറിച്ച് ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ പൊലീസ് കേസ് വരെയായിട്ടുണ്ട്. വ്യാപക വിമർശനം വന്നാലും തന്റെ പരാമർശങ്ങളിൽ നിന്നും പിന്മാറാൻ ബയിൽവൻ തയ്യാറാകാറില്ല.
വിജയ്, നയൻതാര, അജിത്ത്, തൃഷ തുടങ്ങി നിരവധി താരങ്ങളെക്കുറിച്ച് അപകീർത്തികരമായി ബയിൽവൻ രംഗനാഥൻ സംസാരിച്ചിട്ടുണ്ട്. . സൂര്യയുടെ ഉയരക്കുറവിനെ ഇയാൾ പരിഹസിച്ചത് നേരത്തെ വാർത്തയായിരുന്നു. വിജയ്നെക്കുറിച്ചും സമാന പരാമർശം നടത്തി. വിജയ് കഴിഞ്ഞ കുറേ വർഷങ്ങളായി വിഗ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇയാൾ വാദിച്ചത്.
താരങ്ങളുടെ ആരാധകർ പ്രതികരണവുമായെത്തിയെങ്കിലും ബയിൽവൻ രംഗനാഥൻ ഇത് കാര്യമാക്കിയില്ല. തന്റെ മദ്യപാന ശീലം ഒഴിവാക്കിയതിനെക്കുറിച്ച് രജിനികാന്ത് മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. മദ്യപാന ശീലം മൂലം ജീവിതത്തിൽ പലതും നഷ്ടപ്പെട്ടെന്നും ഈ ശീലം മാറ്റിയെടുക്കാൻ സഹായിച്ചത് ഭാര്യ ലതയാണെന്നും രജിനികാന്ത് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications