'രജിനികാന്തിന് സൈഡ് ഡിഷ് വേണ്ട, മദ്യപിച്ചാലും അതിരാവിലെയുള്ള വ്യായാമം കമലിന് നിർബന്ധം'; താരങ്ങളുടെ മദ്യപാനരീതി

സിനിമാ രംഗത്തെ പ്രമുഖരെ കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തനായ നടനും മാധ്യമപ്രവർത്തകനുമാണ് ബയിൽവാൻ രംഗനാഥൻ. നയൻതാര, തൃഷ, ധനുഷ്, ഗൗണ്ടമണി, വടിവേലു തുടങ്ങിയ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ള ബയിൽവാൻ രംഗനാഥൻ പലപ്പോഴും അതിന്റെ പേരിൽ വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ രജിനികാന്തിൻ്റെയും കമൽഹാസൻ്റെയും മദ്യപാനശീലങ്ങളെ കുറിച്ച് ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യൻ അഭിനയ ഇതിഹാസങ്ങളായ സൂപ്പർസ്റ്റാർ രജിനികാന്തുമായും കമൽഹാസനുമായും സമയം ചെലവഴിക്കാൻ അവസരം കിട്ടിയിട്ടുള്ള വ്യക്തി കൂടിയാണ് ബയിൽവാൻ രംഗനാഥൻ. സിനിമാ താരങ്ങളുടെ ഇഷ്‍ടങ്ങൾ എന്നും ആരാധകർക്ക് താൽപര്യമുളള കാര്യമാണ്.

Rajinikanth  Kamal Haasan

വ്യായാമമുറകളൊക്കെ ഉണ്ടെങ്കിലും ഇഷ്ടഭക്ഷണം എത്തിയാൽ ഭക്ഷണ നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് കഴിച്ച് രസിക്കാൻ താരങ്ങൾക്ക് മടിയില്ല. ചിലർ ഭക്ഷണപ്രിയരാണ് എന്നതിനൊപ്പം തന്നെ ഒന്നാന്തരം പാചകക്കാരും കൂടിയാണ്. തങ്ങളുടെ സിനിമകളുടെ ചിത്രീ കരണം പൂർത്തിയാകുമ്പോൾ സ്വന്തം കൈകൊണ്ട് യൂണിറ്റിന് മുഴുവൻ ഭക്ഷണം പാചകം ചെയ്ത് നൽകാറുണ്ട് ചിലർ.

സ്ക്രീനിൻ കാണുന്നത് പോലെയല്ല താരങ്ങളുടെ ഭക്ഷണ രീതിയെന്നും ബയിൽവാൻ രം​ഗനാഥൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. മദ്യപിക്കുമ്പോൾ സൈഡ് ഡിഷ് ആവശ്യമില്ലാത്തയാളാണ് രജിനികാന്തെന്നും എത്ര മദ്യപിച്ചാലും അതിരാവിലെ എഴുന്നേറ്റ് വ്യായാമത്തിന് പോകുന്ന വ്യക്തിയാണ് കമൽഹാസനെന്നും ബയിൽവാൻ രം​ഗനാഥൻ പറയുന്നു.

രജിനികാന്തിന് ചോറ്, തൈര്, പാൽ തുടങ്ങിയ വിഭവങ്ങളോട് താൽപര്യമില്ല. ഇവയൊന്നും കഴിക്കാറുമില്ല. അതുപോലെ വീടിന് അടുത്തുള്ള സ്റ്റാർ ഹോട്ടലിലെ ബാറിൽ പോകും. പോകുമ്പോൾ കാറിൽ പോകും തിരികെ വരുമ്പോൾ നടന്നാണ് വരാറുള്ളത്. മദ്യപിക്കുമ്പോൾ സൈഡ് ഡിഷ് ഒന്നും കഴിക്കാൻ രജിനികാന്തിന് ഇഷ്ടമല്ല. പത്രക്കാർക്കായി ഒരിക്കൽ അ​ദ്ദേഹം പാർട്ടി നടത്തിയപ്പോൾ ഞാനും പങ്കെടുത്തിരുന്നു.

സൈഡ് ഡിഷ് ഇല്ലാതെ മദ്യപിച്ച് എല്ലാവർക്കും വയർ എരിയാൻ തുടങ്ങി. അങ്ങനെയാണ് സൈഡ് ഡിഷ് ഇല്ലാതെ മദ്യപിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് ഞാൻ മനസിലാക്കിയത്. ചോദിച്ചപ്പോൾ ഇതാണ് തന്റെ സ്റ്റൈൽ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം ഞങ്ങൾക്ക് വേണ്ടി അ​ദ്ദേഹം സൈഡ് ഡിഷ് ഓർഡർ ചെയ്ത് വരുത്തി. അതേസമയം കമൽ‌ഹാസൻ രുചി നോക്കാത്ത നോൺ വെജ് ഐറ്റംസ് ഉണ്ടാവില്ല.

Rajinikanth  Kamal Haasan

ചൈനക്കാർ കഴിക്കുന്നതെല്ലാം അദ്ദേഹവും കഴിക്കും. അതിന് അനുസരിച്ച് വ്യായാമവും ചെയ്യും. കമൽഹാസൻ‌ സിനിമയുടെ സെറ്റിൽ എല്ലാ ഭക്ഷണവും ഉണ്ടാകും. തനിക്ക് വേണ്ടി മാത്രമല്ല. സെറ്റിലെ എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്യാറുള്ളത്. അതുപോലെ മദ്യപിച്ചാലും അതിരാവിലെ എഴുന്നേറ്റ് വാക്കിങ് പോകും. ജീവിതം നന്നായി ആസ്വദിക്കുന്നയാളാണ് കമൽഹാസൻ. ​ഗൗണ്ടമണി വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറില്ല.

പ്രൊഡക്ഷൻ ഫുഡ് കഴിക്കാനാണ് അ​ദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. ഒപ്പം സ്ട്രീറ്റ്ഫുഡും നന്നായി ആസ്വദിക്കും. നടിമാർ പരസ്യമായി അധികം ഭക്ഷണം കഴിക്കാറില്ല. ചോദിച്ചാലും വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. പക്ഷെ അവർ താമസിക്കുന്ന ഹോട്ടൽ റൂമിലേക്ക് പോകുന്നത് നാല് പേർക്ക് കഴിക്കാനുള്ള അത്രത്തോളം ഭക്ഷണം അടങ്ങിയ ടിഫിൻ കാരിയറാണ്.

നോൺ വെജ് വളരെ അധികം കഴിക്കുന്ന കൂട്ടത്തിലാണ് തൃഷയെന്നും ബയിൽവാൻ‌ രം​ഗനാഥൻ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചിരുന്നു. മദ്യപാനശീലമില്ലായിരുന്നെങ്കിൽ താൻ നല്ല മനുഷ്യനും മികച്ച നടനുമാകുമായിരുന്നെന്ന് രജിനികാന്ത് അടുത്തിടെ ഒരു ചടങ്ങിൽ വെച്ച് പറഞ്ഞിരുന്നു. കൂടാതെ സ്ഥിരമായി മദ്യപിക്കരുതെന്ന് ആരാധകരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

Read more about: rajinikanth kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X