പ്രണയ സിനിമകൾ ചെയ്തിട്ടും രജിനികാന്ത് കിസ്സിങ് സീനുകളിൽ അഭിനയിക്കുന്നില്ല..., കാരണം പറഞ്ഞ് ബയിൽവാൻ രംഗനാഥൻ!
ജയിലർ സക്സസ് ഫുള്ളായി പ്രദർശനം തുടരുമ്പോൾ എങ്ങും സംസാര വിഷയം നായകൻ രജിനികാന്തിന്റെ തിരിച്ചുവരവ് തന്നെയാണ്. ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെൽസൺ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ എന്ന പേരിൽ പ്രഖ്യാപനം മുതൽ ജയിലർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ആദ്യ ഷോയ്ക്ക് വലിയ പ്രതീക്ഷയില്ലാതെയാണ് കാഴ്ചക്കാരിൽ ഭൂരിഭാഗവും കയറിയത്. എന്നാൽ ലഭിച്ചത് കിടിലൻ ഒരു അനുഭവമായിരുന്നു. ഇതുവരെ രജിനികാന്ത് ഇരുന്നൂറിന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ മിക്കതും പ്രണയ ചിത്രങ്ങൾ തന്നെയാണ്.
എന്നാൽ മറ്റുള്ള നായകന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സിനിമകളിൽ രജിനികാന്ത് ചുംബന രംഗങ്ങളിൽ അഭിനയിക്കാറില്ല. അതിനുള്ള കാരണം എന്താണെന്ന് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ബയിൽവാൻ രംഗനാഥൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സിനിമാ താരങ്ങളെ കുറിച്ച് സംസാരിക്കാറുള്ളത്.

'170 സിനിമകളിൽ രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു സിനിമയിൽ പോലും ചുംബനരംഗം പോലും ചെയ്തിട്ടില്ല. അതിന് കാരണം ജനങ്ങൾക്കിടയിൽ നല്ല നടനായി പേരെടുക്കണമെങ്കിൽ അത്തരം രംഗങ്ങൾ ചെയ്യാൻ പാടില്ലെന്ന് അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടാണ്. അത്തരം രംഗങ്ങളിൽ അദ്ദേഹം അഭിനയിക്കില്ല.'
'ആദ്യം തന്നെ വെച്ച് സിനിമയുണ്ടാക്കിയ 14 നിർമ്മാതാക്കളെ വെച്ച് സിനിമയുണ്ടാക്കി അവർക്ക് മുഴുവൻ ലാഭവും നൽകിയ വ്യക്തിയാണ് രജിനികാന്ത്. ആ മനുഷ്യൻ ശക്തനാണ്. അദ്ദേഹത്തോടൊപ്പം മൂന്നിലധികം സിനിമകളിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. തന്നോടൊപ്പം അഭിനയിച്ച നടന്മാർക്ക് അവസരം നൽകണമെന്ന് അദ്ദേഹം കരുതുന്നു.'
'പ്രഭുവും കാർത്തിയും മാർക്കറ്റ് നഷ്ടപ്പെട്ട് നിന്നപ്പോൾ തിരികെ സിനിമയിലേക്ക് കൊണ്ടുവന്നതും തിരക്കുള്ള താരങ്ങളാക്കി മാറ്റിയതിന് ഒരു പങ്കും രജിനികാന്തിനുണ്ട്. എന്തൊക്കെ ഗോസിപ്പുകൾ വന്നാലും അതിനെല്ലാം അപ്പുറം അദ്ദേഹം ജനങ്ങളുടെ മനസിൽ ഇടം നേടിയിട്ടുണ്ടെന്നാണ്', സൂപ്പർസ്റ്റാറിനെ കുറിച്ച് സംസാരിച്ച് ബയിൽവാൻ രംഗനാഥൻ പറഞ്ഞത്.
ഏതൊരാൾക്കും ഒരു പാഠമാണ് തലൈവരുടെ ജീവിതം. 1950ൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ബസിലെ കണ്ടക്ടറായി സേവനം അനുഷ്‌ടിച്ച്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ബാലചന്ദർ രജിനികാന്തിനെ അപൂർവ രാഗങ്ങൾ എന്ന തന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

രജനികാന്ത് തന്നെ ഒരിക്കൽ പറയുകയുണ്ടായി തന്റെ കണ്ണ് കണ്ടിട്ടാണ് ബാലചന്ദർ തന്നെ ആ സിനിമയിലേക്ക് ക്ഷണിച്ചതെന്ന്. ഒരു നെഗറ്റീവ്ഛായ ഉള്ള ഒരു കഥാപാത്രമായിരുന്നു അതിലേത്. രജിനിയുടെ കഴിവിന്റെ അങ്ങേയറ്റം പ്രയത്നം കൊണ്ട് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രജിനികാന്ത് എന്ന നടനെ നന്നായി ഉപയോഗപ്പെടുത്തിയ ഒരു സംവിധായകനായിരുന്നു കെ.ബാലചന്ദർ.
ചെറിയ രീതിയിൽ തുടങ്ങിയ സിനിമ ജീവിതം കൊണ്ട് ആദ്യം അദ്ദേഹം സൂപ്പർ സ്റ്റാറായി പിന്നെ തമിഴ് മക്കളുടെയും ഇന്ത്യൻ സിനിമയുടെയും തലൈവരായി. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആരെന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും രജനികാന്തെന്ന്.
വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ 1982 ഫെബ്രുവരി 26ന് തിരുപ്പതി ക്ഷേത്രത്തില്‍ വെച്ചാണ് രജിനികാന്ത് ലതയെ വിവാഹം ചെയ്തത്. ലത ജീവിതത്തിലേക്ക് വന്നപ്പോള്‍ ജീവിതം ആകെ മാറി എന്നാണ് രജിനികാന്ത് പറയാറുള്ളത്. 'അവളുടെ പ്രണയം എല്ലാം മാറ്റിയെടുത്തു. ബസ് കണ്ടക്ടര്‍ ആയിരുന്ന കാലത്ത് ഒരുപാട് തെറ്റായ സൗഹൃദങ്ങളുണ്ടായിരുന്നു.'
'ഒരുപാട് മദ്യപിയ്ക്കും രണ്ട് നേരം ആട്ടിറച്ചി തിന്നും എത്ര പാക്ക് സിഗരറ്റ് വലിച്ച് തീര്‍ക്കും എന്നതിന് എണ്ണമെ ഉണ്ടായിരുന്നില്ല. സിനിമയിലെത്തി പേരും പ്രശസ്തിയും ആയതിന് ശേഷം ആ ദുശീലം എത്രമാത്രം കൂടിയിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ. അതെല്ലാം പ്രണയത്തിലൂടെ മാറ്റി എന്നെ ഒരു പുതിയ മനുഷ്യനാക്കിയത് ലതയാണ്', എന്നാണ് രജിനി ഭാര്യയെ കുറിച്ച് പറയാറുള്ളത്.


Click it and Unblock the Notifications











