'ആർതിയെ ചൊല്ലി ജയംരവിയും ധനുഷും തമ്മിൽ പ്രശ്നമുണ്ടായി, അമ്മായിയമ്മയുമായുള്ള തർക്കത്തിൽ വീട്ടുവീഴ്ച ചെയ്തില്ല'

തെന്നിന്ത്യയിലെ മാതൃക ദമ്പതികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരുന്ന ജയംരവിയും ആർതിയും വിവാ​ഹമോചനം പ്രഖ്യാപിച്ചത് ആരാധകർക്കടക്കം വലിയ ‍ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. രണ്ട് ആൺമക്കളുടെ മാതാപിതാക്കളായ ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വ്യക്തിപരമായ കാരങ്ങളാണ് തങ്ങളുടെ വേർപിരിയലിന് പിന്നിലെന്നാണ് വിവാഹമോചനം പ്രഖ്യാപിച്ചുള്ള കുറിപ്പിൽ ജയംരവി കുറിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഉടൻ വിവാഹമോചിതരാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

സുഹൃത്തായ നടിയോടുള്ള ജയംരവിയുടെ അടുപ്പമാണ് വേർപിരിയലിന് കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആർതിയുടെ അമ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ജയംരവിയെ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് നടനും സിനിമാ നിരൂപകനുമെല്ലാമായ ബയൽവാൻ രം​ഗനാഥൻ ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.

Jayam Ravi Aarthi divorce

ബയൽവാൻ രം​ഗനാഥന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വിവാഹ​മോചനത്തിന് ഒരുങ്ങുന്ന ദമ്പതികൾ ആദ്യം ചെയ്യുന്ന കാര്യം സോഷ്യൽമീഡിയ പേജിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്യുക എന്നതാണ്. ആർതിയും അത് തന്നെയാണ് ആദ്യം ചെയ്തത്. കോടീശ്വരിയായ സുജാത വിജയകുമാറാണ് ആർതിയുടെ അമ്മ. സുജാതയും നടിയായിരുന്നു. കോളജിൽ ഒരുമിച്ച് പഠിച്ചപ്പോഴാണ് ആർതിയുമായി ജയംരവി പ്രണയത്തിലായത്.

പിന്നീട് കുടുംബങ്ങൾ കൂടി സമ്മതം അറിയിച്ചതോടെ വിവാഹിതരാവുകയായിരുന്നു. അടുത്ത കാലത്ത് ഇറങ്ങിയ നാലോളം ജയംരവി സിനിമകൾ നിർമ്മിച്ചത് അമ്മായിയമ്മ സുജാതയായിരുന്നു. അതിൽ മൂന്ന് സിനിമകൾ പരാജയമായിരുന്നു. അവസാനം എടുത്ത സിനിമ നന്നായി കലക്ഷൻ നേടി. ശേഷം അടുത്തിടെ പാണ്ഡ്യരാജ് ജയംരവിയെ വെച്ച് ഒരു സിനിമ ചെയ്യുന്നതിനായി സുജാതയോട് കഥ പറഞ്ഞിരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ടതിനാൽ സുജാത ഓക്കെ പറഞ്ഞു. അമ്പത്തിമൂന്ന് കോടി രൂപയായിരുന്നു ബഡ്ജറ്റ്.

പാണ്ഡ്യരാജ് ഒരു കോടി രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ശേഷം ജയംരവിയോട് പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ 20 കോടി രൂപ ആവശ്യപ്പെട്ടു. അതിന്റെ പേരിൽ മരുമകനും അമ്മായിയമ്മയും തമ്മിൽ വാ​ഗ്വാദവും നടന്നു. ജയംരവി പ്രതിഫലം കുറയ്ക്കാൻ തയ്യാറായില്ല. അതോടെ സിനിമയുടെ ബജറ്റിൽ വ്യത്യാസം വരുത്താൻ സംവിധായകനോട് സുജാതയ്ക്ക് ആവശ്യപ്പെടേണ്ടി വന്നു. അതിന് തയ്യാറാകാതിരുന്ന പാണ്ഡ്യരാജ് അഡ്വാൻസ് തിരികെ കൊടുത്ത് സുജാതയുമായി ചേർന്ന സിനിമ ചെയ്യുന്നതിൽ നിന്ന് പിന്മാറി.

വിജയ് സേതുപതിയുമായി ചേർന്ന് സിനിമ ചെയ്യുന്ന തിരക്കിലാണിപ്പോൾ പാണ്ഡ്യരാജ്. നല്ല സിനിമ മിസ്സായത് ജയംരവിക്കും സുജാതയ്ക്കുമിടയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ആർതിയുമായുള്ള വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ജയംരവിയെ എത്തിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ബയൽവാൻ രം​ഗനാഥൻ പറഞ്ഞത്. ജയംരവിയുടെ വിവാഹമോചനത്തിൽ ധനുഷിന് പങ്കില്ലെന്നും രം​ഗനാഥൻ വ്യക്തമാക്കി.

Jayam Ravi Aarthi divorce

ധനുഷിന് ഇവരുടെ വിവാഹമോചനത്തിൽ പങ്കില്ല. രണ്ട് വർഷം മുമ്പ് ധനുഷും ആർതിയും ജയംരവിയും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ആർതിയെ ധനുഷ് സംസാരത്തിനിടെ കളിയാക്കിയതാണ് അന്ന് വിഷയമായത്. പിന്നീട് അത് സംസാരിച്ച് പരിഹരിച്ചു. അതുപോലെ മക്കളെ ആർതി ജയംരവിക്കൊപ്പം വിടാൻ സാധ്യതയില്ല. കാരണം മക്കളെ വളർത്താനുള്ള സമ്പാത്തികമുള്ള കുടുംബമാണ് ആർതിയുടേത്. ​​ഗോസിപ്പുകൾ അധികം വരാത്ത നടനാണ് ജയംരവി.

നടിമാരുമായുള്ള വിഷയമൊന്നുമല്ല ജയംരവി-ആർതി വിവാഹമോചനത്തിന് പിന്നിലെന്നും രം​ഗനാഥൻ കൂട്ടിച്ചേർത്തു. അടുത്തിടെ വരെ ഒരുമിച്ച് യുട്യൂബ് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു ജയംരവിയും ആർതിയും. അന്ന് ഇരുവരും പ്രണയകഥ അടക്കം വെളിപ്പെടുത്തിയിരുന്നു. ഇത്രത്തോളം പരസ്പര വിശ്വാസവും സ്നേഹവുമുണ്ടായിരുന്ന രണ്ടുപേർ എങ്ങനെ പെടുന്നനെ രണ്ടായി എന്നതാണ് ആരാധകരെയും കുഴപ്പത്തിലാക്കുന്നത്.

ഒമ്പത് വയസുകാരൻ ആരവും നാല് വയസുകാരൻ അയനുമാണ് ജയംരവിയുടെ മക്കൾ. ടിക്ക് ടിക്ക് എന്ന സിനിമയിലൂടെ ആരവ് ബാലതാരമായി സിനിമയിലേക്ക് എത്തിയിരുന്നു. ജയംരവി തന്നെയായിരുന്നു ആരവിന്റെ അച്ഛൻ വേഷം അന്ന് സിനിമയിൽ ചെയ്തത്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X