കൂട്ടുകുടുംബത്തിലാണെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു, എന്തുകൊണ്ട് സൂര്യ പുറത്ത് പറയുന്നില്ല: ബയിൽവൻ രംഗനാഥൻ
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ചെന്നെെയിൽ നിന്നും മുംബെെയിലേക്ക് ഇരുവരും താമസം മാറിയത് നേരത്തെ വലിയ വാർത്തയായതാണ്. സൂര്യയുടെ കൂട്ടുകുടുംബത്തിലായിരുന്നു വിവാഹ ശേഷം ജ്യോതിക കഴിഞ്ഞത്. ഇടയ്ക്ക് ചെന്നെെയിലേക്ക് വരാറുണ്ടെങ്കിലും മറ്റൊരു വീട്ടിലാണ് താരദമ്പതികൾ കഴിയുന്നത്. ഈ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു. മോഷണം നടന്നു എന്നത് സത്യമാണ്. പൊലീസ് കേസായിട്ടുണ്ട്. ശിവകുമാറിനൊപ്പം കൂട്ടുകുടുംബത്തിലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. സൂര്യയുടെ അമ്മയും ഒപ്പം ശിവകുമാറും വീട്ടിൽ ആര് വരുന്നു, പോകുന്നു എന്നെല്ലാം നോക്കും. ഇസിആറിലെ വീട്ടിലാണ് മോഷണം നടന്നത്. സൂര്യയും ജ്യോതികയും വർക്കിന് പോയപ്പാഴാണ് ഈ സംഭവം നടന്നത്. വീട്ടിലെ ജോലിക്കാർ ചേർന്ന് മോഷണം നടത്തിയതെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. എന്തുകൊണ്ട് ഈ വിഷയം സൂര്യ പുറത്ത് പറയുന്നില്ല എന്നറിയില്ല. എന്നാൽ പോകപ്പോകെ പുറത്ത് വരുമെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നടൻ രവി മോഹന്റെ വീടിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. ഇതേക്കുറിച്ചും ബയിൽവൻ രംഗനാഥൻ സംസാരിച്ചു. രവി മോഹനും ഭാര്യയും മക്കളും കഴിഞ്ഞ വീടാണത്. രവിയുടെ കയ്യിൽ പണമില്ലാത്തത് കൊണ്ടല്ല ലോൺ അടയ്ക്കാത്തത്. വേണ്ടെന്ന് വെച്ചതാണ്. കാരണം രവി മോഹൻ അവിടെ നിന്നും പുറത്ത് പോയി. എന്നാൽ ഭാര്യ പോയിരുന്നില്ലെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.
സൂര്യയെയും ജ്യോതികയെയും ഇന്ന് കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. യാഥാസ്ഥിതികരായ ചില തമിഴ് പ്രേക്ഷകർക്ക് സൂര്യ ഭാര്യയുടെ സ്വന്തം നാടായ മുംബെെയിലേക്ക് താമസം മാറിയത് ഉൾക്കൊള്ളാനായിട്ടില്ല. ജ്യോതിക സൂര്യയുടെ കൂട്ടുകുടുംബവുമായി ഒത്ത് പോകാൻ പറ്റാത്തത് കൊണ്ടാണ് താമസം മാറിയതെന്നാണ് ഇവരുടെ വാദം. സൂര്യയുടെ പിതാവ് ശിവകുമാറുമായി ജ്യോതികയ്ക്കുള്ള പ്രശ്നങ്ങളാണ് താമസം മാറാൻ കാരണമെന്നും വാദമുണ്ട്. ജ്യോതിക വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നു.

മുംബൈക്കാരിയാണ് ജ്യോതിക. വളർന്ന് വന്ന പശ്ചാത്തലവമെല്ലാം വ്യത്യസ്തം. തമിഴ് സംസാരിക്കാൻ അറിയില്ല. സിനിമാ നടിയും. ഇക്കാരണങ്ങൾ നിരത്തി വിവാഹത്തിന് ശിവകുമാർ എതിർപ്പ് പറഞ്ഞിരുന്നു. ജ്യോതിക തന്നെയാണ് തന്റെ ജീവിത പങ്കാളിയെന്ന് സൂര്യ ഉറപ്പിച്ചു. അച്ഛന്റെ സമ്മതം ലഭിക്കും വരെ ഇവർ കാത്തിരുന്നു. വിവാഹ ശേഷം ജ്യോതിക അഭിനയ രംഗം വിട്ടു. സൂര്യയുടെ കൂട്ടുംകുടുംബത്തിലെ മരുമകളായി ജ്യോതിക വർഷങ്ങളോളം ജീവിച്ചു. രണ്ട് മക്കൾ പിറന്നു.
എന്നാൽ 2015 ൽ അഭിനയ രംഗത്തേക്ക് തിരിച്ച് വരാൻ ജ്യോതിക തീരുമാനിച്ചു. 36 വയതിനിലേ എന്ന സിനിമയിലൂടെയായിരുന്നു മടങ്ങി വരവ്. എങ്കിലും മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക സിനിമാ രംഗത്ത് കൂടുതൽ സജീവമായത്. തന്റെ മാതാപിതാക്കൾക്ക് പ്രായമായതിനാൽ അവർക്കൊപ്പം താമസിക്കാൻ വേണ്ടിയാണ് താൻ മുംബെെയിലേക്ക് മാറിയതെന്നാണ് ജ്യോതിക പറയുന്നത്. തമിഴിൽ നടി സിനിമകൾ ചെയ്തിട്ട് ഏറെക്കാലമായി. തെന്നിന്ത്യൻ സിനിമാ രംഗത്തെ താഴ്ത്തിക്കെട്ടി ജ്യോതിക സംസാരിക്കുന്നു എന്ന വിമർശനം അടുത്ത കാലത്ത് വന്നിരുന്നു.


Click it and Unblock the Notifications











