വിവാഹത്തിന് അച്ഛനെ കാണാത്തതിന് കാരണം, ശാലിനി വീട്ടിലിരുന്നാൽ മതിയെന്ന് അജിത്ത്; ബയിൽവൻ രംഗനാഥൻ
നടൻ അജിത്ത് കുമാറിന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച് ബയിൽവൻ രംഗനാഥൻ. നടന്റെ സ്വകാര്യ ജീവിതത്തിൽ നടന്നെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് ബയിൽവൻ രംഗനാഥൻ ഒരു തമിഴ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. അജിത്ത് ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ് ആയാണ് ജോലി തുടങ്ങുന്നത്. ഹെെദരാബാദിൽ ഒപു സിനിമയിൽ അഭിനയിച്ചു. പിന്നീടാണ് ചെന്നെെയിലെത്തി സിനിമ ചെയ്തത്. അജിത്തിന് മുമ്പ് വിജയും ശാലിനിയും ആയിരുന്നു നല്ല ജോഡികൾ. പെട്ടെന്ന് തന്നെ അജിത്ത് ശാലിനിയെ വിവാഹം ചെയ്തു.
ശാലിനിയുടെ അച്ഛൻ കുറച്ച് ആലോചിച്ചു. ശാലിനിയെ നന്നായി നോക്കുമെന്ന് അജിത്ത് ഉറപ്പ് നൽകി. അച്ഛൻ സമ്മതിച്ചു. അജിത്തിന്റെ അമ്മ ഇതിലാെന്നും ഇടപെട്ടിട്ടില്ല. മകൻ ഇഷ്ടമുള്ള മേഖല തെരഞ്ഞെടുത്തു. അത് പോലെ വിവാഹവും. ഭാര്യ ഭാര്യയായിരിക്കണം, അവളുടെ ശമ്പളത്തിൽ താൻ ജീവിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞതാണ്. അതുകൊണ്ടാണ് വിവാഹ ശേഷം ശാലിനി അഭിനയ രംഗം വിട്ടതെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.

അജിത്തിന്റെ അച്ഛന്റെ പേര് ബാലസുബ്രമണ്യം അയ്യർ എന്നാണ്. പാലക്കാട്ടുകാരനാണ് അദ്ദേഹം. അമ്മ കൊൽക്കത്തയിൽ നിന്നും. അജിത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞ കാര്യമുണ്ട്. അജിത്തിന്റെ വിവാഹസമയത്ത് അദ്ദേഹത്തെ കണ്ടില്ലായിരുന്നു. എന്റെ വീട്ടിനടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മകന്റെ വിവാഹത്തിന് പോയില്ലേ എന്ന് ഞാൻ ചോദിച്ചു. ഞാൻ റൂമിലിരുന്നു, അവന്റെ അമ്മയാണ് എല്ലാ ചടങ്ങുകളിലും പങ്കെടുത്തതെന്ന് അദ്ദേഹം.
ഏഴ് വർഷം കുടുംബത്തെ വിട്ട് പിരിഞ്ഞ് നിൽക്കുകയായിരുന്നു ഞാൻ. അതിന് ശേഷം വീണ്ടും ഒരുമിച്ചതാണ്. അജിത്തിനും അച്ഛനും തമ്മിൽ വലിയ ബന്ധമില്ല. അമ്മയോട് വളരെ സ്നേഹമുള്ളയാളാണ് അജിത്തെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. അച്ഛൻ മരിച്ചപ്പോൾ ഇതെന്റെ സ്വകാര്യ ദുഖമാണ്, ആരും വരേണ്ടതില്ലെന്ന് അജിത്ത് പറഞ്ഞു. അമ്മ മരിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. അതേസമയം വിജയ് ഉൾപ്പെടെയുള്ള ചിലർ അജിത്തിനെ സന്ദർശിച്ചെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.
2000 ഏപ്രിൽ 24 നായിരുന്നു അജിത്ത് കുമാർ-ശാലിനി വിവാഹം. ശാലിനി അഭിനയ രംഗത്ത് തുടരുന്നതിൽ അജിത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ അഭിനയിക്കുന്നതിനാൽ സിനിമാ രംഗത്തോട് ശാലിനിക്കും മടുപ്പ് തോന്നിയിരുന്നു. കരിയറിലെ തിരക്കേറിയ സമയത്താണ് ശാലിനിയെ വിവാഹം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേ പോലെ താരമൂല്യമുള്ള നായിക നടിയായിരുന്നു ശാലിനി അക്കാലത്ത്. വിവാഹ ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് പറഞ്ഞിരുന്നെന്ന് ഒരിക്കൽ സംവിധായകൻ കമൽ പറഞ്ഞിട്ടുണ്ട്. അന്ന് നിറം സിനിമയുടെ തമിഴ് റീമേക്കിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. വിവാഹമുറപ്പിച്ചിരുന്നു, ഷൂട്ടിംഗ് വേഗം തീർക്കണം, വിവാഹ ശേഷം ശാലിനിയെ ഈ സിനിമയിലേക്ക് അഭിനയിക്കാൻ വിടില്ലെന്നാണ് അജിത്ത് പറഞ്ഞത്. നായകൻ പ്രശാന്തുമായി അജിത്തിനുണ്ടായിരുന്ന ഈഗോ പ്രശ്നമായിരുന്നു കാരണമെന്ന് തോന്നുന്നെന്നും കമൽ പറഞ്ഞു. അജിത്ത് ഇപ്പോഴും സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications
