അവനോടൊപ്പം പഠിച്ച കുട്ടിയെ കാണിച്ചു തന്നു! എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയി, പക്ഷേ സംഭവിച്ചതിനെ പറ്റി ബീന

സിനിമാ, സീരിയല്‍ താരമായ ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും ഒരുമിച്ചും അല്ലാതെയുമായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും പൊതുസമൂഹത്തില്‍ നടക്കുന്നതുമായ പല വിഷയങ്ങളിലും താരങ്ങള്‍ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.

ഏറ്റവും പുതിയതായി തന്റെ സഹോദരനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന വീഡിയോയുമായിട്ടാണ് ബീന ആന്റണി എത്തിയിരിക്കുന്നത്. ബീനയ്ക്ക് രണ്ട് സഹോദരിമാരല്ലേ ഉള്ളതെന്ന് ചോദിച്ചാല്‍ ഇത് തന്റെ അമ്മയുടെ സഹോദരന്റെ മകനാണെന്നാണ് നടി പറയുന്നത്. മാത്രമല്ല മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ അജി എന്ന സഹോദരന്റെ ജീവിതത്തിലുണ്ടായ മനോഹര കാര്യങ്ങളും ബീന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

beena

സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ആളാണ് അജിയെന്നാണ് ബീന പറയുന്നത്. എന്നാല്‍ അവനുമായി താന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. സിനിമയെ കുറിച്ചും സീരിയലിനെ പറ്റിയുമൊക്കെയാണ് പ്രധാനമായും സംസാരിക്കുന്നത്. ആംഗ്യഭാഷയില്‍ സഹോദരനുമായി സംസാരിക്കുന്നതിന്റെ വീഡിയോയായിരുന്നു ബീന പങ്കുവെച്ചത്. നിങ്ങളെ സ്‌ക്രീനില്‍ കാണാന്‍ നല്ലതാണെന്ന് അടക്കം സഹോദരന്‍ പറയുന്നതും കാണാം.

'എന്റെ അമ്മയുടെ സഹോദരന്റെ മകന്‍ അജി... എന്റെ സഹോദരന്‍.. അവന്‍ അറിവ് വെച്ചപോള്‍ മുതല്‍ എന്നോട് സംസാരിക്കുന്ന രീതിയാണ്. അവന് സംസാരിക്കാനോ കേള്‍ക്കാനോ ഉള്ള കഴിവ് ഈശ്വരന്‍ നല്‍കിയില്ല. പക്ഷേ ഈ ലോകത്തുള്ള എന്തിനെ കുറിച്ചും അവന്‍ ഞങ്ങളോട് സംസാരിക്കും. അവനു കല്യാണ പ്രായമായപ്പോള്‍ വല്ലാത്തൊരു ആശങ്ക ഉണ്ടായിരുന്നു. അതിനും അവന്‍ തന്നെ പോംവഴി കണ്ടെത്തി.

അവന്‍ തിരുവനന്തപുരം ഡഫ് ആന്‍ഡ് ഡംപ് കുട്ടികളുടെ സ്‌കൂളില്‍ ആണ് പഠിച്ചിരുന്നത്. ഞാന്‍ മിക്കപ്പോഴും അവന്റെ സ്‌കൂളില്‍ പോകുമായിരുന്നു. അവന്റെ കൂട്ടുകാര്‍ക്കും അവനും ഉള്ള സമ്മാന പൊതികളുമായി. ഓ... അതാലോചിക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ വല്ലാത്ത ഫീല്‍ ആണ്. എല്ലാവരും ചുറ്റും നിന്ന് അവരുടെ ഭാഷയില്‍ എന്നോട് ഒരുപാട് സംസാരിക്കും.

എന്റെ സീരിയല്‍, സിനിമ എല്ലാറ്റിനെ കുറിച്ചും. എന്തൊരു സന്തോഷമായിരുന്നു ആ കുഞ്ഞുങ്ങള്‍ക്ക്. എന്നിട്ട് അവനോടൊപ്പം പഠിച്ചിരുന്നു ഒരു കുട്ടിയെ അവന്‍ തന്നെ കാണിച്ചു തന്നു. എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നു. രണ്ടുപേരും അങ്ങനെ ഉള്ളവര്‍ ആകുമ്പോള്‍ എന്തായി തീരും ജീവിതം എന്നതിനെക്കുറിച്ച്. പക്ഷേ അതില്‍ അവന്‍ ഉറച്ചു നിന്നു.

beena

എന്തിനേറെ പറയുന്നു അവര്‍ക്ക് ആദ്യത്തെ കുഞ്ഞുണ്ടായി. അവള് മറ്റുള്ള ക്കുഞ്ഞുങ്ങളെക്കാല്‍ മുന്‍പേ സംസാരിച്ചു. രണ്ടാമതും അവനൊരു കുഞ്ഞുണ്ടായി. അവളും മിടുക്കിയാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍. ദൈവത്തിന് നന്ദി. എല്ലാവരോടും സ്‌നേഹം... എന്നുമാണ് ബീന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് അഭിനയിക്കുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. ഇതിനിടയില്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും കുടുംബകാര്യവുമൊക്കെ ബീന പറയാറുണ്ട്. ഒപ്പം ഭര്‍ത്താവും നടനുമായ മനോജും ഉണ്ടാവാറുണ്ട്.

അടുത്തിടെ ചില വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തമായ ധാരണയുണ്ടെന്നും ചിലര്‍ ഓരോന്നും വളച്ചൊടിക്കുന്നതാണെന്നും ബീന പറഞ്ഞു. മനോജും യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും വാര്‍ത്താപ്രധാന്യമുള്ള കാര്യങ്ങളുമൊക്കെ പറയാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X