മാസം നാലര ലക്ഷത്തോളം വരുമാനം!! ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വൻ തട്ടിപ്പ്, നടി പറയുന്നത് ഇങ്ങനെ

ബിഗ് സ്ക്രീനും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി. കഴിഞ്ഞ 25 വർഷമായി സിനി ലോകത്ത് സജീവമാണ് നടി. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താര സിനിമയെക്കാലും കൂടുതൽ ശോഭിച്ചത് സീരിയലുകളിലായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റ്ണി.

ബീനാ ആൻറണിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവം വൻ ചർച്ച വിഷയമായിരുന്നു. കരിയർ ജേർണൽ ഓൺലൈൻ എന്ന പേരിലുള്ള ഓൺലൈൻ സെറ്റിലാണ് നടിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ആഭ കർപാൽ എന്ന പേരിലാണ് നടിയുടെ ചിത്രം പ്രചരിച്ചത്. ഇപ്പോഴിത ഒൺലൈൻ തട്ടിപ്പിനെതിരെ നടിയുടെ വാക്കുകൾ ഇങ്ങനെ. മനോരമ ഒൺലൈനുനൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

 പരസ്യത്തെ  കുറിച്ച്  അറിയുന്നത്

പരസ്യത്തെ കുറിച്ച് അറിയുന്നത്

തന്റെ ചില സുഹൃത്തുക്കളിലൂടെയാണ് ഇത്തരം പരസ്യത്തെ കുറിച്ച് ആദ്യമായി അറിയുന്നത്. ആദ്യം ഇതിനെ കുറിച്ച് കാര്യമാക്കിയിരുന്നില്ല. എന്നാൽ പോലീസിലുള്ള സുഹൃത്തുക്കളോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഒട്ടും താമസിക്കാതെ സൈബർ സെല്ലിൽ പരാതി നൽകാൻ പറഞ്ഞത്. തുടർന്ന് പരാതി നൽകുകയായരുന്നു.

 ഫോട്ടോ തട്ടിപ്പ് മാത്രമല്ല

ഫോട്ടോ തട്ടിപ്പ് മാത്രമല്ല

എന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു എന്നതു മാത്രമല്ല പ്രശ്നം, വലിയൊരു തട്ടിപ്പിനാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് ഇതൊരു തട്ടിപ്പാണെന്ന് മനസിസാകും. എന്നാൽ മറ്റുള്ളവർ ഈ തട്ടിപ്പിൽ വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരാതി നൽകിയത്. എനിക്ക് ഈ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി അഭിമുഖത്തിൽ പറയുന്നു.

 അമേരിക്കൻ കമ്പനി

അമേരിക്കൻ കമ്പനി

അമേരിക്കൻ രജിസ്ട്രേഷനിലുള്ള കമ്പിനിയാണ് ഇതെന്ന് പീന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. അതുകൊണ്ട് തന്നെ അന്വേഷണത്തിന് പരിമിതിയുണ്ടാകും. അതേസമയം കമ്പനിയ്ക്ക് സൈബർ സെല്ല് മുഖാന്തരം മെയിൽ അയച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഈ പരസ്യം ഓൺലൈനിൽ കാണുന്നുണ്ടെന്ന് ചിലർ പറയുന്നതായും താരം അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം തട്ടിപ്പുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുക ഇല്ലായെന്നും ബീന ആന്റണി പറഞ്ഞു.

പരസ്യം ഇങ്ങനെ

പരസ്യം ഇങ്ങനെ

നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി. പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. നിങ്ങൾക്ക് ഈ വിട്ടമ്മയെ വിശ്വസിക്കാൻ പ്രയാസമുണ്ടായിരിക്കും. കൂടുതൽ അറിയാൻ ഈ പരസ്യത്തിൽ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക എന്നായിരുന്നു പരസ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X