ഗർഭിണിയായിരിക്കെ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; രാവും പകലും കരഞ്ഞ വർഷങ്ങൾ; ബീന കണ്ണൻ
വസ്ത്ര വ്യാപാര രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബിസിനസുകാരിയാണ് ബീന കണ്ണൻ. ശീമാട്ടി എന്ന സ്ഥാപനം നടത്തുന്ന ബീന കണ്ണന്റെ വിജയ ഗാഥ ഏവർക്കും അറിയാവുന്നതാണ്. സിൽക്ക് സാരികളിലൂടെ കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ ശീമാട്ടിക്ക് കഴിഞ്ഞു. ടെക്സ്റ്റെെൽസ് മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള കുടുംബത്തിലാണ് ബീന കണ്ണൻ ജനിച്ചത്.
ബിസിനസിൽ വിജയം കൊയ്ത സ്ത്രീ എന്നതിനപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില ദുഖങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ബീന കണ്ണൻ. ഭർത്താവ് കണ്ണന്റെ മരണത്തിന് മുമ്പുള്ള സമയത്തെക്കുറിച്ചും അധികൃതരിൽ നിന്നുമുണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചുമാണ് ബീന കണ്ണൻ സംസാരിച്ചത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ബീന കണ്ണൻ.

'എന്റെ മകൾക്ക് ആറ് മാസമായപ്പോഴാണ് ഭർത്താവിന് കാൻസർ വരുന്നത്. അന്നും വേറൊന്നുമില്ല മുന്നോട്ട് പോവാൻ. എങ്ങനെ മുന്നോട്ട് പോവുമെന്ന് പകച്ച് നിൽക്കുന്ന ഞാൻ. പന്ത്രണ്ട് കൊല്ലത്തോളം രാപകലോളം കരയും. അവസാനം അച്ഛൻ ചോദിച്ചു നീ എന്തിനാണിങ്ങനെ കരയുന്നതെന്ന്'
'ഭർത്താവിന്റെ ശരീരത്തിൽ കാൻസർ പടരുന്നു, വിഷമങ്ങൾക്കൊന്നും അറുതിയില്ല. അന്ന് ബീന കണ്ണനല്ല. മിസ്സിസ് കണ്ണൻ എന്നൊക്കയേ ഉള്ളൂ. അന്ന് സമൂഹത്തിൽ എന്റെ അമ്മായിയമ്മയൊന്നും ജോലിക്ക് പോവുന്നില്ല'
'റെഡിയാർ സമുദായത്തിൽ നിന്ന് സ്ത്രീകളായും ജോലിക്ക് പോവുന്നില്ല. സ്ത്രീകൾക്ക് ജോലിക്ക് വരാമെന്ന് ചെറുപ്പകാലത്ത് മദ്രാസിൽ നിന്നും കണ്ട് ഞാൻ മനസ്സിലാക്കി'

'ഇത് കൂടാതെ ഞാൻ ലോകമെമ്പാടും യാത്ര ചെയ്തു. സിംഗപ്പൂരും യൂറോപ്പുമൊക്കെ. യൂറോപ്പ് 25ാം വയസ്സിലാണ് ഞാൻ കാണുന്നത്. അവിടത്തെ പെണ്ണുങ്ങളുടെ ഊർജസ്വലത, ആരോഗ്യം ഞാൻ ശ്രദ്ധിച്ചു. മൂന്ന് പ്രസവം കഴിഞ്ഞും സ്ത്രീകൾക്ക് ആരോഗ്യത്തോടെ ഇരിക്കാമെന്ന് കണ്ണൻ എന്നോട് പറഞ്ഞു. മദർകെയറിന്റെ ഒരു ബുക്ക് ഞാൻ വാങ്ങിച്ചു'
'ആ ബുക്ക് വായിച്ചാണ് പ്രസവം എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ഞാൻ പഠിച്ചത്. എല്ലാം സുഖ പ്രസവമായിരുന്നു. ഒരൊറ്റ ഡ്രിപ്പ് പോലുമില്ലാതെ. മൂന്ന് ദിവസം ലേബർ പെയിൻ കാണുമെനിക്ക്. അതൊരുപാട് എഫെർട്ടാണ്. ആരോഗ്യത്തിലേക്കുള്ള ഡെഡിക്കേഷനാണ് അന്ന് ഞാൻ ചെയ്തത്'

'എന്നെ സംബന്ധിച്ച് ഞാൻ വളരെ സത്യസന്ധയായ സ്ത്രീയാണ്. കറക്ട് ടാക്സടച്ച് നീതിയോടെ നടക്കുന്ന സ്ത്രീ. പല ഡിപ്പാർട്മെന്റിലും ഞാൻ കരഞ്ഞ്കൂവി നിന്നിട്ടുണ്ട്. പ്രെഗ്നനന്റായിരിക്കെ വീട്ടിൽ പതിമൂന്ന് ദിവസം ഐടി റെയ്ഡ്. എന്നിട്ടൊന്നും കിട്ടിയില്ല. ഇന്ന് രണ്ട് പ്രാവശ്യം ഏറ്റവും കൂടുതൽ നികുതിയടച്ച സ്ത്രീയെന്ന എനിക്ക് അവാർഡ് തന്നു'

'13 ദിവസം റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ അച്ഛനും അമ്മയുമില്ലായിരുന്നു. അവർ സിംഗപ്പൂർ പോയിരിക്കുകയായിരുന്നു. അമ്മയ്ക്ക് സ്വർണമെന്ന് പറഞ്ഞാൽ വലിയ കാര്യമായിരുന്നു'
'അമ്മയുടെ സ്വർണമൊക്കെ കൊണ്ട് പോയി. എന്റെ ഭർത്താവ് 13 ദിവസത്തെ ടോർച്ചർ സഹിക്കാൻ വയ്യാതെ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടന്നു'
'പ്രെഗ്നന്റായ ഞാൻ വീട്ടിലെ മൂന്നാം നിലയിൽ നിന്ന് അങ്ങേരെ പൊക്കിയെടുത്താണ് ആശുപത്രിയിലാക്കുന്നത്. 13 ദിവസത്തെ റെയ്ഡും രാത്രി മൂന്ന് മണിവരെയുള്ള ഡിസ്കഷനും. പലതിന്റെയും ഒരു ഭാഗമേ ഞാൻ പറയുന്നുള്ളൂ,' ബീന കണ്ണൻ പറഞ്ഞു.

Click it and Unblock the Notifications