»   » സൈറ ബാനു എങ്കിലും മഞ്ജുവിനെ രക്ഷിക്കുമോ.. പ്രതീക്ഷ തകര്‍ക്കുന്ന മഞ്ജു !!

സൈറ ബാനു എങ്കിലും മഞ്ജുവിനെ രക്ഷിക്കുമോ.. പ്രതീക്ഷ തകര്‍ക്കുന്ന മഞ്ജു !!

Posted By: Rohini
Subscribe to Filmibeat Malayalam

14 വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു ആ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ പിന്നീടിങ്ങോട്ട് ആ വിജയം തുടര്‍ന്ന് കൊണ്ടുവരാന്‍ മഞ്ജുവിന് സാധിച്ചില്ല.

ഇന്ന് ഞാന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ് കെ ജയനാണ്; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

കഴിഞ്ഞ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ എടുത്ത് പരിശോധിച്ചാല്‍ അത് വ്യക്തമാകും. അതില്‍ ഒന്ന് മാത്രമാണ് സൂപ്പര്‍ ഹിറ്റ് എന്ന് പറയാനുള്ളത്. മറ്റെല്ലാം ശരാശരിയും അതില്‍ താഴെയുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് (മാര്‍ച്ച് 17) കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൈറ ബാനു മഞ്ജുവിനെ രക്ഷിക്കുമോ.. കഴിഞ്ഞ് അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

കരിങ്കുന്നം സിക്‌സസ് (2016)

ദീപുകരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസ് എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തത്. മഞ്ജു ഒരു വോളിബോള്‍ കോച്ചായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. വന്ദന എന്ന കഥാപാത്രത്തോട് മഞ്ജു പൂര്‍ണമായി നീതി പുലര്‍ത്തിയെങ്കിലും ചിത്രം ബോക്‌സോഫീസില്‍ ശരാശരി വിജയം മാത്രമേ നേടിയുള്ളൂ.

വേട്ട (2016)

മഞ്ജു വാര്യര്‍ ആദ്യമായി കാക്കി അണിഞ്ഞെത്തിയ ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട. മഞ്ജുവിനൊപ്പം ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രമായെത്തിയ ഒരു പെര്‍ഫക്ട് ത്രില്ലറായിരുന്നു വേട്ട എങ്കിലും എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ബോക്‌സോഫീസില്‍ ചിത്രമൊരു ശരാശരി വിജയം മാത്രമായി.

ജോ ആന്റ് ദി ബോയ് (2015)

കുട്ടിത്തവും കുസൃതിയുമുണ്ടായിരുന്ന പഴയ മഞ്ജുവിനെ ഒരിക്കള്‍ കൂടെ പുനര്‍ജനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു ജോ ആന്റ് ദി ബോയ് എന്ന ചിത്രത്തിലൂടെ. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സംവിധായയകരിലൊരാളായ റോജിന്‍ എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ആ സമയത്ത് റിലീസ് ചെയ്തിരുന്ന ചാര്‍ലി, ടു കണ്‍ട്രീസ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളോടുള്ള മത്സരത്തില്‍ ജോ ആന്റ് ദ ബോയ് പരാജയപ്പെട്ടു

റാണി പദ്മിനി (2015)

റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് റാണി പദ്മിനി. സ്ത്രീകളുടെ സ്വാതന്ത്രത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. റിമ കല്ലിങ്കലിന്റെ അഭിനയം പ്രശംകള്‍ നേടുകയും ചെയ്തു. എന്നാല്‍ മഞ്ജുവിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ചിത്രം പരാജയമെന്ന് വിധിയെഴുതി.

എന്നും എപ്പോഴും (2015)

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് എന്നും എപ്പോഴും. മഞ്ജു വാര്യയരുടെയും - മോഹന്‍ലാലിന്റെയും കൂടിച്ചേരല്‍ തന്നെയാണ് കുടുംബ പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. സിനിമ ഹിറ്റായി.

English summary
Before C/O Saira Banu: Box Office Analysis Of Manju Warrier's Previous 5 Movies!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam