ഡ്രാമയ്ക്ക് മുന്‍പ് 5 ഹിറ്റ്! ലാലേട്ടനും രഞ്ജിത്തും വീണ്ടും അവതരിക്കുന്നത് ചുമ്മാതല്ല!!
ഇത്തവണത്തെ കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാലിന്റെ വക കിടിലനൊരു സമ്മാനമാണ് കാത്തിരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിലെത്തുന്ന ഡ്രാമയാണ് നവംബര്‍ ഒന്നിന് റിലീസ് ചെയ്യുന്നത്. വളരെ കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വളരെ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് ചിത്രത്തിലുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത രാവണപ്രഭുവിലൂടെയായിരുന്നു രഞ്ജിത്ത് കരിയര്‍ തുടങ്ങിയത്. ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതിനാല്‍ തന്നെ ഡ്രാമ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയൊരു പ്രതീക്ഷയുണ്ട്.

രാവണപ്രഭു
തിരക്കഥാകൃത്തായി 1987 മുതല്‍ സിനിമയില്‍ സജീവമായിരുന്ന രഞ്ജിത്ത് മോഹന്‍ലാലിന്റെ രാവണപ്രഭു വിലൂടെയായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. 2001 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും രഞ്ജിത്തായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മാസ് എന്റര്‍ടെയിനാറായിരുന്നു രാവണപ്രഭു. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്‍, മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്. 1993 ല്‍ ഐവി ശശിയുടെ സംവിധാനത്തിലെത്തിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് രാവണപ്രഭു നിര്‍മ്മിച്ചത്.

ചന്ദ്രോത്സവം
രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു ചന്ദ്രോത്സവം. 2005 ല്‍ റിലീസിനെത്തിയ സിനിമയൊരു റോമാന്റിക് ഡ്രാമയായിരുന്നു. മോഹന്‍ലാലിനൊപ്പം മീന, മുരളി മേനോന്‍, രഞ്ജിത്ത്, കൊച്ചിന്‍ ഹനീഫ, വികെ ശ്രീരാമന്‍, സായി കുമാര്‍, ജഗദീഷ്, തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ചിറക്കല്‍ ശ്രീഹരി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

റോക്ക് ആന്‍ഡ് റോള്‍
2007 ലായിരുന്നു റോക്ക് ആന്‍ഡ് റോള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ റായി ലക്ഷ്മി, മുകേഷ്, റഹ്മാന്‍, ലാല്‍, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരന്നിരുന്നു. ചെന്നൈയില്‍ താമസിച്ചിരുന്ന ആറ് സംഗീതഞ്ജന്മാരുടെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞിരുന്നത്. അതിനിടെ ഉണ്ടാവുന്ന പ്രണയവും കുടുംബബന്ധങ്ങളുമെല്ലാം കഥയുടെ ഭാഗമായിരുന്നു.

സ്പിരിറ്റ്
ബ്ലാക്ക് കോമഡി ഗണത്തില്‍ രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റഅ സിനിമയായിരുന്നു സ്പിരിറ്റ്. കേരളത്തിലെ മദ്യപാനത്തെ കുറിച്ച് വലിയൊരു സന്ദേശവുമായിട്ടായിരുന്നു സിനിമ എത്തിയത്. കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍, മധു, ലെന, സിദ്ധാര്‍ത്ഥ്, കല്‍പ്പന, തിലകന്‍, നന്ദു, എന്നിവരാരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ നൂറ് ദിവസത്തോളം സിനിമയുടെ പ്രദര്‍ശനമുണ്ടായിരുന്നു. ബോക്‌സോഫീസില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.

ലോഹം
രഞ്ജിത്തും മോഹന്‍ലാലും അവസാനമായി ഒന്നിച്ചത് ലോഹം എന്ന സിനിമയിലൂടെയായിരുന്നു. ത്രില്ലര്‍ ഗണത്തിലൊരുക്കിയ
ചിത്രമായ ലോഹത്തില്‍ ആന്‍ഡ്രിയ ജെറേമിയ, സിദ്ദിഖ്, അജ്മല്‍ അമീര്‍, തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്.

ഡ്രാമ
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലണ്ടനില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഡ്രാമ തിയറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിങ്ങനെ നിരവധി താരങ്ങള്‍ ഡ്രാമയിലുണ്ടാവും. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











