»   » പുലിമുരുകന് മുമ്പ് മുണ്ടൂരിയും ചെരുപ്പും വാച്ചും അഴിച്ചുവച്ചും മോഹന്‍ലാല്‍ കൈയ്യടി നേടിയ ആക്ഷന്‍

പുലിമുരുകന് മുമ്പ് മുണ്ടൂരിയും ചെരുപ്പും വാച്ചും അഴിച്ചുവച്ചും മോഹന്‍ലാല്‍ കൈയ്യടി നേടിയ ആക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ പുലിമയുമായുള്ള സംഘട്ടന രംഗമാണ് മലയാളത്തിലെ ഏറ്റവും മികച്ച സംഘട്ടനം എന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍. പീറ്റര്‍ ഹെയിന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ കഴിവ് തന്നെയാണ് മുരുകന്റെയും പുലിയുടെയും സംഘട്ടന രംഗം അന്താരാഷ്ട്ര മികവുള്ളതാക്കി തീര്‍ത്തത്.

ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

പുലിമുരുകന് മുമ്പും മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈയ്യടി നേടിയിട്ടുണ്ട്. സംഘട്ടന രംഗങ്ങളില്‍ എന്നും എന്തെങ്കിലും സ്‌റ്റൈല്‍ പരീക്ഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. സ്പടികത്തിലെ മുണ്ടൂരി അടി ഏറെ ശ്രദ്ധേയമാണ്. നോക്കാം മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ കൈയ്യടി നേടിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്.

യോദ്ധ

മെയ് വഴക്കത്തോടെ മോഹന്‍ലാല്‍ ആക്ഷന്‍ രംഗം കാഴ്ചവച്ച ചിത്രമാണ് യോദ്ധ. പ്രത്യേകിച്ചു ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍. ഓതിരം കടകം ഉഴിവ് കടകത്തിലുഴിവ് പിന്നെ അശോകനും എന്ന് പറഞ്ഞ് അഞ്ച് വിരലുകളും മടക്കിയാണ് യോദ്ധയില്‍ മോഹന്‍ലാല്‍ അടി തുടങ്ങുന്നത്.

സ്പടികം

ഭദ്രന്‍ സംവിധാനം ചെയ്ത സ്പടികത്തിലെ മോഹന്‍ലാലിന്റെ സംഘട്ടന രംഗം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. മോഹന്‍ലാലിനെ പോലെ ഒരു നടന്‍ മുണ്ടൂരി അടിയ്ക്കുന്നത് ജനം അംഗീകരിയ്ക്കില്ല എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ആ അടിയാണ് ചിത്രത്തെ ഇന്നും പ്രിയങ്കരമാക്കുന്നത്.

തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍

1995 ല്‍ റിലീസ് ചെയ്ത തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കളരി വിദ്വാനായിട്ടാണ് എത്തുന്നത്. ശരിയ്ക്കും മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി കളരി അഭ്യാസം പഠിച്ചോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

നരസിംഹം

നരസിംഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ സംഘട്ടന രംഗവും ഏറെ കൈയ്യടി നേടിയതാണ്. ചെരുപ്പൂരി വച്ച് മോഹന്‍ലാല്‍ അടിക്കാന്‍ ഓടുന്ന ചിത്രത്തിലെ ഒരു രംഗത്ത് കൈയ്യടിയുടെ ശക്തി കൂടി.

രാവണപ്രഭു

ചിത്രത്തിന്റെ ഇടവേളയ്ക്ക് മുമ്പ് മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് ഇന്നും ഹിറ്റാണ്. നല്ല നാടന്‍ തല്ലിന് മുമ്പുള്ള ഒരു അസ്സല്‍ ബില്‍ഡപ്. ഈ ചിത്രത്തില്‍ തന്നെ ലാല്‍ അടിയ്ക്ക് മുമ്പ് വാച്ച് ഊരിവയ്ക്കുന്നതും ശ്രദ്ധിക്കപ്പെട്ടു.

നരന്‍

മോഹന്‍ലാല്‍ ഡ്യൂപ്പിനെ വയ്ക്കാതെ അഭിനയിച്ച് തകര്‍ത്ത മറ്റൊരു ചിത്രം കൂടെയാണ് നരന്‍. പ്രത്യേകിച്ചും, ക്ലൈമാക്‌സിലെ പ്രതികൂല കാലാവസ്ഥയിലും മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്തു. തന്നെ തല്ലി തോല്‍പിയ്ക്കുന്നവരെ അനുസരിയ്ക്കും എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ പക്ഷം.

ചോട്ടാ മുംബൈ

2007 ല്‍ റിലീസ് ചെയ്ത ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങളൊന്നും ഇല്ല. എന്നിരുന്നാലും മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന തല എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്ത് ഒരു കലക്കന്‍ ആക്ഷന്‍ ഉണ്ട്.

സാഗര്‍ ഏലിയാസ് ജാക്കി

അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒത്തിരി സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സാഗര്‍ ഷാര്‍പ് ഷൂട്ടറുമായി നടത്തുന്ന സംഘട്ടനം ഏറെ കൈയ്യടി നേടിയതാണ്.

ലാലേട്ടന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
When it comes to action sequences, there is no other actor in Mollywood who can do it the way Mohanlal does. Here we list some Mohanlal movies which had some stunning fight sequences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam