»   » തുടരെത്തുടരെ നാല് വിജയചിത്രങ്ങള്‍, വിജയം ആവര്‍ത്തിക്കാനൊരുങ്ങി നിവിന്‍ പോളി, സഖാവ് ??

തുടരെത്തുടരെ നാല് വിജയചിത്രങ്ങള്‍, വിജയം ആവര്‍ത്തിക്കാനൊരുങ്ങി നിവിന്‍ പോളി, സഖാവ് ??

Posted By: Nihara
Subscribe to Filmibeat Malayalam

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിവിന്‍ പോളി ഒരു ചിത്രവുമായി തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിനു മുന്‍പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സഖാവിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു സഖാവ് എങ്ങനെയായിരിക്കരുതെന്നാണ് ചിത്രം കാണിക്കുന്നത്. ചിത്രത്തില്‍ രണ്ടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൃത്യമായ ഇടവേളകളില്‍ സ്വന്തം ചിത്രവുമായി തിയേറ്ററുകളിലേക്ക് എത്തിയ നിവിന്‍ പോളി സഖാവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സഖാവ് വിജയകരമായി പ്രദര്‍ശനം തുരുന്നതിനിടയില്‍ ഇതിനു മുന്‍പ് പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെക്കുറിച്ച് ഒരു വിശകലനം നടത്തുകയാണ്. കരിയറിലെ തന്നെ മികച്ചൊരു ചിത്രമായി സഖാവ് മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

വിഷുവിനിറങ്ങിയ ഓണചിത്രം, ജേക്കബിന്റെ സ്വര്‍ഗരാജ്യം

കഴിഞ്ഞ വിഷുവിന് പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം. ചിത്രത്തിലാവട്ടെ ഓണാഘോഷവും ഓണപ്പാട്ടും. ജോക്കബിനെയും കുടുംബത്തിനെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മികച്ച പ്രതികരണം സൃഷ്ടിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. 25 കോടിയോളം രൂപയാണ് കളക്ഷന്‍ ഇനത്തില്‍ ലഭിച്ചത്.ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രം ഇതിനോടകം തന്നെ നിരവധി തവണ ചാനലുകളിലും വന്നു കഴിഞ്ഞു. കൃത്യം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ചിത്രവുമായി താരം എത്തിയെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ എസ് ഐ ബിജു

പ്രേമത്തിനു ശേഷം റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. തുടക്കത്തില്‍ അത്ര നല്ല പ്രതികരണം സൃഷ്ടിച്ചില്ലെങ്കിലും പിന്നീടാണ് ചിത്രത്തിന്റെ കളക്ഷന്‍ മാറി മറിഞ്ഞത്. മഹേഷിന്റെ പ്രതികാരവുമായാണ് ബിജു മത്സരിച്ചത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

നിവിന്റെ ജാതകം മാറി മറിഞ്ഞത് പ്രേമത്തിലൂടെ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി അഭിനയ രംഗത്തെത്തുന്നത്. എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് താരം ജോലി ഉപേക്ഷിച്ച് സിനിമാ മോഹത്തിനു പിന്നാലെ സഞ്ചരിച്ചത്. കാലൊടിഞ്ഞ് വിശ്രമജീവിതം നയിക്കുന്നതിനിടയിലായിരുന്നു മലര്‍വാടിയിലെ ഓഡിഷനി നിവിന്‍ എത്തിയത്. കൂട്ടുകാരുടെ സഹായത്തോടെ എത്തിയ നിവിനെ ഒറ്റക്കാഴ്ചയില്‍ത്തന്നെ വിനീത് ശ്രീനിവാസന്‍ സെലക്റ്റ് ചെയ്യുകയായിരുന്നു. മലര്‍വാടിക്ക് ശേഷം നിവിന്‍ നായക വേഷത്തിലെത്തിയ പ്രേമം കേരളക്കരയാകെ ഒരുപോലെ ഏറ്റെടുത്ത ചിത്രമാണ്. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും ഇന്ത്യയ്ക്ക് പുറത്തും മികച്ച പ്രതികരണം നേടിയ ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രമായി പ്രേമെ മാറുകയും ചെയ്തു. ദൃശ്യത്തിനു ശേഷം അമ്പതു കോടി ക്ലബിലെത്തുന്ന ചിത്രം കൂടിയായിരുന്നു പ്രേമം.

ഇടയിലൊരു ഫ്‌ളോപ് ചിത്രത്തിലും അഭിനയിച്ചു

പൃഥ്വിരാജിനൊപ്പം നിവിന്‍പോളി അഭിനയിച്ച ഇവിടെ എന്ന ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നു. പ്രേമവും ഇവിടെയും ഒരേ ദിനത്തിലാണ് റിലീസ് ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ ഒരു പ്രതികരണവും സൃഷ്ടിക്കാതെ ഫ്‌ളോപ് ചിത്രമായി ഇവിടെ മാറി. പ്രേമമാവട്ടെ കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുകയും ചെയതു.

വിജയക്കൊടി പാറിച്ച് വടക്കന്‍ സെല്‍ഫി

ചിത്രത്തിന്റെ ഗുണത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുെവങ്കിലും ബോക്‌സോഫീസില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച നിവിന്‍ പോളി ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. ആദ്യ ദിനത്തില്‍ തന്നെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച ചിത്രം 20 കോടിയാളമാണ് സ്വന്തമാക്കിയത്. മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദി റാസ്‌കല്‍ , മോഹന്‍ലാല്‍ ചിത്രം എന്നു എപ്പോഴു റിലീസ് ചെയ്തത്ത ഇതേ സമയത്താണ്.

വിജയം ആവര്‍ത്തിക്കാനൊരുങ്ങി നിവിന്‍ പോളി

ആദ്യ നാല് വിജയ ചിത്രങ്ങള്‍ക്കു ശേഷം അടുത്ത വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് നിവിന്‍ പോളി. താരത്തിന്റെ കരിയറിലെ മറ്റൊരു വിജയ ചിത്രമായി സഖാവ് മാറുമെന്ന് പ്രത്യാശിക്കാം.

English summary
Nivin Pauly is all set to entertain the Malayalam film audiences, with his upcoming release Sakhavu, which will be opening big at the theatres . It has been more than a year since we last saw a Nivin Pauly film onscreen and Sakhavu promises to be a powerful movie of the actor, who has etched a place in the minds of the Kerala audiences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam