»   » ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയെ രക്ഷിക്കുമോ, വമ്പന്‍ പ്രതീക്ഷകളോടെ വന്ന ആ 5 ചിത്രങ്ങളും നിരാശപ്പെടുത്തി!

ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയെ രക്ഷിക്കുമോ, വമ്പന്‍ പ്രതീക്ഷകളോടെ വന്ന ആ 5 ചിത്രങ്ങളും നിരാശപ്പെടുത്തി!

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ഫാന്‍സ് ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം കാത്തിരിയ്ക്കുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നത് മുതല്‍ ആ പ്രതീക്ഷ നിലനില്‍ക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമൊന്നും ഒട്ടും നിരാശപ്പെടുത്തിയിട്ടുമില്ല.

ഡേവിഡ് നൈനാന്‍ റഫാണ്, സ്റ്റൈലിഷും!!! മോഹന്‍ലാലിനെ കൊതിപ്പിച്ച ആ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍???


എന്നാല്‍ ഇത് പോലെയൊക്കെയായിരുന്നു മമ്മൂട്ടിയുടെ കഴിഞ്ഞ കുറേ ചിത്രങ്ങള്‍. വമ്പന്‍ പ്രതീക്ഷകളുമായി വന്ന പല ചിത്രങ്ങള്‍ക്കും തിയേറ്ററില്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയുടെ കഴിഞ്ഞ അഞ്ച് ചിത്രങ്ങളെ കുറിച്ചൊരു വിലയിരുത്തല്‍ നടത്തി നോക്കാം..


കസബ

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ. മമ്മൂട്ടിയുടെ സ്റ്റൈലന്‍ പൊലീസ് വേഷം, കിടിലന്‍ ഡയലോഗ് എന്നൊക്കെ പറഞ്ഞ് ചിത്രത്തില്‍ പ്രേക്ഷകര്‍ അമിതമായ പ്രതീക്ഷയര്‍പ്പിച്ചു. ആ പ്രതീക്ഷ ആദ്യ ദിവസം ബോക്‌സോഫീസിലും കണ്ടു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ വന്നു. ബോക്‌സോഫീസില്‍ ചിത്രം ഹിറ്റായെങ്കിലും എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.


രാജാധിരാജ

മമ്മൂട്ടി വീണ്ടും അധോലോക നായകനായി എത്തുന്നു എന്ന് കേട്ടപ്പോള്‍ ഒരു ബിഗ് ബിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. ഉദയ്കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥ സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. പുതിയതായി ചിത്രത്തില്‍ ഒന്നുമില്ലായിരുന്നുവെങ്കിലും മമ്മൂട്ടി ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു. എന്നിരുന്നാലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.


പ്രൈസ് ദ ലോര്‍ഡ്

വലിയ പ്രതീക്ഷയില്‍ എത്തിയ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് പ്രൈസ് ദ ലോര്‍ഡ്. കോട്ടയം കുഞ്ഞച്ചന് സമാനമായി മമ്മൂട്ടി കോട്ടയത്തുകാരനായി അച്ചായനായി വീണ്ടും എത്തുന്നു എന്നതായിരുന്നു പ്രേക്ഷക പ്രതീക്ഷ. എന്നാല്‍ നിലവാരം നിലനിര്‍ത്താത്ത ചിത്രം പരാജയപ്പെട്ടു


ബാല്യകാലസഖി

ബഷീറിന്റെ മതിലുകളൊക്കെ അഭ്രപാളിയില്‍ എത്തിച്ച മമ്മൂട്ടി ബാല്യകാല സഖി എന്ന നോവലുമായി വീണ്ടും എത്തുന്നു എന്ന് കേട്ടപ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമായിരുന്നു. നവാഗതനായ പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്തത്. മെഗാസ്റ്റാര്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രം പക്ഷെ ബാല്യകാല സഖി എന്ന നോവലിന് തന്നെ പേരുദോഷം കേള്‍പ്പിച്ചു.


ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

2013 ലാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം തിയേറ്ററിലെത്തിയത്. ജി മാര്‍ത്താണ്ഡന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. അമിതമായ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊപ്പം റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ശരാശരി വിജയത്തിലൊതുങ്ങി.


English summary
Before The Great Father: Box Office Verdicts Of Mammootty's Previous 5 Movies With Debut Directors!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam