സുരേഷ് ഗോപിയുടെ പ്രസംഗം! അനൂപ് സത്യന്റെ കള്ളക്കഥയക്കാണ് കൈയടി കിട്ടിയത്, ആ കഥയിങ്ങനെ

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് സിനിമ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റിലേക്ക് എത്തിച്ചിരുന്നു. ഇതോടെ കൂടുതല്‍ ആളുകളും സിനിമ കണ്ടതിനെ കുറിച്ച് അഭിപ്രായങ്ങളുമായി എത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ സുരേഷ് ഗോപി പ്രസംഗിക്കുന്നൊരു രംഗം പ്രേക്ഷകരുടെ ഹൃദയത്തില്‍ തട്ടിയതായിരുന്നു.

ആ രംഗം രണ്ട് തവണ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നുവെന്ന് പറയുകയാണ് അനൂപ് സത്യന്‍. ആദ്യമെടുത്ത സീന്‍ തൃപ്തി വരാത്തത് കൊണ്ട് അനൂപ് സത്യന്‍ ഒരു കള്ളക്കഥ പറഞ്ഞ് ഓഡിയന്‍സിനെ പറ്റിക്കുകയായിരുന്നു. അങ്ങനെ ഉദ്ദേശിച്ചത് പോലെ തന്നെ രംഗം ഷൂട്ട് ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം പറയുന്നു.

 അനൂപ് സത്യന്റെ കുറിപ്പ്

വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം. ഒരു ബുള്ളറ്റ് ഓടുന്നത് പോലെയാണ് അതില്‍ ഓഡിയന്‍സിന്റെ പ്രതികരണങ്ങളുടെ ഗ്രാഫ്. ആദ്യം സുരേഷ് ഗോപിയുടെ കോപ്രായം കണ്ട് പൊട്ടിച്ചിരിക്കുന്ന ഓഡിയന്‍സ് മാത്രമല്ല മെല്ലെ സീരിയസാകുന്നു. അയാളുടെ ജീവിതകഥയുടെ കൂടെ സഞ്ചരിക്കുന്നു. പിന്നെ ഒരിടത്ത് വച്ച് അയാളുടെ വികാരങ്ങള്‍ക്കൊപ്പം കരയാന്‍ തുടങ്ങുന്നു. ആദ്യം ഷൂട്ട് ചെയ്തപ്പോള്‍ ഓഡിയന്‍സിന്റെ പ്രതികരണം തൃപ്തി വരാഞ്ഞിട്ട് ഓഡിയന്‍സിന്റെ രംഗം മാത്രം അനൂപ് വീണ്ടും ഷൂട്ട് ചെയ്തു.

 അനൂപ് സത്യന്റെ കുറിപ്പ്

ഓഡിയന്‍സായി പുതിയ ആളുകളെ വച്ചായിരുന്നു രണ്ടാമത്തെ ഷൂട്ടിങ്. സിനിമയില്‍ പ്രസംഗിക്കുന്നത് സുരേഷ് ഗോപി ആണെങ്കില്‍ രണ്ടാമത് ഷൂട്ട് ചെയ്തപ്പോള്‍ പ്രസംഗിച്ചത് അനൂപ് സത്യന്‍ തന്നെയാണ്. സ്റ്റേജില്‍ കയറി മൈക്കെടുത്ത് അനൂപ് പറയാന്‍ തുടങ്ങി. പ്രസംഗിക്കാന്‍ എനിക്കും പേടിയാണ്. മുട്ട് വിറക്കുന്നുണ്ട്. എങ്കിലും പറയാം. എനിക്കൊരു ട്വിന്‍ ബ്രദറുണ്ട്. നഴ്‌സറി മുതലേ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. കാണാനും സംസാരവുമൊക്കെ എന്നെ പോലെ തന്നെ. ഭയങ്കര പാരയായിരുന്നു അവന്‍.

അനൂപ് സത്യന്റെ കുറിപ്പ്

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. അവളെയും ഒടുവില്‍ അവന്‍ തട്ടിയെടുത്തു. കാരണം അവള്‍ക്ക് ഞങ്ങള്‍ രണ്ട് പേരുടെയും പേര് മാറിയ പോയി. ജോലി കിട്ടിയതോടെയാണ് ഞാന്‍ ഒന്ന് രക്ഷപ്പെട്ടത്. ചിത്രം വരക്കുന്നതാണ് എന്റെ ഹോബി. സത്യത്തില്‍ അത് ഹോബിയല്ല. എന്റെ അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ല. അമ്മയോട് വിവരങ്ങള്‍ പറയാന്‍ ഞാന്‍ കണ്ടുപിടിച്ച വഴിയാണ് ചിത്രം വര. എനിക്ക് ആവശ്യമുള്ള കാര്യങ്ങളും വരയിലൂടെ ചോദിക്കും. ഓംലെറ്റും ചിക്കന്‍ കറിയും ഉമ്മയും എല്ലാം.

 അനൂപ് സത്യന്റെ കുറിപ്പ്

വരയിലൂടെ അമ്മയ്ക്ക് മുന്നില്‍ എന്റെ മനസ് വരച്ച് കാട്ടി. ജോലിസ്ഥലത്തും ഇടയ്‌ക്കൊക്കെ ഞാന്‍ ഇത് തന്നെ പ്രയോഗിച്ചു. മാനേജര്‍ ലീവ് തരാത്തപ്പോള്‍ അയാളുടെ തലയില്‍ ഇടിത്തീ വീഴുന്ന പടം വരച്ച് അയച്ച് കൊടുത്തു. അതോടെ അയാള്‍ പേടിച്ച് ലീവ് തരും. അങ്ങനെയിരിക്കെ ഒരു ദിവസം അനിയത്തിക്ക് ഒരു അപകടം സംഭവിച്ചു. കോളേജില്‍ നിന്നും വരുമ്പോള്‍ വണ്ടി ഇടിച്ച് അവള്‍ മരിച്ചു. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ വിവരം അറിഞ്ഞിട്ടില്ല. പറയാന്‍ എല്ലാവര്‍ക്കും പേടി. ഞാന്‍ വന്നിട്ട് പറയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

 അനൂപ് സത്യന്റെ കുറിപ്പ്

ഞാന്‍ അമ്മയുടെ അടുത്ത് ചെന്നിരുന്നു. എന്നിട്ട് കടലാസില്‍ അനിയത്തിയുടെ ചിത്രം വരച്ച് അമ്മയ്ക്ക് കൊടുത്തു. അമ്മ ആ ചിത്രം നോക്കി. പിന്നെ എന്നെ നോക്കി. അവളുടെ മുഖം വേണ്ടത്ര ഭംഗിയായിട്ടില്ലെന്ന മട്ടില്‍. ഞാന് അതിന്റെ മുകളിലേക്ക് കുറേ ചോരത്തുള്ളികള്‍ വരച്ചു. പിന്നെ ഞങ്ങള്‍ രണ്ട് പേരും കെട്ടിപിടിച്ച് കരഞ്ഞു. പ്രസംഗം ഇത്രയും ആയപ്പോള്‍ ക്യാമറമാന്‍ വിളിച്ച് പറഞ്ഞു. ഇത്രയും മതി, ഓഡിയന്‍സ് കരയാന്‍ തുടങ്ങി. ഷോട്ട് ഓകെയാണ്. അതോടെ അനൂപ് സത്യന്‍ മൈക്കിലൂടെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെ പറഞ്ഞതൊക്ക കള്ളക്കഥയാണ്. എനിക്ക് സഹോദരിയില്ല. എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. അച്ഛനാണെ സത്യം!

അനൂപ് സത്യന്റെ കുറിപ്പ്

സിനിമയില്‍ ദുല്‍ഖറിനും ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്ന് ഇതാണ്. ഷൂട്ടിങ്ങിന്റെ പെര്‍ഫെഷന് വേണ്ടി പറഞ്ഞ കള്ളക്കഥ കേട്ട് ഈ സിനിമയുടെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ നേരത്തെ അഭിപ്രായം പറഞ്ഞിരുന്നു. ഈ കഥ കേട്ടാല്‍ നിന്റെ അമ്മ നിന്നെ ഓടിക്കും. തല്‍ക്കാലം വീട്ടില്‍ പോകണ്ട. എന്റെ കൂടെ ഒരു ട്രിപ്പിന് പോരൂ.. അനൂപ് പറഞ്ഞു. വരാന്‍ റെഡിയാണ്യ പക്ഷേ അതിന് മുന്‍പ് വീട്ടിലേക്ക് ഒരു റിട്ടേണ്‍ ടിക്കറ്റ് എടുക്കട്ടെ.

(ഫാസ്റ്റ് ട്രാക്ക് മാസികയുടെ കോഫി ബ്രേക്ക് കോളത്തിലാണ് അനൂപ് ഇതൊക്കെ പറഞ്ഞിരിക്കുന്നത്).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X