»   » മുഴുവന്‍ സമയവും ചാരായം കുടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് മമ്മൂട്ടി പിന്‍മാറി, പിന്നീട് സംഭവിച്ചതോ ??

മുഴുവന്‍ സമയവും ചാരായം കുടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് മമ്മൂട്ടി പിന്‍മാറി, പിന്നീട് സംഭവിച്ചതോ ??

By: Nihara
Subscribe to Filmibeat Malayalam

സിനിമ തിരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ക്ക് അവരുടേതായ കാരണം കാണു. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നാവുന്ന തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് താരങ്ങള്‍ വേണ്ടെന്നു വച്ച സിനിമ പലപ്പോഴും വിജയത്തിലേക്ക് എത്തിയ സംഭവങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ മമ്മൂട്ടി വേണ്ടെന്ന് വച്ച് പിന്നീട് മനസ്സില്ലാ മനസ്സോടെ അഭിനയിച്ച ചിത്രമായിരുന്നു സ്‌നേഹമുള്ള സിംഹം. എന്നാല്‍ ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തില്‍ കോളേജ് അധ്യാപകനായാണ് മമ്മൂട്ടി വേഷമിട്ടത്. സദാ സമയവും മദ്യപിച്ച് നടക്കുന്ന അധ്യാപകനായിരുന്നു വൈശാഖന്‍. കള്ളു കുടിച്ച് കോളേജില്‍ ക്ലാസെടുക്കാന്‍ പോവുന്ന കഥാപാത്രത്തിനോട് മെഗാസ്്റ്റാറിനം ആദ്യം താല്‍പരയം ഉണ്ടായിരുന്നില്ല. തന്നെ ഈ സിനിമയില്‍ നിന്നും ഒഴിവാക്കിത്തരണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

കഥ കേട്ടപ്പോഴേ താല്‍പര്യമില്ലായ്മ പ്രകടിപ്പിച്ചു

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്‌നേഹമുള്ള സിംഹം. വിജയാമൂവീസായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഈ സിനിമയുമായി സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

കുടുംബ പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യത നഷ്ടപ്പെടുമോ

ആ സമയത്ത് മമ്മൂട്ടി അഭിനയിച്ചിരുന്ന ചിത്രങ്ങളല്ലാം കുടുംബ പശ്ചാത്തലത്തിലുള്ളതായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചു കൊണ്ടിരുന്നത്. അത് നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് താരം ഈ ചിത്രത്തിനോട് തുടക്കത്തില്‍ വിമുഖത കാണിച്ചത്.

മദ്യപിച്ച് ക്ലാസ്സെടുക്കാനെത്തുന്ന അധ്യാപകന്‍

മദ്യപിച്ച് കണ്ണു ചുവപ്പിച്ച് അലക്ഷ്യ ഭാവത്തില്‍ ക്ലാസെടുക്കാനെത്തുന്ന വൈശാഖന്‍ എന്ന കോളേജ് അധ്യാപകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിട്ടത്.കുടുംബ സദസ്സുകള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ടായിരുന്ന സമയത്ത് ഇത്തരമൊരു കഥാപാത്രത്തെ ഏറ്റെടുത്താല്‍ പ്രേക്ഷക മനസ്സില്‍ നിന്നും താന്‍ കുടിയിറക്കപ്പെടുമെന്ന ഭയമായിരുന്നു താരത്തെ അലട്ടിയിരുന്നത്.

തിരക്കഥാകൃത്തും നിര്‍മ്മാതാവും നിര്‍ബന്ധിച്ചു

തിരക്കഥാകൃത്തായ എസ്എന്‍ സ്വാമിയുടേയും നിര്‍മ്മാതാവിന്റേയും നിര്‍ബന്ധത്തിന് മുന്നില്‍ ഒടുക്കം മമ്മൂട്ടി കീഴടങ്ങി. 1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തെയും വലിയ വിജയമായി ചിത്രം മാറുകയും ചെയ്തു.

English summary
Snehamulla Simham background story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam