ഇന്നത്തെ രാത്രി ആഘോഷമാക്കാമെന്ന് മോഹന്‍ലാല്‍! അത് കണ്ട് ഞെട്ടിയത് നായികയായ രഞ്ജിതയും!
ശിവാജി ഗണേശന്‍ അഭിനയിച്ച മലയാള സിനിമയായ യാത്രമൊഴി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലിനായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള ഭാഗ്യം ലഭിച്ചത്. ജോണ്‍ പോള്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്‍രെ സംവിധായകന്‍ പ്രതാപ് പോത്തനായിരുന്നു. ആ സിനിമയ്ക്കിടയിലെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗായത്രി അശോക്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ച് ഒരു രാത്രി ആഘോഷമാക്കി മാറ്റുകയായിരുന്നു. ചിത്രത്തിലെ നായികയായ രഞ്ജിതയെ അമ്പരപ്പിച്ച കാര്യമായിരുന്നു ഇത്.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളെല്ലാം ഒരു രാത്രിയില്‍ ഒരുമിച്ച് നിന്നത്. വലിയൊരു വീട്ടിലായിരുന്നു താമസം ഒരുക്കിയത്. തിലകന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, ബാചന്ദ്രന്‍ ചുള്ളിക്കാട്, ജയരാജ് വാര്യര്‍ തുടങ്ങിയവരെല്ലാം അക്കൂട്ടക്കിലുണ്ടായിരുന്നു. എല്ലാവരേയും കണ്ടപ്പോള്‍ ഇന്നത്തെ രാത്രി നമുക്ക് ആഘോഷമാക്കാമെന്ന് പറഞ്ഞ് എല്ലാത്തിനും മുന്നിട്ടിറങ്ങിയത് മോഹന്‍ലാലായിരുന്നുവെന്ന് ഗായത്രി അശോക് ഓര്‍ത്തെടുക്കുന്നു. ആ രാത്രി രസകരമായി മാറിയതും അങ്ങനെയായിരുന്നു. മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റേയും പാട്ട്, ജയരാജ് വാര്യര്‍ കാരിക്കേച്ചര്‍ ഷോ അവതരിപ്പിച്ചു, ബാലചന്ദ്രന്‍ ചുള്ളിക്കാട് അങ്ങനെ ആ രാത്രി രസകരമാക്കുകയായിരുന്നു.

ചിത്രത്തില്‍ നായികയായെത്തിയത് രഞ്ജിതയായിരുന്നു. താഴത്തെ ശബ്ദമൊക്കെ കേട്ടപ്പോഴാണ് താരം ഇറങ്ങിവന്നത്. ഈ ആഘോഷം കണ്ടപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. തമിഴ് സിനിമയുടെ ലൊക്കേഷനുകളിലൊന്നും ഇത്തരത്തിലുൊരു കാര്യം അവര്‍ കണ്ടിരുന്നില്ല. ഇങ്ങനെയുള്ള സഹകരണം അവിടെ കാണാന്‍ കഴിയില്ലെന്നായിരുന്നു താരം പറഞ്ഞത്. വലിപ്പച്ചെറുപ്പമില്ലാതെ താരങ്ങള്‍ ഇടപഴകുന്നത് കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നിയെന്ന് താരം പറഞ്ഞിരുന്നതായും ഗായത്രി അശോക് പറയുന്നു.


Click it and Unblock the Notifications