മോഹന്‍ലാല്‍ അതിഥിയായെത്തിയിട്ടും റഹ്മാന്‍റെ ആ സിനിമ പരാജയമായി! വെളിപ്പെടുത്തലുമായി സംവിധായകന്‍!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരം കൂടിയാണ് അദ്ദേഹം. മുന്‍നിര നായികമാര്‍ക്കും സംവിധായകന്‍മാര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. റഹ്മാന്‍ പ്രധാന വേഷത്തിലെത്തിയ സിനിമകളിലൊന്നായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. ഫാന്റസിയും യാഥാര്‍ത്ഥ്യവും കലര്‍ന്ന ചിത്രമായിരുന്നു അത്. എന്നാല്‍ അതേക്കുറിച്ച് തിരിച്ചറിയാനോ മനസ്സിലാക്കാനോ ആ സമയത്ത് പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ലെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം പപ്പന്‍ പ്രിയപ്പെട്ട പപ്പനെക്കുറിച്ച് പറഞ്ഞത്.

സിദ്ദിഖിന്റെ കരിയറിലെ ആദ്യകാല സിനിമകളിലൊന്നായിരുന്നു ഇത്. അതിന്റെ പിഴവുകളും ചിത്രത്തിനുണ്ടായിരുന്നു. അന്ന് സിനിമയെന്നാല്‍ യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യം പോലെ തോന്നിപ്പിക്കുന്നതാണ് സിനിമ. ഇതൊക്കെ എവിടെ നടക്കുന്നതാണെന്ന് പലപ്പോഴും ചോദിച്ച് കേള്‍ക്കാറുണ്ട്. സത്യസന്ധമാണ് എന്ന് നമുക്ക് തോന്നിപ്പിക്കണം. അല്ലെങ്കില്‍ അത് ഡോക്യുമെന്ററിയാണ്. ഇത് ഫിക്ഷനാണ് ഒരാളുടെ ഭാവനയാണ്. അന്നത്തെ ബഡ്ജറ്റിലും മേക്കിങ്ങിലുമൊക്കെ ചെറിയ പിഴവുകളുണ്ടായിരുന്നു. ഇന്നായിരുന്നെങ്കില്‍ ആ സിനിമ വിജയിച്ചേനെ. അടുത്തകാലത്ത് ഇറങ്ങിയ ഇതിഹാസ വിജയിച്ചില്ലേയെന്നും സംവിധായകന്‍ ചോദിക്കുന്നു.

Mohanlal

സ്‌ക്രിപിറ്റിന്റേയും ടെക്‌നിക്കലായുള്ള പെര്‍ഫെക്ഷനിലും പോരായ്മകളുണ്ടായിരുന്നു. വലിയ ബഡ്ജറ്റിലും ഒരുപാട് ആലോചിച്ചുമായിരുന്നു ഈ സിനിമ ഒരുക്കിയതെങ്കില്‍ പരാജയപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1986 ലാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയെങ്കിലും ബോക്‌സോഫീസില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു ചിത്രം. ലിസി, നെടുമുടി വേണു, തിലകന്‍, ഉണ്ണിമേരി, രാജന്‍ പി ദേവ്, ഇന്നസെന്റ് ജോസ് പ്രകാശ്, എന്‍എഫ് വര്‍ഗീസ്, കുഞ്ചന്‍, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, മീന തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ബിഗ് ബ്രദറാണ് സിദ്ദിഖിന്‍റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X