മമ്മൂട്ടി നിരസിച്ചു മോഹന്‍ലാല്‍ ഏറ്റെടുത്തു! അദ്ദേഹത്തിന്‍റെ കരിയറും മാറി മറിഞ്ഞു! ഏതാണ് ആ സിനിമ?

Recommended Video

മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ | filmibeat Malayalam

ബോക്‌സോഫീസില്‍ നിന്നും ഗംഭീര കലക്ഷന്‍ സ്വന്തമാക്കിയ സിനിമകളിലൊന്നായിരുന്നു രാജാവിന്റെ മകന്‍. 1986 ജൂലൈ 17നായിരുന്നു സിനിമ റിലീസ് ചെയ്തത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയ്ക്ക് ഡെന്നീസ് ജോസഫായിരുന്നു തിരക്കഥയൊരുക്കിയത്. മോഹന്‍ലാല്‍, രതീഷ്, അംബിക, സുരേഷ് ഗോപി, മോഹന്‍ ജോസ് തുടങ്ങിയവരായിരുന്നു സിനിമയില്‍ അണിനിരന്നത്. എസ് പി വെങ്കിടേഷായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. വിന്‍സെന്റ് ഗോമസിന്റെ പ്രതികാര കഥയുമായാണ് സിനിമയെത്തിയത്. മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ സിനിമ കൂടിയായിരുന്നു ഇത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു സിനിമ നേടിയത്. കോരിത്തിരിപ്പിക്കുന്ന ഡയലോഗുകളും മോഹന്‍ലാലിന്റെ ആക്ഷനുമൊക്കെയായിരുന്നു സിനിമയെ നയിച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് തമിഴ്, തെലുങ്ക്, ഹിന്ദി റീമേക്കുകളും ഒരുങ്ങിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ നായകനായെത്തിയത് മോഹന്‍ലാലായിരുന്നു. ആ ട്വിസ്റ്റിനെ പിന്നിലെ രഹസ്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ്. സംവിധായകനായ തമ്പി കണ്ണന്താനവും താനും അന്ന് നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. തമ്പി കണ്ണന്താനവുമായി അടുത്ത ബന്ധമായിരുന്നു താരത്തിന്. അതിനാല്‍ത്തന്നെ അദ്ദേഹം ഈ സിനിമ സ്വീകരിക്കുമെന്നുമായിരുന്നു തങ്ങള്‍ കണക്കുകൂട്ടിയതെന്നും എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്താക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഡെന്നീസ് ജോസഫ് രാജാവിന്റെ മകന്‍ താരനിര്‍ണ്ണയെത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മമ്മൂട്ടിയെ സമീപിച്ചു

മമ്മൂട്ടിയെ സമീപിച്ചു

സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതിന് പിന്നാലെയായാണ് മമ്മൂട്ടിയെ സമീപിച്ചത്. തമ്പി കണ്ണന്താനവുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു, അതിനാല്‍ത്തന്നെ അദ്ദേഹം ഈ സിനിമയുമായി സഹകരിക്കുമെന്നായിരുന്നു ധാരണ. അത് പ്രകാരമായിരുന്നു അദ്ദേഹത്തെ സമീപിച്ചതും. എന്നാല്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍ നടന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഇരുവരും ഞെട്ടിയിരുന്നു.

സമ്മതിച്ചില്ല, കാരണം?

സമ്മതിച്ചില്ല, കാരണം?

സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി സമ്മതിച്ചിരുന്നില്ല. മുമ്പ് ചെയ്ത സിനിമ പരാജയമായി മാറിയതായിരുന്നു, അതേക്കുറിച്ചായിരുന്നു അദ്ദേഹം ഓര്‍ത്തത്. അന്ന് സൂപ്പര്‍ താരമായി നില്‍ക്കുന്നതിനിടയിലാണ് ഈ സിനിമയെക്കുറിച്ച് പറഞ്ഞത്. സ്വീകരിക്കാന്‍ മമ്മൂട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹം അത് കൃത്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് വാശിയായത്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുന്നില്ലെന്നുറപ്പിക്കുകയും ചെയ്തിരുന്നു.

വാശിക്ക് മോഹന്‍ലാലിനടുത്തേക്ക്

വാശിക്ക് മോഹന്‍ലാലിനടുത്തേക്ക്

മമ്മൂട്ടിയില്ലെന്നറിഞ്ഞതോടെ മോഹന്‍ലാലിനടുത്തേക്ക് എത്തുകയായിരുന്നു. സിനിമാതിരക്കുകളിലായിരുന്നു അദ്ദേഹം അപ്പോള്‍. സിനിമയുടെ കഥ കേള്‍ക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നു താരം. ഏത് സമയത്താണ് കഥ കേള്‍ക്കാന്‍ സൗകര്യമെന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍ നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ എന്തിനാണ് പിന്നെ താന്‍ കഥ കേള്‍ക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അതോടെ അദ്ദേഹത്തെ മുന്‍നിര്‍ത്തി മുന്നേറാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്ക് മാറി ചിന്തിച്ചു

ഇടയ്ക്ക് മാറി ചിന്തിച്ചു

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചപ്പോഴും മനസ്സില്‍ ആശങ്കയായിരുന്നു. മമ്മൂട്ടിയെ തന്നെ നായകനാക്കിയാലോ, ഒരു ശ്രമം കൂടി നടത്തിയാലോ എന്നൊക്കെയായിരുന്നു ആ സമയത്തെ ചിന്തകള്‍. ഇതേക്കുറിച്ച് തമ്പി കണ്ണന്താനത്തോട് പറഞ്ഞപ്പോള്‍ ആരില്ലെങ്കിലും മമ്മൂട്ടിയെ വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ജാതകം മാറി മറിഞ്ഞു

ജാതകം മാറി മറിഞ്ഞു

സിനിമ ചെയ്യുന്നത് മോഹന്‍ലാലാണെന്ന് വ്യക്തമായതോടെ മമ്മൂട്ടി തിരക്കഥയിലെ സംഭാഷണങ്ങള്‍ പറഞ്ഞ് സംവിധായകനും തിരക്കഥാകൃത്തിനും മുന്നിലേക്കെത്തിയിരുന്നു. എന്നാല്‍ അവരത് ഗൗനിക്കാതെ ഉറച്ച തീരുമാനവുമായി മുന്നേറുകയായിരുന്നു. മമ്മൂട്ടിയുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു ആ സിനിമയിലൂടെ.

മമ്മൂട്ടിക്ക് നഷ്ടബോധം

മമ്മൂട്ടിക്ക് നഷ്ടബോധം

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയ സിനിമ മമ്മൂട്ടി നിരസിച്ചതായിരുന്നു. പില്‍ക്കാലത്ത് താരത്തിന് നഷ്ടബോധവും തുടങ്ങിയിരുന്നു. പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെ കാണാറുണ്ട് ഈ സിനിമ. മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് സുരേഷ് ഗോപിയും അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X