»   » സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിനായി തിരക്കഥാകൃത്തിനോട് കേണപേക്ഷിച്ച് സംവിധായകന്‍

സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിനായി തിരക്കഥാകൃത്തിനോട് കേണപേക്ഷിച്ച് സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്‍ സത്യന്‍ അന്തിക്കാടും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിച്ച് കുറച്ചു ചിത്രങ്ങളേ പുറത്തിറങ്ങിയിട്ടുള്ളൂ. പതിറ്റാണ്ടുകളായി സിനിമയിലുണ്ടെങ്കിലും ഇവരുടെ സംഗമം വല്ലപ്പോഴും മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതില്‍ അര്‍ത്ഥം, കളിക്കളം, എന്നിവ വന്‍വിജയമായിരുന്നു.

മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കുന്നത് പോലെ എളുപ്പമല്ല മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നതെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പറ്റിയ തിരക്കഥ കിട്ടാതെ മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ കഴിയില്ലെന്ന് കൃത്യമായി മനസ്സിലാക്കിയതാണ് സത്യന്‍ അന്തിക്കാട്. മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അര്‍ത്ഥം സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

ആദ്യ ചിത്രം ദയനീയ പരാജയമായിരുന്നു

സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ആദ്യമായൊരുക്കിയ ചിത്രം വന്‍പരാജയമായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഏല്‍പ്പിച്ച പരാജയത്തില്‍ നിന്നുമാണ് രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് ഇവര്‍ ആലോചിച്ചത്.

പേരെടുത്ത സംവിധായകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല

സംവിധായകനെന്ന നിലയില്‍ പേരെടുത്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ സത്യന്‍ അന്തിക്കാടില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. വിജയശ്രീലാലിതനായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ചെയ്ത സിനിമയുടെ പരാജയം സംവിധായകനെയും ബാധിച്ചിരുന്നു.

പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രത്തെ പ്രേക്ഷകര്‍ കൈവിട്ടു

പ്രതീക്ഷയോടെയെത്തിയ മമ്മൂട്ടി സിനിമ പ്രേക്ഷകര്‍ കൈവിട്ടതില്‍ വിഷമിച്ച് നില്‍ക്കുന്ന സത്യന്‍ അന്തിക്കാട് പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടിയുമായി വീണ്ടും സിനിമ ചെയ്തത്. ഇതിനിടയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് സത്യന് ചാര്‍ത്തി നല്‍കിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി വിജയ ചിത്രം ചെയ്യണം

മുന്‍ചിത്രം നല്‍കിയ പരാജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അടുത്ത സിനിമ വിജയിപ്പിക്കുന്നതിനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലായിരുന്നു സത്യന്‍ അന്തിക്കാട്. അര്‍ത്ഥം എന്നു പേരിട്ട മമ്മൂട്ടി ചിത്രം എല്ലാ രീതിയിലും മികച്ച ചിത്രമാക്കി മാറ്റണമെന്ന വാശിയും ഇതിനു പിന്നിലുണ്ടായിരുന്നു.

മമ്മൂട്ടിയുടെ കഥാപാത്രം സംഭവമായിരിക്കണം

അര്‍ത്ഥം സിനിമയിലെ മമ്മൂട്ടി കഥാപാത്രം സംഭവം ആയിരിക്കണമെന്ന് സത്യന്‍ അന്തിക്കാട് തിരക്കഥാകൃത്തായ വേണു നാഗവള്ളിയോട് നിര്‍ദേശിച്ചു. എല്ലാ തരത്തിലും മികച്ച കഥാപാത്രമായിരിക്കണം മമ്മൂട്ടിയുടേതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചു.

ശ്രീനിവാസനോടും നിര്‍ദേശിച്ചു

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ശ്രീനിവാസനോട് തിരക്കഥയില്‍ ഇടപെടാന്‍ സത്യന്‍ അന്തിക്കാട് നിര്‍ദേശിച്ചു. വേണു നാഗവള്ളിയോടൊപ്പം ശ്രീനിവാസനും ചിത്രത്തിന്റെ തിരക്കഥയില്‍ ഇടപെട്ടു.

സംവിധായകന്റെ ആഗ്രഹം പോലെ

ശ്രീനിവാസനും വേണു നാഗവള്ളിയും സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച അര്‍ത്ഥം ശരിക്കും ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രമായി മാറുകയായിരുന്നു. സംവിധായകന്‍ ആഗ്രഹിച്ചതു പോലൊരു വിജയമാണ് അര്‍ത്ഥം നല്‍കിയത്.

English summary
Behind the background stories of the film Artham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam