»   » മംഗലശ്ശേരി നീലകണ്ഠന്‍രെ പ്രകടനത്തില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല, പ്രേക്ഷകരോ ?

മംഗലശ്ശേരി നീലകണ്ഠന്‍രെ പ്രകടനത്തില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല, പ്രേക്ഷകരോ ?

Posted By: Nihara
Subscribe to Filmibeat Malayalam

ഐവി ശശി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍ അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നു.

മോഹന്‍ലാലും സുമലതയും, തൊണ്ണൂറുകളില്‍ ചാര്‍ലി പുനരവതരിപ്പിച്ചാല്‍ ആരൊക്കെയാവും താരങ്ങള്‍ !!

എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ ഐവി ശശിക്ക് ഷൂട്ടിങ്ങിനിടയില്‍ പലപ്പോഴും നിരാശയുണ്ടാക്കിയിരുന്നു നീലകണ്ഠന്റെ പ്രകടനം. സംവിധായകനെ നിരാശപ്പെടുത്തിയ പല രംഗങ്ങളും പിന്നീട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയെന്നതാണ് പിന്നീടുള്ള കഥ. അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ ഐവി ശശിക്ക് ഇഷ്ടപ്പെടാതെ പോയ, അദ്ദേഹത്തെ നിരാശപ്പെടുത്തിയ പ്രകടനത്തെക്കുറിച്ചുള്ള കഥ അറിയൂ !!

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രം

മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായി തകര്‍പ്പന്‍ പ്രകടനമാണ് താരം ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.

പ്രേക്ഷകരെ കോരിത്തരിപ്പിച്ച രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സംഭവിച്ചത്

ദേവാസുരം എന്ന സിനിമയില്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ട്. അത്തരത്തിലൊരു രംഗമായിരുന്നു പോലീസ് ജീപ്പില്‍ കയറാന്‍ നിര്‍ബന്ധിക്കുന്ന എസ് ഐയോട് നീലകണ്ഠന്‍ പറയുന്നത് എന്റെ ഭീഷണീന്ന് പറഞ്ഞാ ചില ഊച്ചാളി രാഷ്ട്രീയക്കാരുടെ കൂട്ട് സ്ഥലം മാറ്റിക്കളയും എന്നൊന്നുമല്ല, കൊന്നുകളയാനും മടിക്കില്ലെന്നുള്ളത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അനേകം സംഭാഷണങ്ങളിലൊന്നാണിത്.

സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് സംവിധായകന്‍ പറഞ്ഞത്

ഈ രംഗം ഷൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ലാല്‍ ശരിക്കും ഇളകിയാട്ടം നടത്തേണ്ട രംഗമാണിതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

തകര്‍പ്പന്‍ പ്രകടനത്തിന് പകരം

സ്റ്റാര്‍ട്ട് പറഞ്ഞ് മോഹന്‍ലാലിന്റെ കിടിലന്‍ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. എന്നാല്‍ അദ്ദേഹത്തെ തീര്‍ത്തും നിരാശയിലാഴ്ത്തിയ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

വീണ്ടും ഷൂട്ട് ചെയ്തു

മോഹന്‍ലാലിന്റെ തണുപ്പന്‍ പ്രകടനത്തില്‍ നിരാശ പൂണ്ട സംവിധായകന്‍ രംഗം വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോവും അതേ പ്രകടനമാണ് താരം ആവര്‍ത്തിച്ചത്.

സംതൃപ്തിയാവാതെ രംഗം പൂര്‍ത്തിയാക്കി

രണ്ടാമതും അതേ പോലെ തന്നെ അഭിനയിച്ച മോഹന്‍ലാലിന്റെ പ്രകടനത്തില്‍ തൃപ്തിയാവാതെ സംവിധായകന്‍ ആ സീന്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് സംവിധായകനെപ്പോലും അമ്പരിപ്പിച്ച പ്രകടനമായിരുന്നു.

സംവിധായകനെ അമ്പരപ്പെടുത്തിയ പ്രകടനം

സംവിധായകന് തൃപ്തിയില്ലാതെ ആ രംഗം അവസാനിപ്പിച്ചുവെങ്കിലും ആ രംഗം കണ്ടപ്പോള്‍ ഐവി ശശി ശരിക്കും അമ്പരന്നു പോയി. സംവിധായകനെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ച വെച്ചത്.

സംവിധായകന്‍ കൈയ്യടിച്ചു

ഇതിനേക്കാളും മികച്ചൊരു പ്രകടനം ഈ സീനിന് പറ്റിയതായി ഇല്ലെന്നും പറഞ്ഞ് കൈയ്യടിച്ചാണ് ഐവി ശശി സീന്‍ കണ്ടു തീര്‍ത്തത്. സംവിധായകന്‍ മാത്രമല്ല പിന്നീട് പ്രേക്ഷകര്‍ ഒന്നടങ്കം ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്.

English summary
Background stories of the film Devasuram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam