»   » മോഹന്‍ലാലിന് ഇഷ്ടപ്പെടാത്ത പ്രിയദര്‍ശന്റെ കഥയില്‍ ശ്രീനിവാസന്‍ നായകനായപ്പോള്‍ സംഭവിച്ചത് !!

മോഹന്‍ലാലിന് ഇഷ്ടപ്പെടാത്ത പ്രിയദര്‍ശന്റെ കഥയില്‍ ശ്രീനിവാസന്‍ നായകനായപ്പോള്‍ സംഭവിച്ചത് !!

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. മലയാല സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടായി ഈ ജോഡി മാറുകയും ചെയ്തു. ഇവരോടൊപ്പം ശ്രീനിവാസനും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തുവെക്കാവുന്ന ചിത്രമായി അതു മാറുകയും ചെയ്തു.

കിലുക്കം, അദ്വൈതം, അഭിമന്യു, തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കുന്നതിന് മുന്‍പ് സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സിനിമയുടെ കഥ താരങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കഥ ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയും പകരം ശ്രീനിവാസനെയും സിദ്ദിഖിനെയും വെച്ച് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു.

അദ്വൈതത്തിന് മുന്‍പ് പ്ലാന്‍ ചെയ്ത സിനിമ

ഒരു കാലത്ത് സത്യന്‍ അന്തിക്കാട് സിനിമകളുടെ സ്ഥിരം കൂട്ടുകെട്ടായ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിനെ വെച്ച് സംവിധായകന്‍ പ്രിയദര്‍ശനും നിരവധി സിനിമകളൊരുക്കിയിരുന്നു. ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചെത്തുന്നതിനായി. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം വിജയിച്ച ചരിത്രം മാത്രമേയുള്ളൂ.

മോഹന്‍ലാലിന് കഥ ഇഷ്ടപ്പെട്ടില്ല

പ്രിയദര്‍ശന്‍ പറഞ്ഞ കഥ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല. ലാല്‍ കഥയോട് തീരെ താല്‍പര്യവും കാണിച്ചിരുന്നില്ല. അടുത്ത ചിത്രവുമായി മുന്നോട്ട് പോവുകയും ചെയ്തു.

പ്രിയദര്‍ശന്‍രെ മനസ്സില്‍ നിന്നും മായുന്നില്ല

മോഹന്‍ലാല്‍ പിന്‍വാങ്ങിയെങ്കിലും ചിത്രത്തിന്റെ കഥ പ്രിയദര്‍ശന്റെ മനസ്സില്‍ നിന്നും മാറുന്നില്ലായിരുന്നു. കോമഡി പ്രമേയമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പ്രിയദര്‍ശനില്‍ നിന്നും കഥ കേട്ട ശ്രീനിവാസന്‍ ഹരിദാസനെ ചിത്രം ഏല്‍പ്പിക്കുകയായിരുന്നു.

ശ്രീനിവാസന് കഥ ഇഷ്ടപ്പെട്ടു

പ്രിയദര്‍ശനില്‍ നിന്നും സിനിമയുടെ കഥ കേട്ട ശ്രീനിവാസന് കഥ ഇഷ്ടമായി. മറ്റു ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിനായി ഇവര്‍ ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയെ സമീപിച്ചു. അദ്ദേഹമൊരുക്കിയ തിരക്കഥയുമായി സിനിമ പൂര്‍ത്തിയാക്കി.

ശ്രീനിവാസന്‍രെ റോള്‍ സിദ്ദിഖിന് ലഭിച്ചു

മോഹന്‍ലാലിന്റെ റോള്‍ ശ്രീനിവാസനും സ്രീനിവാസന്‍രെ റോള്‍ സിദ്ദിഖിനും നല്‍കിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മുകേഷ്, ദേവയാനി, തിലകന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങിയവരെയാണ് മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയ സിനിമ

1994 ല്‍ പുറത്തു വന്ന കിന്നരിപ്പുഴയോരത്തില്‍ ശ്രീനിവാസനും സിദ്ദിഖുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹരിദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. മോഹന്‍ലാലിനെപ്പോലും അമ്പരപ്പിച്ചൊരു വിജയമാണ് ചിത്രം നേടിയത്.

English summary
Behind the background stories of the film Kinnnaripuzhayoram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam