Just In
- 1 hr ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 1 hr ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 1 hr ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 1 hr ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
ഘാസിപ്പൂരില്‍ സഘര്‍ഷാവസ്ഥ; ഇടത് എംപിമാരായ കെകെ രാഗേഷും ബിനോയ് വിശ്വവും സമരവേദിയില്‍
- Automobiles
M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി ചിത്രത്തില്‍ സില്‍ക്ക് സ്മിതയോ? പലരും അന്ന് നിരുത്സാഹപ്പെടുത്തിയെന്ന് സംവിധായകന്! കാണൂ!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്നാണ് അഥര്‍വ്വം. മമ്മൂട്ടി, ഗണേഷ് കുമാര്‍, പാര്‍വതി, സില്‍ക്ക് സ്മിത തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനന്തപത്മനാഭന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പൊന്നി എന്ന കഥാപാത്രമായാണ് സില്‍ക്ക് സ്മിത എത്തിയത്. ഇളയരാജയായിരുന്നു സിനിമയ്ക്ക് പാട്ടൊരുക്കിയത്. സിനിമയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പൂവായി വിരിഞ്ഞു, പുഴയോരത്തെ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഡെന്നീസ് ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈരാളി ബാലനായിരുന്നു സിനിമ നിര്‍മ്മിച്ചത്.
പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയവുമായാണ് ഈ സിനിമയെത്തിയത്. സിനിമയില്‍ സില്‍ക്ക് സ്മിതയെ നായികയാക്കുന്നതിനോട് പലര്‍ക്കും താല്പര്യമില്ലായിരുന്നു. മുന്‍നിര നായികമാരില്‍ പലരും ഈ ചിത്രത്തില്‍ നായികയാവാമെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സില്‍ക്കില്‍ ഈ വേഷം ഭദ്രമായിരിക്കുന്നുവെന്നാണ് താന്‍ കരുതിയതെന്നും അതുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു. സഫാരി ചാനലിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഈ ചിത്രത്തിലേക്ക് ഇളയരാജയെ കൊണ്ടുവന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
നിര്‍മ്മാതാവ് താനുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ട് സിനിമയുടെ കഥയുണ്ടെന്നായിരുന്നു താനന്ന് ഈരാളി സാറിനോട് പറഞ്ഞത്. സിനിമയിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും നല്ല സിനിമയാണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം അഥര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഈ സിനിമ തിയേറ്ററിലെത്തിയാല്‍ കുടുംബ പ്രേക്ഷകര്‍ എത്തില്ലെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നു. നല്ല വേഷത്തിലേക്ക് താരത്തെ ഇട്ടാലും കുഴപ്പം പിടിച്ചതായിരിക്കുമോയെന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സില്‍ക്ക് സ്മിതയുള്ളതിനാല് തിയേറ്ററുകളിലേക്ക് വരാന്‍ മടിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് പലരും പില്ക്കാലത്ത് തുറന്നുപറഞ്ഞിരുന്നു.