സുരാജ് വേണ്ട നെടുമുടി വേണു മതി! പാസഞ്ചറിലെ ഡ്രൈവറെ തിരഞ്ഞെടുത്തത് ദിലീപെന്ന് സംവിധായകന്‍! കാണൂ!
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള നുരവധി രംഗങ്ങളുണ്ടായിരുന്നു പാസഞ്ചറില്‍. ദിലീപും മംമത് മോഹന്‍ദാസും ഒരുമിച്ചെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സാമൂഹ്യപ്രസക്തിയാര്‍ന്ന വിഷയവുമായിട്ടായിരുന്നു രഞ്ജിത്ത് ശങ്കര്‍ എത്തിയത്. ദിലീപും ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും വാഹനങ്ങളിലെ ഷൂട്ടിങ്ങിന് പിന്നിലെ റിസ്‌ക്കിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
നെടുമുടി വേണുവിനെയായിരുന്നില്ല ടാക്‌സി ഡ്രൈവര്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം പരിഗണിച്ചിരുന്നത്. കോമഡി സന്ദര്‍ഭങ്ങള്‍ കൂടിയുള്ളതിനാല്‍ ആ വേഷം അന്ന് തിളങ്ങി നിന്നിരുന്ന സുരാജിനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദിലീപാണ് നെടുമുടി വേണുവിനെ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. വയസ്സനും ചൊറിയനുമായ ഒരാളായിരിക്കും നല്ലതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ആ സിനിമയിലേക്ക് അദ്ദേഹമെത്തിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് സിനിമ തെളിയിച്ചുവെന്നതാണ് സന്തോഷകരമായ കാര്യം.

താരനിര്‍ണ്ണയം പലപ്പോഴും നിസ്സാര കാര്യമല്ല. കഥാപാത്രത്തിന് അനുയോജ്യമായ താരങ്ങളിലെത്തുമ്പോഴാണ് കഥാപാത്രത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പാസഞ്ചറിനിടയിലെ ചിത്രീകരണത്തെക്കുറിച്ചായിരുന്നു സംവിധായകന്‍ പിന്നീട് പറഞ്ഞത്. രണ്ട് വാഹനങ്ങളാണ് ഈ സിനിമ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ട്രെയിനും നെടുമുടി വേണു ഉപയോഗിക്കുന്ന അംബാസഡര്‍ കാറും. ട്രെയിനിലെ ചിത്രീകരണം വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











