മംമ്ത രോഗവിമുക്തയായി എത്തിയപ്പോള്‍ സംവിധായകനെ കാത്തിരുന്നത് അര്‍ബുദം! റ്റു നൂറ വിത്ത് ലവില്‍ നടന്നത്

മംമ്ത മോഹന്‍ദാസ്, ക്രിഷ് ജെ സത്താര്‍, കനി, അര്‍ച്ചന കവി, ബിയോണ്‍ തുടങ്ങിയ താരങ്ങള്‍ ഒരുമിച്ചെത്തിയ സിനിമയാണ് ടു നൂറ വിത്ത് ലവ്. റൊമാന്റിക് ചിത്രമായാണ് ഈ സിനിമയെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാബു നാരായണനായിരുന്നു ഈ ചിത്രമൊരുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം അന്തരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ടു നീറ വിത്ത് ലവിലൂടെയായിരുന്നു ബാബു നാരായണന്‍ സ്വതന്ത്ര്യ സംവിധായകനായി മാറിയത്. സിനിമയുടെ കഥയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അണിയറയിലും നടന്നത്.

അര്‍ബുദ രോഗത്തില്‍ നിന്നും മോചിതയായി മംമ്ത മോഹന്‍ദാസ് സിനിമയിലേക്ക് തിരിച്ചെത്തിയത് നൂറയിലൂടെയായിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു മംമ്ത പുറത്തെടുത്തത്. മംമ്തയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ഇത്. താരത്തിന്റെ മാത്രമല്ല സംവിധായകന്റേയും ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയായിരുന്നു ടു നൂറ വിത്ത് ലവ്. മംമ്തയ്ക്ക് ഇത് തിരിച്ചുവരവായിരുന്നുവെങ്കില്‍ സംവിധായകനെ കാത്തിരുന്നത് അര്‍ബുദത്തിന്റെ നാളുകളായിരുന്നു.

To Noora with love

സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പായിരുന്നു സംവിധായകന് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. വിദഗ്ദ്ധ പരിശോധനകള്‍ നടത്തിയതിന് പിന്നാലെയായാണ് അര്‍ബുദം സ്ഥിരീകരിച്ചത്. പുതിയ സിനിമ ഏറ്റെടുത്തതിനാല്‍ ഇടവേളയെടുക്കാനും കഴിയുമായിരുന്നില്ല. അസുഖമാണെന്നറിഞ്ഞിട്ടും അദ്ദേഹം സിനിമയുമമായി മുന്നേറുകയായിരുന്നു. ജയഭാരതിയുടെ മകനായ ക്രിഷ് ജെ സത്താറായിരുന്നു ചിത്രത്തിലെ നായകന്‍. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും സിനിമ വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. സംവിധായകനെ ഇക്കാര്യം മാനസികമായി അലട്ടിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X