മമ്മൂട്ടിക്ക് മാച്ചായിരുന്നു! പക്ഷേ, ബിജു മേനോന് ചേരില്ല! ഭാനുപ്രിയ അഴകിയ രാവണനില്‍ എത്തിയതിങ്ങനെ!
സിനിമാലോകവും പ്രേക്ഷകരും ഇന്നും ആവര്‍ത്തിക്കുന്ന ഡയലോഗുകളിലൊന്നാണ് തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണിയെക്കുറിച്ച്. കമല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാനുപ്രിയയായിരുന്നു നായികയായി എത്തിയത്. താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യ മാധവനായിരുന്നു. മമ്മൂട്ടി, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമല്ല പിന്നണിയിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്.
ഭാനുപ്രിയയ്ക്ക് മുന്‍പ് മറ്റൊരു താരത്തെയായിരുന്നു ചിത്രത്തില്‍ നായികയായി പരിഗണിച്ചത്. സിനിമയുടെ പിന്നാമ്പുറ കഥ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കന്നഡ സിനിമയിലെ സൂപ്പര്‍നായികമാരിലൊരാളായ മാലശ്രീയെ ആയിരുന്നു പിന്നീട് പരിഗണിച്ചത്. 1996ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. താരത്തിന്റെ ഫോട്ടോ കണ്ടതിന് ശേഷമായിരുന്നു അണിയറപ്രവര്‍ത്തകര്‍ താരത്തെ നായികയാക്കാന്‍ തീരുമാനിച്ചത്.
മാലശ്രീയെ നേരിട്ട് കണ്ടപ്പോള്‍ സംവിധായകനും സംഘത്തിനും അത്ര താല്‍പര്യമായിരുന്നില്ല. മമ്മൂട്ടിക്കൊപ്പം തിളങ്ങാനുള്ള ഗ്ലാമര്‍ താരത്തിനുണ്ടായിരുന്നു. നിരവധി അന്യഭാഷ താരങ്ങളാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടത്. അനുരാധ എന്ന നാടന്‍പെണ്‍കുട്ടിയാവാനായി മാലശ്രീക്ക് കഴിയുമായിരുന്നില്ല. മാത്രവുമല്ല ബിജു മേനോന്റേയും നായികയാവേണ്ടതുണ്ടായിരുന്നു ഇടയ്ക്ക് വെച്ച്. ബിജു മേനോനെക്കാള്‍ പ്രായം തോന്നിക്കുന്നതിനാല്‍ മാലശ്രീയെ ചിത്രത്തില്‍ നിന്നും മാറ്റുകയായിരുന്നു. ഇതിന് ശേഷമായാണ് ഭാനുപ്രിയ ചിത്രത്തിലേക്ക് എത്തിയത്.

ഭാനുപ്രിയയായിരുന്നു നായികയായെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം കൂടിയായി മാറുകയായിരുന്നു ഇത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഗംഭീര വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ കാവ്യ മാധവനായിരുന്നു നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനരംഗം ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബാലതാരമായി മാറി പില്‍ക്കാലത്ത് നായികയായി അരങ്ങേറുകയായിരുന്നു താരം. ആദ്യചിത്രത്തിലെ നായകനായ ദിലീപിനെയായിരുന്നു കാവ്യമാധവന്‍ ജീവിതനായകനാക്കിയത്.


Click it and Unblock the Notifications











