For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ വാശിയായിരുന്നു അത്! മോഹന്‍ലാലിനെ കണ്ട് ഷാജി കൈലാസ് കാലുമാറിയപ്പോള്‍ സംഭവിച്ചത്?

  |
  Behind the story of the film Rakshasa Rajavu | FilmiBeat Malayalam

  മമ്മൂട്ടി-വിനയന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. ദിലീപ്, കാവ്യ മാധവന്‍, മീന, രാജന്‍ പി ദേവ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സുകുമാരി തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2001ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാമനാഥനെന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. പതിവില്‍ നിന്നും വേറിട്ട പോലീസ് വേഷം കൂടിയായിരുന്നു ഇത്. എസ് രമേശന്‍ നായര്‍ മോഹന്‍ സിതാര കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് ചിത്രത്തിലെ ഗാനങ്ങള്‍.

  നേരത്തെ പ്ലാന്‍ ചെയ്ത് സംഭവിച്ചതായിരുന്നില്ല ഈ സിനിമ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് വിനയന്‍ ഈ സിനിമ പിറവിയെടുത്തതിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടി ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് അത് തള്ളിക്കളായാനായില്ലെന്നും അദ്ദേഹത്തിന്റെ ആ വാശി താനും ഏറ്റെടുക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. രാക്ഷസരാജാവിന് നേരത്തെ ഈ പേരായിരുന്നില്ല തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പേരിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

  ദാദാസാഹിബ് എന്ന സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ഷാജി കൈലാസിനൊപ്പമുള്ള ചിത്രമായിരുന്നു മമ്മൂട്ടി ചെയ്യാനിരുന്നത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ സംവിധായകനാവട്ടെ തന്റെ തീരുമാനം മാറ്റുകയായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞ മമ്മൂട്ടിയാവട്ടെ വിട്ടുകൊടുക്കാനും തയ്യാറായിരുന്നില്ല. അദ്ദേഹം അടുത്ത സിനിമയ്ക്കായി സംവിധായകനെ അങ്ങോട്ട് സമീപിക്കുകയായിരുന്നു.

  തിരക്കുകള്‍ക്കിടയില്‍ നിന്നും മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയപ്പോള്‍ അതിനൊപ്പം പോവാനായി തീരുമാനിക്കുകയായിരുന്നു ഷാജി കൈലാസ്. ഈ സിനിമയ്ക്ക് ശേഷം മെഗാസ്റ്റാറിന്റെ ചിത്രം എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ മമ്മൂട്ടിയാവട്ടെ സ്വന്തം ഇഷ്ടപ്രകാരം അടുത്ത ചിത്രത്തിലേക്ക് പോവുകയുമായിരുന്നു. അപ്രതീക്ഷിതമായി ചെയ്തതാണെങ്കിലും മികച്ച വിജയമായിരുന്നു രാക്ഷസരാജാവ് സ്വന്തമാക്കിയത്.

  പൂര്‍ണിമയ്ക്ക് പിന്നാലെ പേളി മാണിയും തുടങ്ങി! മിന്നിച്ചേക്കണേയെന്ന് താരം! ഏറ്റെടുത്ത് ആരാധകരും!

  ഷാജി കൈലാസിന്റെ സിനിമ മാറിയതോടെ ദേഷ്യം വന്ന മമ്മൂട്ടി തനിക്കരികിലേക്ക് എത്തിയിരുന്നതായി വിനയന്‍ പറയുന്നു. വിനയന് അടുത്ത പടം ചെയ്യാന്‍ പറ്റുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കരുമാടിക്കുട്ടനെന്ന സിനിമ നടക്കുകയായിരുന്നു അപ്പോള്‍. എന്റടുത്ത് കഥയൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ വിചാരിച്ചാല്‍ കഥയുണ്ടാകുമെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ആ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു.

  ഭാവനയുടെ തുറന്നുപറച്ചിലില്‍ വിങ്ങലോടെ വേദി! പുണ്യയെ ചേര്‍ത്തുപിടിച്ച് താരം! വീഡിയോ വൈറല്‍!

  മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത് തനിക്കും വാശിയായി മാറുകയായിരുന്നു. രണ്ട് ദിവസത്തിനകം വരാമെന്ന് പറഞ്ഞായിരുന്നു മടങ്ങിയത്. അങ്ങനെയിരിക്കെയാണ് ആ സംഭവത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കിയാലോ എന്നാലോചിച്ചത്. ആലുവ കൊലക്കേസ് നടക്കുന്ന സമയമായിരുന്നു അത്. അതേക്കുറിച്ചറിഞ്ഞ മമ്മൂക്കയ്ക്കും ത്രില്ലായിരുന്നു. അങ്ങനെയാണ് രാക്ഷസരാജാവ് ചെയ്തതെന്നും വിനയന്‍ പറയുന്നു.

  ഫഹദിനൊപ്പമുള്ള റൊമാന്‍റിക് നിമിഷങ്ങള്‍ പങ്കുവെച്ച് നസ്രിയ! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

  English summary
  Behind the story of the film Rakshasa Rajavu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X