റെഡ് കാര്‍പ്പെറ്റില്‍ വെച്ച് കണ്ടു, സൗഹൃദം പ്രണയത്തിലേക്കും ഡേറ്റിങ്ങിലും!പ്രിയങ്കയുടെ പ്രണയം ഇങ്ങനെ

By Nimisha

പ്രിയങ്ക ചോപ്രയുടെ വിവാഹത്തെക്കുറിച്ച് ഇനിയാരും ആശങ്കപ്പെടേണ്ടതില്ല. നിക്ക് ജോനസുമായുള്ള നീണ്ട നാളത്തെ പ്രണയം വിവാഹത്തില്‍ കലാശിക്കുകയാണ്. റോക്ക് ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പൊതുപരിപാടികള്‍ക്കിടയിലും മറ്റ് ചടങ്ങുകള്‍ക്കിടയിലും ഇരുവരും ഒരുമിച്ചെത്തുന്നത് കണ്ടപ്പോള്‍ മുതല്‍ പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചപ്പോഴും പ്രിയങ്ക ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു ചിലര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രായമൊരു തടസ്സമല്ലെന്നായിരുന്നു മറ്റുചിലരുടെ വാദം. അടുത്തിടെ നിക്ക് ഇന്ത്യയിലേക്കെത്തിയപ്പോഴാണ് ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. താന്‍ വിവാഹിതയാവുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് എല്ലാവരെയും അറിയിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇവരുടെ പ്രണയത്തിനിടയിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

റോക്ക് ചടങ്ങ് തകര്‍ത്തു

റോക്ക് ചടങ്ങ് തകര്‍ത്തു

ബോളിവുഡ് സിനിമാലോകം അക്ഷമയോടെ കാത്തിരുന്ന കാര്യമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി നിരവധി സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. അനുഗ്രഹിക്കാനും ആശീര്‍വദിക്കാനുമായി നേരിട്ടെത്തിയവരോട് താരം നന്ദി അറിയിച്ചിരുന്നു.

റെഡ് കാര്‍പ്പെറ്റിലെ കൂടിക്കാഴ്ച

റെഡ് കാര്‍പ്പെറ്റിലെ കൂടിക്കാഴ്ച

2017 ല്‍ റെഡ് കാര്‍പ്പെറ്റില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. പരസ്പരം സംസാരിച്ച ഇരുവരും ഡിന്നറിനായി ഒരുമിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ച മുതല്‍ അടുത്ത സുഹൃത്തുക്കളായി മാറിയ ഇവരുടെ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതും ആരാധകരാണ്.

ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടല്‍

ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടല്‍

യുഎസ് മെമ്മോറിയല്‍ ഡേയിലും ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവരുടെ കണ്ടുമുട്ടലിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കൂടിയാണ് പ്രിയങ്ക ചോപ്ര.

ഡേറ്റിങ്ങിലേക്ക് മാറി

ഡേറ്റിങ്ങിലേക്ക് മാറി

അടുത്ത് പരിചയപ്പെട്ടതിന് ശേഷമാണ് ഇരുവരും ഡേറ്റിങ്ങിനെക്കുറിച്ച് തീരുമാനിച്ചത്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറുമെന്ന് ഇരുവരും മനസ്സിലാക്കിയിരുന്നു. ഡേറ്റിങ്ങിനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. പാപ്പരാസികളാവട്ടെ ഇവരെ വിടാതെ പിന്തുടരുകയും ചെയ്തിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ വരെ പുറത്തുവന്നിരുന്നു.

ജിമ്മി കിമ്മലിന്റെ ചോദ്യം

ജിമ്മി കിമ്മലിന്റെ ചോദ്യം

ബോളിവുഡിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ജിമ്മി കിമ്മലിന്റെ ഷോയില്‍ അതിഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പ്രിയങ്ക എത്തിയപ്പോള്‍ നിക്ക് ജോനസിനെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്. ബുദ്ധിപരമായാണ് പ്രിയങ്ക പ്രതികരിച്ചത്. എന്നാല്‍ ജീവിതത്തിലെന്നെങ്കിലുമൊരിക്കല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാവുകയാണെങ്കില്‍ അന്ന് നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും നിക്കിനെക്കുറിച്ചായിരിക്കുമെന്നും ജിമ്മി കിമ്മല്‍ പറഞ്ഞിരുന്നു.

വിവാഹത്തിലും പങ്കെടുത്തു

വിവാഹത്തിലും പങ്കെടുത്തു

നിക്കിന്റെ കസിന്‍ റേച്ചലിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രിയങ്ക എത്തിയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു ഈ ഒത്തുചേരല്‍. ഇതിന് പിന്നാലെയായാണ് നിക്ക് ഇന്ത്യയിലേക്കെത്തിയതും ഇവര്‍ ഗോവയിലേക്ക് പോയതും. പരിനീതി ചോപ്രയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിക്കിനെ മൈ ഫേവറൈറ്റ് മാന്‍ എന്നായിരുന്നു താരം വിശേഷിപ്പിച്ചത്. ആകാശ് അംബാനിയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കയെത്തിയപ്പോള്‍ നിക്കും ഒപ്പമുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X