തലനാരിഴയ്ക്കാണ് മോഹന്‍ലാല്‍ രക്ഷപ്പെട്ടത്! താരത്തെ ആന പേടിപ്പിച്ചതിനെക്കുറിച്ച് സഹതാരം! കാണൂ!
സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ചറിയാനായും കാത്തിരിക്കാറുണ്ട് പ്രേക്ഷകര്‍. അത്യന്തം ആകാംക്ഷയോടെയാണ് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുള്ളത്. ചിത്രീകരണത്തിനിടയില്‍ ആനയില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട മോഹന്‍ലാലിനെക്കുറിച്ചാണ് ബാബു നമ്പൂതിരി തുറന്നുപറഞ്ഞത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അദ്ദേഹം. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അടിവേരുകള്‍ എന്ന സിനിമയ്ക്കിടയിലെ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
പൊതുവെ ആനയെ പേടിയുള്ള കൂട്ടത്തിലാണ് മോഹന്‍ലാല്‍. നേരത്തെ തന്നെ താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സംവിധായകരില്‍ പലര്‍ക്കും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അറിയാവുന്നതുമാണ്. അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍ സിനിമയുടെ ചിത്രീകരണം തെന്മലയില്‍ വെച്ചായിരുന്നു. പേടിപ്പെടുത്തുന്ന സംഭവമായിരുന്നു അവിടെ അരങ്ങേറിയത്. തന്റെ ഭാഗമില്ലെങ്കില്‍ക്കൂടിയും ചിത്രീകരണം കാണുന്നതിനായി താന്‍ അന്ന് ലൊക്കേഷനിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ ഒരു കയറില്‍ തൂങ്ങിയാടുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. കയറായിരുന്നില്ല അത്. കാട്ടിലെ ഒരു വള്ളിയായിരുന്നു. തൃശ്ശൂരില്‍ നിന്നുള്ള ഒരു ആനയേയാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്. ആനയെ അവിടെ കൊണ്ടുവന്നപ്പോള്‍ തന്നെ മദപ്പാടിന്റെ ലക്ഷണം കണ്ടിരുന്നു. ഒരറ്റത്തും നിന്നും കയറില്‍ തൂങ്ങി ആനയുടെ മുന്നില്‍ക്കൂടി മറ്റേ അറ്റത്തേക്ക് പോവുന്നതായിരുന്നു സീന്‍. മോഹന്‍ലാല്‍ ചാടിയെത്തുന്ന സ്ഥലത്തേക്കായിരുന്നു ക്യാമറ. ആക്ഷന്‍ പറഞ്ഞതും മോഹന്‍ലാല്‍ വന്നു ഒരു നാല് വിരല്‍ ഗ്യാപ്പില്‍ തുമ്പിക്കൈ കൊണ്ട് ഒരൊറ്റയടിയായിരുന്നു ആന. എന്തോ ഭാഗ്യം കൊണ്ടാണ് അന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പന്ത് പോലെ അദ്ദേഹം അപ്പുറത്തേക്ക് തെറിച്ചുപോയേനെ.


Click it and Unblock the Notifications











