സുരേഷ് ഗോപിയുടെ പാട്ടിന് കൂവല്‍! അതോടെ ആ ഗാനം ഒഴിവാക്കിയെന്ന് നിര്‍മ്മാതാവ്!

ആക്ഷന്‍ സിനിമകളുടെ തമ്പുരാനായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. നീളമേറിയ ഡയലോഗുകളും മുഷ്ടി ചുരുട്ടിയുള്ള വരവുമൊക്കെയായി ആക്ഷന്‍ പരിവേഷമാണ് അദ്ദേഹത്തിന് എന്നും ചാര്‍ത്തി നല്‍കാറുള്ളത്. കുടുംബനാഥനായി മാത്രമല്ല പോലീസ് വേഷത്തിലും തിളങ്ങിയ താരം കൂടിയാണ് അദ്ദേഹം. എല്ലാ തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെളിയിച്ചാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ശക്തമായ മത്സരം അരങ്ങേറിയിരുന്ന സമയത്തും അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് മുന്നേറിയത്. ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെ ഓര്‍ത്തിരിക്കുന്നുണ്ട് അദ്ദേഹത്തിന്‍രെ സിനിമകളും ഡയലോഗുകളും.

സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ മറ്റ് കാര്യങ്ങളിലും അദ്ദേഹം ഇടപെടാറുണ്ട്. സഹായം ആവശ്യമുള്ളവരെ അദ്ദേഹം നിരാശപ്പെടുത്താറില്ല. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എംപിയായതിന് ശേഷമാണ് അദ്ദേഹത്തെ ആരാധകര്‍ക്ക് മിസ്സ് ചെയ്ത് തുടങ്ങിയത്. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണവര്‍. ലേലം 2 ലൂടെ തിരിച്ചെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു, എന്നാല്‍ അത് വേണ്ടത്ര വിജയിച്ചിരുന്നില്ല, അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സുരേഷ് ഗോപിയും പാടി

സുരേഷ് ഗോപിയും പാടി

അഭിനേതാവിനും അപ്പുറത്ത് മോശമല്ലാതെ പാടാനുമറിയാവുന്ന താരങ്ങള്‍ നിരവധിയാണ്. സിനിമയ്ക്കപ്പുറത്ത് ഗായകരായി തുടരുന്നവരുമുണ്ട്്. സ്റ്റേജ് പരിപാടികളിലാണ് പലരും ഗാനവുമായി എത്താറുള്ളത്. അത്തരത്തില്‍ മോശമല്ലാത്ത ഗായകനാണ് സുരേഷ് ഗോപിയുടെ ഉള്ളിലും ഉറങ്ങിക്കിടക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി അദ്ദഹമൊരു കവിത ചൊല്ലിയിരുന്നു. ആദ്യമായാണ് അദ്ദേഹം പാട്ടില്‍ പരീക്ഷണം നടത്തിയത്. സിനിമയുടെ നിര്‍മ്മാതാവായ ദിനേശ് പണിക്കരാണ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ജനങ്ങളുടെ കൂവല്‍

ജനങ്ങളുടെ കൂവല്‍

മനോഹരമായ ഗാനമായിരുന്നുവെങ്കില്‍ക്കൂടി അതുള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. വിനയചന്ദ്രന്‍ ഐഎഎസ് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം ഈ സിനിമയില്‍ അവതരിപ്പിച്ചത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ആരതിയുടെ സ്വപ്‌നമെന്ന തരത്തിലായിരുന്നു നെരൂദയുടെ കവിത ചിത്രത്തിലുള്‍പ്പെടുത്തിയത്. എന്നാല്‍ ജനങ്ങളുടെ കൂവലിനെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ആ രംഗം ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

കട്ട് ചെയ്യേണ്ടി വന്നു

കട്ട് ചെയ്യേണ്ടി വന്നു

ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപിയുടെ ആലാപനം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, അത് മാത്രമല്ല ആരതിയുടെ പ്രണയത്തെക്കുറിച്ച് ഒരിക്കല്‍പ്പോലും വിനയചന്ദ്രന്‍ മനസ്സിലാക്കിയിരുന്നുമില്ല, മായയുടെ കുസൃതിയായിരുന്നുവല്ലോ എല്ലാം. അങ്ങനെയൊരു സാഹചര്യത്തില്‍ ആ കവിത ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. കൈയ്യടി പ്രതീക്ഷിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് കൂവലായിരുന്നു ലഭിച്ചത്. ഇതോടെയാണ് സിനിമയില്‍ നിന്നും ആ ഭാഗം കട്ട് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

125 ലധികം ദിനങ്ങള്‍ തകര്‍ത്തോടിയ സിനിമയായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. ജയരാമന്‍ കടമ്പാട്ട്, സച്ചിദാനന്ദന്‍ പുഴങ്കര എന്നിവര്‍ ചേര്‍ന്നായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്.

വന്‍താരനിര അണിനിരന്നു

വന്‍താരനിര അണിനിരന്നു

സുരേഷ് ഗോപി, ബിജു മേനോന്‍, ദിവ്യ ഉണ്ണി, മഞ്ജു വാര്യര്‍ , അക്കാലത്ത് നിറഞ്ഞുനിന്നിരുന്നവരായിരുന്നു പ്രധാന താരങ്ങളായി എത്തിയത്. പ്രവീണ, ഇര്‍ഷാദ്, റോസ്ലിന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷമ്മി തിലകന്റെ റോളിലേക്കായിരുന്നു ബിജു മേനോന്‍ എത്തിയത്. അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായി മാറുകയായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X