പൃഥ്വിരാജ് അഭിനയിച്ച് സംവിധാനം ചെയ്തു! ആ സ്റ്റൈലിഷ് രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ! വീഡിയോ കാണൂ!

സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനിടയില്‍ത്തന്നെ പൃഥ്വിരാജ് തന്റെ ഭാവിപരിപാടികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും ഭാവിയിലെ സംവിധാനത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അഭിനേതാവായി മികവ് തെളിയിച്ചതിന് ശേഷമായിരിക്കും ഇത്തരത്തിലുള്ള നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താരപുത്രന്റെ അഹങ്കാരമായാണ് പലരും ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ഇതൊന്നും നടക്കാന്‍ പോവുന്നില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പൃഥ്വിരാജ് വെറുംവാക്ക് പറഞ്ഞതായിരുന്നില്ല. നിര്‍മ്മാതാവായി എത്തിയതിന് പിന്നാലെയായാണ് സംവിധാനമോഹവും അദ്ദേഹം സഫലീകരിച്ചത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ കണ്ട് മടങ്ങിയെത്തിയതിന് പിന്നാലെയായാണ് സുകുമാരന്‍ അന്തരിച്ചത്. അന്ന് നടക്കാതെ പോയ അച്ഛന്റെ ആഗ്രഹമാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് സാക്ഷാത്ക്കരിച്ചത്. ഈ സിനിമ സമര്‍പ്പിച്ചതും അച്ഛനായിരുന്നു.

ബോക്‌സോഫീസിലും മലയാള സിനിമയിലുമൊക്കെ പുതുചരിത്രമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരായിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. അവരവരുടെ കഥാപാത്രത്തോട് ഓരോ താരവും നീതി പുലര്‍ത്തിയിരുന്നുവെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. റിലീസ് ചെയ്തതിന് ശേഷവും സിനിമ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ക്യാമറയ്ക്ക് പിറകിലെ മേക്കിംഗ് വീഡിയോയുമായാണ് അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. അഭിനയിച്ച് സംവിധാനം ചെയ്യുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. അക്കാര്യം പൃഥ്വി എങ്ങനെ വിജയകരമാക്കി? വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

അഭിനയവും സംവിധാനവും

അഭിനയവും സംവിധാനവും

താരങ്ങളില്‍ പലരും ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ പലരും സംവിധായകരായി എത്തിക്കൊണ്ടിരിക്കുകയാണ്. വളരെ മുന്‍പ് തന്നെ ഈ മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ പൃഥ്വിരാജ് ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കുകയായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കും തന്റെ നായികനായകന്‍മാരെന്ന് താരം പറഞ്ഞിരുന്നു. സാധാരണ പോലെ താരം സംവിധാനം ചെയ്ത സിനിമ എന്നതിനും അപ്പുറത്ത് പൃഥ്വി അഭിനയിച്ച് സംവിധാനം ചെയ്ത സിനിമ എന്ന വിശേഷണവും ലൂസിഫറിന് ചേരും.

സെയ്ദ് മസൂദിന്റെ  രംഗങ്ങള്‍

സെയ്ദ് മസൂദിന്റെ രംഗങ്ങള്‍

റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് സെയ്്ദ് മസൂദ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. ആരാണെന്നോ എന്താണെന്നോ പറയാതെ ക്യാരക്ടര്‍ പോസ്റ്ററെത്തിയതോടെ ആരാധകരുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. അഭിനയിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊന്നും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിരുന്നുമില്ല. സ്റ്റീഫനേയും അബ്രാമിനേയും സഹായിക്കാനായി എത്തുന്ന സെയ്ദ് മസൂദ് ആരാണെന്ന ചോദ്യം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിച്ചത്.

കൊലകൊല്ലി വരവായിരുന്നു

കൊലകൊല്ലി വരവായിരുന്നു

റോബിന്‍ഹുഡിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വരവായിരുന്നു പൃഥ്വിയുടേതെന്നായിരുന്നു തുടക്കത്തില്‍ ആരാധകര്‍ പറഞ്ഞത്. ലുക്കില്‍ സാമ്യമുണ്ടായിരുന്നുവെങ്കിലും പ്രകടനത്തിലായിരുന്നു വ്യത്യാസം. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായാണ് സെയ്ദ് എത്തിയത്. സെയ്ദ് മസൂദ് ആരാണെന്നും ആ വരവിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ചുമൊക്കെയുള്ള കൂടുതല്‍ കാര്യങ്ങള്‍ എമ്പുരാനിലൂടെ വ്യക്തമാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അടുത്തിടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

 രണ്ടാം ഭാഗത്തില്‍ കൂടുതലറിയാം

രണ്ടാം ഭാഗത്തില്‍ കൂടുതലറിയാം

സ്റ്റീഫന്‍ നെടുമ്പള്ളി, അബ്രാം ഖുറേഷി, സെയ്ദ് മസൂദ് ഇവരൊക്കെ ആരായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെയാണ് എമ്പുരാന്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ എമ്പുരാനിലേക്ക് കടക്കൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ എന്നിവരെ ചേര്‍ത്തുനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. ലൂസിഫര്‍ പ്രഖ്യാപിച്ചത് പോലെ തന്നെ ഇത്തവണയും മോഹന്‍ലാലിന്റെ വീടായിരുന്നു വേദി.

മേക്കിംഗ് വീഡിയോ

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച ചിത്രമായ ലൂസിഫറിലെ പല രംഗങ്ങളിലും ആരാധകര്‍ മതിമറന്ന് കൈയ്യടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രംഗങ്ങളായിരുന്നു പൃഥ്വിരാജിന്‍രെ വരവും. ആ രംഗം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരേ സമയം തന്നെ അഭിനേതാവായും സംവിധായകനായും മാറുന്ന പൃഥ്വിയെ ഈ രംഗത്ത് കാണാം. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X