twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്‍റെ അടി കിട്ടി നന്നായ ജയസൂര്യ! അപ്പോഴാണ് ശരിക്കും നല്ലകാലം വന്നതെന്ന് സംവിധായകന്‍! കാണൂ!

    |

    കുഞ്ചാക്കോ ബോബന്‍, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രമാണ് ദോസ്ത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഈ സിനിമ പിറന്നതെന്ന് സംവിധായകനായ തുളസീദാസ് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ജയറാമിനെ വെച്ചൊരു സിനിമയെടുക്കാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ അതിനിടയില്‍ താരത്തിന്റെ ഡേറ്റില്ലാതെ വരികയായിരുന്നു. ഉദയ് കൃഷ്ണയും സിബി കെ തോമസുമാണ് തിരക്കഥയൊരുക്കിയത്.

    മമ്മൂട്ടിയെന്ന നടനെ വിലയിരുത്തുമ്പോള്‍! തന്നിലെ അഭിനേതാവിനെക്കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത്? കാണൂ!മമ്മൂട്ടിയെന്ന നടനെ വിലയിരുത്തുമ്പോള്‍! തന്നിലെ അഭിനേതാവിനെക്കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത്? കാണൂ!

    ആ സമയത്ത് തന്നെ സിനിമയൊരുക്കാമെന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോഴാണ് ദോസ്തിനെക്കുറിച്ച് ആലോചിച്ചത്. നേരത്തെ താരങ്ങളായി മനസ്സിലുണ്ടായിരുന്നത് ദിലീപും ബിജു മേനോനുമായിരുന്നു എഴുത്തുകാരും നിര്‍മ്മാതാക്കളും തീരുമാനിച്ചത്. ആക്ഷനും ഹ്യൂമറും പ്രണയവുമൊക്കെ കലര്‍ന്ന ചിത്രം കൂടിയായിരുന്നുവല്ലോ അത്. ദിലീപിന് പരുക്കന്‍ കഥാപാത്രത്തെ നല്‍കിയാല്‍ വിജയിക്കുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ചിലര്‍ പറഞ്ഞത്. താരത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു. കുഞ്ചാക്കോ ബോബനോട് പറഞ്ഞപ്പോള്‍ രണ്ട് ഹീറോയുണ്ടാവുന്നതിന്‍രെ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന്‍രെ പിതാവ് പറഞ്ഞത്. ദോസ്തിന് പിന്നിലെ സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദിലീപിന് സമ്മതം

    ദിലീപിന് സമ്മതം

    ദിലീപും കുഞ്ചാക്കോ ബോബനുമായാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു അന്ന് താന്‍ ചോദിച്ചത്. എപ്പോഴും ദേഷ്യമുള്ള കഥാപാത്രമായി ദിലീപും റൊമാന്‍സുമായി കുഞ്ചാക്കോ ബോബനും എത്തുന്നതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ദിലീപിനോട് കഥ പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്കിഷ്ടമാണെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് കുഞ്ചാക്കോ ബോബനോട് കഥ പറയാനായി പോയത്.

    കുഞ്ചാക്കോ ബോബനോട് പറഞ്ഞപ്പോള്‍

    കുഞ്ചാക്കോ ബോബനോട് പറഞ്ഞപ്പോള്‍

    കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തിയപ്പോള്‍ കുടുംബസമേതമായാണ് അദ്ദേഹം കഥ കേട്ടത്. അന്ന് ചാക്കോച്ചന്‍ ഹീറോയായി തിളങ്ങി നില്‍ക്കുന്ന സമയമാണ്. രണ്ട് ഹീറോ വരുന്ന സിനിമയില്‍ അഭിനയിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു അദ്ദേഹത്തിന്റെ പിതാവിനുണ്ടായിരുന്നത്. നസീറും സത്യനും സോമനും സുകുമാരനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലേയെന്നൊക്കെ ചൂണ്ടിക്കാണിച്ച് ഒരുവിധത്തിലാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചത്.

    സംവിധായകനെ വിശ്വസിക്കൂ

    സംവിധായകനെ വിശ്വസിക്കൂ

    മാര്‍ക്കറ്റിലും തിരക്കിലും പ്രതിഫലത്തിലുമെല്ലാം മുന്നിലുണ്ടായിരുന്നത് കുഞ്ചാക്കോ ബോബനായിരുന്നു. സംവിധായകനെ വിശ്വസിക്കൂവെന്നായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. രണ്ട് കഥാപാത്രവും മികച്ചതാണെന്നും ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ പറയുന്നത് ബുദ്ധിമുട്ടായിരിക്കും. കുഞ്ചാക്കോ ബോബന്‍രെ ഇമേജ് നന്നായിരിക്കുകയേയുള്ളൂവെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന് അപ്പോള്‍ത്തന്നെ അഡ്വാന്‍സ് നല്‍കുകയും ബിടിഎച്ചിലേക്ക് വരാനായി പറയുകയും ചെയ്തു.

    സ്റ്റില്‍സ് എടുത്തു

    സ്റ്റില്‍സ് എടുത്തു

    എപ്പോള്‍ വേണമെങ്കിലും ഈ സംഭവം മാറി മറിയാമെന്ന് അന്നേ മനസ്സിലുണ്ടായിരുന്നു. അതാണ് ദിലീപിനോടും കുഞ്ചാക്കോ ബോബനോടും എറണാകുളം ബിടിഎച്ചിലേക്ക് വരാനായി പറഞ്ഞത്. കഥ ഡീറ്റെയിലായി കേള്‍ക്കാനായിരിക്കും വിളിപ്പിച്ചതെന്നായിരുന്നു ഇരുവരും കരുതിയത്. എന്നാല്‍ ഇരുവരുടേയും സ്റ്റില്‍സ് എടുത്ത് കാര്‍ഡും അടിച്ച് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അവിടെപ്പോലും ഇരുവര്‍ക്ക് ഏറ്റക്കുറച്ചിലുണ്ടാക്കിയിരുന്നില്ല. ഒരു പേജ് അടയ്ക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും ദിലീപും വരുന്ന തരത്തിലായിരുന്നു സ്റ്റില്‍സ്. വ്യത്യസ്തമായ കാര്‍ഡായിരുന്നു ചെയ്തത്.

    ആദ്യമെത്തിയത്

    ആദ്യമെത്തിയത്

    കുഞ്ചാക്കോ ബോബനായിരുന്നു ആദ്യം സെറ്റിലേക്കെത്തിയത്. കാവ്യ മാധവനും താരവും തമ്മിലുള്ള രംഗങ്ങളായിരുന്നു അപ്പോള്‍ ചിത്രീകരിച്ചിരുന്നത്. ദിലീപ് മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും എത്തുമെന്ന് അറിയിച്ചിരുന്നു. ആലുവയിലുണ്ടായിട്ടും ദിലീപ് ലൊക്കേഷനിലെത്തിയില്ലെന്നും താരം സിനിമയില്‍ നിന്നും മാറുന്നുവെന്ന തരത്തിലുമുള്ള പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുകയായിരുന്നു അപ്പോള്‍. നിര്‍മ്മാതാവും ഇതേക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. നാല് ദിവസം തനിക്ക് തരണമെന്നും കുറ്റിത്താടി വളര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അത്. ഇത് എല്ലാവരേയും ്‌റിയിക്കേണ്ട കാര്യമില്ലല്ലോ, ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ദിലീപ് സെറ്റ് സന്ദര്‍ശിച്ചിരുന്നു. ദിലീപും കുഞ്ചാക്കോ ബോബനും എന്‍ജോയ് ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത് സിനിമയിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടതാണ്.

    ദിലീപിന്റെ ഇന്‍ട്രോ

    ദിലീപിന്റെ ഇന്‍ട്രോ

    ഒരുത്തനെ ഓടിച്ചിട്ട് അടിക്കുന്ന തരത്തിലാണ് ദിലീപിന്റെ ഇന്‍ട്രോ. അതിനായി ഓടാനും അടി കൊള്ളാനുമായി ഒരു പയ്യനെത്തിയിരുന്നു. കവിരാജ് ആ വേഷം ചെയ്യുമെന്നായിരുന്നു പറഞ്ഞത്. ബസ്സ് ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് കൃത്യസമയത്ത് എത്താനായില്ല. ഷൂട്ടിനുള്ള കാര്യങ്ങളെല്ലാം സെറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നൊരാളെ കണ്ടെത്തുകയായിരുന്നു പിന്നീട്. അപ്പോഴാണ് ജഗതിച്ചേട്ടന്‍ തന്‍രെ മുറിയില്‍ ഒരാളുണ്ടെന്നും അവന്‍ ചെയ്താല്‍ ശരിയാവുമെന്നും പരഞ്ഞത്. ജഗതി വേഴ്‌സസ് ജഗതി അവതരിപ്പിക്കുകയായിരുന്നു അപ്പോള്‍.

    ഓടിക്കയറിപ്പോവാം

    ഓടിക്കയറിപ്പോവാം

    ഭാഗ്യമുണ്ടെങ്കില്‍ നിനക്ക് മലയാള സിനിമയിലേക്ക് ഓടിക്കറിപ്പോവാം എന്ന് താന്‍ അന്ന് ജയസൂര്യയോട് പറഞ്ഞിരുന്നു. ആരുടെ അടിയാണ് കിട്ടുന്നതെന്നോ ആരാണ് ഓടിക്കുന്നതെന്നോ എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞില്ലായിരുന്നു. ആദ്യ ടേക്കില്‍ ആ രംഗം ഓക്കേ ആയിട്ടില്ലായിരുന്നു. മൂന്നാമത്തെ ടേക്കിലാണ് ആ രംഗം ശരിയായത്. ദിലീപ് അടിക്കുന്നതും എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച് കുഞ്ചാക്കോ ബോബന്‍ എത്തുന്നതുമായ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.

    ജയസൂര്യ എഴുതിയത്

    ജയസൂര്യ എഴുതിയത്

    ജൂനിയര്‍ ആര്‍ടിസ്റ്റായി നിരവധി പേര്‍ക്കൊപ്പം നില്‍ക്കുന്നതിനിടയില്‍ ഇതിനായിരിക്കുമോ തന്നെയും വിളിച്ചതെന്നും എങ്ങനെയെങ്കിലും ഇവര്‍ക്കിടയില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നുമായിരുന്നു തുടക്കത്തില്‍ താന്‍ കരുതിയതെന്ന് അടുത്തിടെ ജയസൂര്യ പറഞ്ഞതായി വായിച്ചിരുന്നുവെന്നും തുളസീദാസ് പറയുന്നു. അന്ന് ദിലീപിന്റെ അടികൊണ്ട് തുടങ്ങിയ സിനിമാജീവിതം ഇന്നിപ്പോള്‍ മികച്ച നടനുള്ള മത്സരത്തിലേക്ക് വരെ എത്തിനില്‍ക്കുകയാണെന്നും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.

    English summary
    Behind the scenes of the film Dosth.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X