»   » സംവിധായകനും പ്രേക്ഷകനും ഒരു പോലെ ഏറ്റെടുത്തു, മോഹന്‍ലാലിന് ദേശീയ അവാര്‍ഡും ലഭിച്ചു!!

സംവിധായകനും പ്രേക്ഷകനും ഒരു പോലെ ഏറ്റെടുത്തു, മോഹന്‍ലാലിന് ദേശീയ അവാര്‍ഡും ലഭിച്ചു!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന്. 1991 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. കലാപരമായും സാമ്പത്തികപരമായം മികച്ച വിജയം സമ്മാനിച്ച ചിത്രമായിരുന്നു. പറഞ്ഞു വന്നത് ഭരതത്തെക്കുറിച്ചാണ്. പ്രേക്ഷകര്‍ ഇന്നും ഒാര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ സിബി മലയില്‍ ചിത്രം.

മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ഇത്. ചിത്രത്തിലെ ഓരോ സീന്‍ പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും സംവിധായകന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മോഹന്‍ലാലിനെ തേടി ദേശീയപുരസ്‌കാരം എത്തിയത്. ഭരത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നത് എന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

മറ്റാരു ചെയ്താലും ഒാവറായിപ്പോവുമായിരുന്നു

മറ്റാര് ചെയ്താലും ഓവർ ആക്ടിങ് ആവാൻ സാധ്യത ഉള്ള രംഗം വളരെ തന്‍മയത്തത്തോടെ സ്വഭാവികമായാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരത്തെ തേടിയെത്തി.

ജ്യേഷ്ഠനാണോയെന്ന് സ്ഥിരീകരിക്കാന്‍ പോകുന്ന രംഗം

ആക്സിഡന്റില് മരിച്ചുപോയത് സ്വന്തം ജ്യേഷ്ഠന്തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്വേണ്ടി പോലീസ് സ്റ്റേഷനില് ഒരു ഓഫീസറുടെ മുന്നില് ലാല് ഇരിക്കുന്ന രംഗമുണ്ട്. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് ഏറെ വര്‍ധിക്കുന്നൊരു രംഗം കൂടിയായിരുന്നു ഇത്.

ക്ലോസപ്പ് ഷോട്ടിലൂടെ ചിത്രീകരിച്ചു

ആ സമയത്ത് മറ്റൊരു പോലീസുകാരന് ജ്യേഷ്ഠന് മരണസമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടുവരാന് പോകുന്നു. അയാള്ക്കു പിറകെ ക്യാമറ പോകാതെ ലാലിന്റെ ക്ലോസപ്പ് ഷോട്ടാണ് സെറ്റ് ചെയ്തിരുന്നത്.

വ്യത്യസ്ത മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നു

ആ പോലീസുകാരന് തിരിച്ചുവരുമ്പോള് താന് ഭയപ്പെട്ടതുപോലെ സംഭവിക്കരുതെന്ന് അയാള് ആഗ്രഹിക്കുന്നു. ഒപ്പം അത് സ്വന്തം ചേട്ടന്റേതുതന്നെയായിരിക്കുമോ എന്ന ഭയവും ഉണ്ട്. ഒരു ആക്ടറെ സംബന്ധിച്ച് ഒരേസമയം രണ്ട് മാനസിക വ്യവഹാരങ്ങളിലൂടെ കടന്നുപോകേണ്ട സമയം.

ക്യാമറയ്ക്ക് പിന്നിലിരുന്ന് കരഞ്ഞു പോയെന്ന് സംവിധായകന്‍

ഇളകിയാട്ടത്തിന് അവിടെ യാതൊരു സ്പെയ്സുമില്ല. പകരം വളരെ സൂക്ഷ്മമായ ഭാവവ്യത്യാസം കൊണ്ടാണ് അദ്ദേഹം ആ രംഗം ഉജ്വലമാക്കിയത്. ഇതുകണ്ട് ഞാന് ക്യാമറയ്ക്ക് പിന്നിലിരുന്ന് കരഞ്ഞുപോയി. ഒരു സംവിധായകന് ഒരിക്കലും തന്റെ സാങ്കേതിക നിലപാടില്നിന്ന് വഴുതിമാറിപ്പോകാന് പാടില്ലാത്തതാണ്. പക്ഷേ ഞാന് വെറുമൊരു കാഴ്ചക്കാരനായി മാറിപോകുകയായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍.

English summary
Background stories of the film Bharatham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam