Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജയറാമിനൊപ്പം തിളങ്ങുകയായിരുന്നു പാര്‍വതി! സമ്മതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സത്യന് അന്തിക്കാട്
കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന് അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അദ്ദേഹത്തിനോടൊപ്പം ശ്രീനിവാസനും മോഹന്‍ലാലുമൊക്കെ എത്തിയപ്പോള്‍ തിയേറ്ററും ബോക്സോഫീസും അവര്‍ക്കൊപ്പമായിരുന്നു. ഈ കുട്ടുകെട്ട് വീണ്ടും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രീനിവാസനും സത്യന് അന്തിക്കാടും ഒരുമിച്ചെത്തിയ സിനിമകളില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവ്. ഇന്നും ഈ ചിത്രം കണ്ടാല്‍ നമ്മള് കുത്തിയിരുന്ന് കാണാറുണ്ട്.
കുഞ്ചാക്കോ ബോബനെ പ്രിയ മാത്രമല്ല ആരാധകരും ഞെട്ടിച്ചു! പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് കിടുക്കി! കാണൂ
ശ്രീനിവാസന്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, കരമന ജനാര്ദ്ദനന് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഒട്ടേറെ നര്‍മ്മ മൂഹൂര്ത്തങ്ങളുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നും ആരാധകരുടെ മനസ്സിലുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ച് സത്യന് അന്തിക്കാട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലേക്ക് അതിഥി താരമായി പാര്‍വതി എത്തിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ഭര്‍ത്താവിനെ കണ്ണടയിലൊളിപ്പിച്ച് ദിവ്യ ഉണ്ണി! കുടുംബസമേതമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

ശബ്ദ സാന്നിധ്യമായി
രസകരമായ രീതിയിലാണ് പൊന്മുട്ടയിടുന്ന താറാവ് ഒരുക്കിയത്. ഇന്നും പ്രേക്ഷക മനസ്സില്‍ സിനിമ നിറഞ്ഞുനില്‍ക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയത്. സ്വതസിദ്ധമായ ശൈലിയുമായി ശ്രീനിവാസനും കൂട്ടരുമെത്തിയപ്പോള്‍ ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായെത്തിയ കഥാപാത്രമാണ് ഖല്‍മയി താത്ത. ശാരിക്കും ഉര്‍വശിക്കുമൊപ്പം തന്നെ ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു ഇതും. തുടക്കത്തില്‍ ശബ്ദത്തിലൂടെ പ്രേക്ഷകരോട് സംവദിച്ച താരം പിന്നീട് നേരിലെത്തുന്നുമുണ്ട്.

ക്ലൈമാക്സിലെ വരവ്
ഹാജിയാരുടെ രണ്ടാമത്തെ ഭാര്യയായ ഖല്മയിയെ തുടക്കത്തില്‍ ശബ്ദത്തിലൂടെയാണ് പരിചയപ്പെടുത്തിയത്. ആരായിരിക്കും ഈ കഥാപാത്രമെന്നറിയാനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ അവസാനിക്കുന്നത് അവസാന നിമിഷമായിരുന്നു. മഞ്ഞത്തട്ടമിട്ട് പാടവരമ്പിലൂടെ ഓടി വരുന്ന ഖല്‍മയി താത്തയുടെ എന്‍ട്രി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇന്നോളം കണ്ട ക്ലൈമാക്സില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയായിരുന്നു ഇത്. പാര്‍വതിയുടെ ആ വരവാണ് ചിത്രത്തിന് പുതുമയേകുന്നതെന്നും സത്യന് അന്തിക്കാട് പറയുന്നു.

പാര്‍വതിയുടെ സമ്മതം
അക്കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന താരമായിരുന്നു പാര്‍വതി. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി സിനിമയിലേക്കെത്തിയ ശാലീന സുന്ദരി തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരുന്നു. നായികയായി തിളങ്ങി നില്ക്കുന്നതിനിടയില് അതിഥി വേഷത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ താരം സമ്മതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പാര്വതിയെപ്പോലൊരാള് കരമന ചേട്ടന്‍രെ ഭാര്യയായി അഭിനയിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.

വരുമെന്ന് കരുതിയില്ല
മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനുമൊപ്പം നായികയായും സഹോദരിയായും നിറഞ്ഞുനിന്ന പാര്‍വത് കരമനയുടെ ബീവിയായി അഭിനയിക്കാന്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇമേജിന്റെ ഭാരമൊന്നുമില്ലാതെ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു പാര്‍വതി. തന്നെ വിശ്വസിച്ചാണ് അവര്‍ ഈ ചിത്രത്തിലേക്ക് വന്നതെന്നും സത്യന് അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു. ക്ലൈമാക്സിന് മുന്നോടിയായുള്ള ആ വരവില്‍ പ്രേക്ഷകരും തൃപ്തരായിരുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു
ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്ന പാര്‍വതി വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ താരം തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നും അത് സംഭവിച്ചിട്ടില്ല. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ വരുമെന്ന് പറഞ്ഞ താരത്തിനെത്തേടി നിരവധി സംവിധായകരെത്തിയിരുന്നു. എന്നാലിന്നും ആ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛനും അമ്മയ്ക്കും പിന്നാലെ കാളിദാസനും സിനിമയില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.