»   » ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയിലെ സംഗീത സംവിധായകര്‍ ഒന്നും രണ്ടുമല്ല, എണ്ണം കേട്ടാല്‍ ഞെട്ടും!!!

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയിലെ സംഗീത സംവിധായകര്‍ ഒന്നും രണ്ടുമല്ല, എണ്ണം കേട്ടാല്‍ ഞെട്ടും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് 'സോളോ'. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. തന്റെ സിനിമയില്‍ വ്യത്യസ്ത കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജോയ് നമ്പ്യാര്‍. സിനിമയിലെ ദുല്‍ഖറിന്റെ വേഷത്തെ കുറിച്ച് മുമ്പ് വാര്‍ത്ത വന്നിരുന്നെങ്കിലും സോളോ ഇപ്പോള്‍ മറ്റ് പല കാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാവുകയാണ്.

മമ്മുട്ടിയുടെ ഗുണ്ട വേഷം രാജ തിരിച്ചു വരുന്നു!അതും ഈ ചിത്രത്തില്‍,പുലിമുരുകന്‍ ടീമിന്റെ പുതിയ സിനിമ

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംവിധായകന്‍ വലിയൊരു സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്. അതിനിടെ സിനിമയിലെ സംഗീതത്തിനാണ് ഇപ്പോള്‍ പ്രത്യേകതയുള്ളത്. സോളോ യില്‍ പതിനൊന്ന് സംഗീത സംവിധായകരാണ് ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

 dulquer-salmaan-bejoy-nambiar-solo

ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!!

പ്രശാന്ത് പിള്ള, തൈക്കുടം ബ്രീഡ്ജ്, മസാല കോഫി, ഗൗരവ് ഗോഗിന്ദി, അഗം, ഫില്‍റ്റര്‍ കോഫി, ബ്രോഡ വി, താത്മാ, അഭിനവ് ബന്‍സാല്‍, സൂരജ് കുറുപ്പ്, സെസ് ലെന്‍ഡിങ്ങ് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കാന്‍ പോവുന്നതെന്നാണ് വാര്‍ത്തകള്‍.

English summary
Bejoy Nambiar ropes in multiple musicians for Dulquer Salmaan’s Solo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam