കിന്നാരത്തുമ്പികൾ ആവർത്തിച്ച് കണ്ട ഷക്കീല ഫാനായ മോഹൻലാൽ, കുടുംബപ്രേക്ഷകർ അന്ന് ഷക്കീലയെ കണ്ടിട്ടില്ല; ബെന്നി

ഛോട്ടാമുംബൈ വീണ്ടും റീ റിലീസ് ചെയ്തപ്പോൾ തിയേറ്ററുകളിലെല്ലാം ഉത്സവ പ്രതീതിയായിരുന്നു. പാട്ടുകൾക്കൊപ്പം ചുവടുവെച്ചും ഡയലോ​ഗുകൾ ഇമിറ്റേറ്റ് ചെയ്തും പ്രേക്ഷകർ സിനിമയുടെ റീ റിലീസ് ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്. സിനിമയിൽ മോഹൻലാൽ‌-ഷക്കീല രം​ഗം ചിത്രീകരിച്ചതിനെ കുറിച്ച് സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരംമ്പലം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മലയാള സിനിമയിലെ സൂപ്പർസ്റ്റാറായ താരം മോഹൻലാൽ, ഷക്കീലയുടെ ബി ​ഗ്രേഡ് പടം കിന്നാരത്തുമ്പികൾ കണ്ടുവെന്നുള്ള ഡയലോ​ഗ് എങ്ങനെ പറഞ്ഞുവെന്നത് ഇന്നും പ്രേക്ഷകർക്ക് അത്ഭുതമാണ്.

അതേ കുറിച്ചും സീൻ വന്ന വഴിയും ബെന്നി പി നായരംമ്പലം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. കിന്നാരത്തുമ്പികൾ മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ഒരു ഷക്കീല ആരാധകനാണെന്നും പറയുമ്പോൾ അവിടെ മോഹൻലാൽ അല്ല തല എന്ന കഥാപാത്രം മാത്രമാണുള്ളത്.

Chotta Mumbai Mohanlal
Photo Credit: mohanlal/ cue studio

തല ഷക്കീല ഫാനാകാം. മുള്ളൻ ചന്ദ്രപ്പനും പടക്കം ബഷീറുമെല്ലാം ഫാനാകാം. അവരുടെ കൾച്ചറിൽ നിൽക്കുന്ന കഥാപാത്രങ്ങളാണല്ലോ. നല്ല വിദ്യാഭ്യാസമുള്ള സംസ്കാര സമ്പന്നനായിരുന്നു തല എന്ന കഥാപാത്രമെങ്കിൽ നെ​ഗറ്റീവ് അടിച്ചേനെ. ഷൂട്ടിങ് സംഘത്തെ സഹായിക്കുന്ന ആളുകൾ കൊച്ചിയിലുണ്ട്.

ഞങ്ങളെ പോലും ഹെൽപ്പ് ചെയ്യാൻ അത്തരം ആളുകൾ ഉണ്ടായിരുന്നു. ലൊക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇവരാണ് ശരിയാക്കി തരുന്നത്. ലോക്കൽ സപ്പോർട്ട് ഇല്ലെങ്കിൽ ഷൂട്ടിന് തടസങ്ങൾ ഉണ്ടാകും. ഇതൊക്കെ കണ്ട് ശീലമുള്ളതുകൊണ്ട് ഒരു ഷൂട്ടിങ് സീൻ ഛോട്ടാമുംബൈയിൽ ഉൾപ്പെടുത്തിയത്. ഛോട്ടാമുംബൈ യഥാർത്ഥത്തിൽ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടനൊപ്പം ഫോട്ടോയെടുക്കാൻ ആളുകൾ വരുന്നുണ്ടായിരുന്നു.

പക്ഷെ കാശ് മേടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതൊന്നും ഉണ്ടായിരുന്നില്ല. ഷക്കീലയുടെ പടത്തിന്റെ ഷൂട്ട് എന്ന് പറഞ്ഞാൽ ഹ്യൂമർ വർക്കവുമെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനൊരു സീൻ ഉൾപ്പെടുത്തിയത്. അന്നൊക്കെ ഷക്കീല തരം​ഗമുണ്ടെങ്കിലും ഷക്കീലയെ കുടുംബപ്രേക്ഷകർ കണ്ടിട്ടില്ല. കാരണം അത്തരം ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്ക് പോയി കാണാൻ പറ്റില്ല.

അതുകൊണ്ട് ഷക്കീലയെ നല്ല രീതിയിൽ കുടുംബപ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ച് കാണിച്ച് കൊടുക്കാമെന്ന് കരുതി. പക്ഷെ ഷക്കീലയുണ്ടെന്ന് പറഞ്ഞാൽ അത് പ്രതീക്ഷിച്ചാകില്ല പ്രേക്ഷകർ വരിക. അവിടേയും ​ഹ്യൂമറുണ്ടാകും എന്നും അറിയാമായിരുന്നുവെന്നും ബെന്നി പി നായരംമ്പലം പറയുന്നു. മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ഷക്കീലയും മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Chotta Mumbai Mohanlal
Photo Credit: mohanlal/ facebook

വളരെ കൂളായ ആറ്റിറ്റ്യൂട് ഇല്ലാത്ത ഈ​ഗോയില്ലാത്ത മനുഷ്യനാണ് മോഹൻലാൽ എന്നാണ് ഷക്കീല പറഞ്ഞത്. കിന്നാരത്തുമ്പികൾ മൂന്ന് വട്ടം കണ്ടുവെന്നുള്ള ഡയലോ​ഗ് മോഹൻലാൽ പറയുന്നതിനോടും തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും ഷക്കീല പറഞ്ഞിട്ടുണ്ട്. ഛോട്ടാമുംബൈയിൽ മോഹൻലാൽ സാർ എന്റെ കൈപിടിച്ച് ഡയലോ​ഗ് പറയുന്നത് എനിക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്.

കിന്നാരത്തുമ്പി ഞാൻ മൂന്ന് തവണ കണ്ടുവെന്നുള്ള ഡ‍യലോ​ഗ് അദ്ദേഹത്തിനുണ്ട്. പക്ഷെ ആ ഡയലോ​ഗ് അദ്ദേഹം പറയുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ പറയരുതെന്ന് പറഞ്ഞു. അപ്പോൾ യഥാർത്ഥത്തിൽ ‌‍ഞാൻ കിന്നാരത്തുമ്പികൾ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം വളരെ കൂളായ ആറ്റിറ്റ്യൂട് ഇല്ലാത്ത ഈ​ഗോയില്ലാത്ത മനുഷ്യനാണ്.

അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഞാൻ ഇക്കാര്യങ്ങൾ പറയാറുണ്ട്. മാത്രമല്ല അദ്ദേഹത്തോടൊപ്പം ഷക്കീലയായി തന്നെ അഭിനയിക്കാൻ കഴിഞ്ഞുവെന്നതിലും സന്തോഷമുണ്ടെന്നുമാണ് നടി പറഞ്ഞത്. അൻവർ റഷീദാണ് ഛോട്ടാമുംബൈ സംവിധാനം ചെയ്തത്. ഭാവനയായിരുന്നു നായിക. സായ്കുമാർ, വിജയരാഘവൻ, കലാഭവൻ മണി, ഇന്ദ്രജിത്ത്, ബിജു കുട്ടൻ, മണിക്കുട്ടൻ, രാജൻ പി ദേവ്, മല്ലിക സുകുമാരൻ, മണിയൻപിള്ള രാജു, വിനായകൻ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാ​ഗമായിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X