twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരാജ് വളരെ രസകരമായി അത് ചെയ്തു! സെറ്റില്‍ ഒകെ ആകെ ചിരിയായിരുന്നു! ദശമൂലം ദാമുവിനെക്കുറിച്ച് ബെന്നി!

    By Midhun
    |

    കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു സൂരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷക മനസുകളില്‍ നിന്നു മായാത്തവയാണ്. സുരാജിന്റെ കരിയറിലിറങ്ങിയ മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു.

    അവന് ഒരു സിഗരറ്റ് വലിക്കണമെങ്കില്‍ പേളിയുടെ അനുവാദം വേണമെന്നായി! പ്രണയജോഡികളെക്കുറിച്ച് ഷിയാസ്അവന് ഒരു സിഗരറ്റ് വലിക്കണമെങ്കില്‍ പേളിയുടെ അനുവാദം വേണമെന്നായി! പ്രണയജോഡികളെക്കുറിച്ച് ഷിയാസ്

    സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ട്രോളന്‍മാര്‍ ഏറ്റെടുത്തൊരു കഥാപാത്രം കൂടിയായിരുന്നു ഇത്. ദശമൂലം ദാമുവിനെ വെച്ച് ഒരു സിനിമയെടുക്കുമെന്ന് അടുത്തിടെയായിരുന്നു സംവിധായകന്‍ ഷാഫി പറഞ്ഞിരുന്നത്. ബെന്നി പി നായരമ്പലം എന്ന തിരക്കഥാകൃത്തിന്റെ എഴുത്തിലായിരുന്നു ദശമൂലം ദാമു പിറന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ദശമൂലം ദാമുവിന്റെ പിറവിയെക്കുറിച്ച് ബെന്നി മനസ് തുറന്നിരുന്നു.

    സുരാജിന്റെ ദാമു

    സുരാജിന്റെ ദാമു

    രമണനും മണവാളനും ശേഷം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു സുരാജിന്റെ ദശമൂലം ദാമു. ചട്ടമ്പിനാടില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു സുരാജിന്റെത്. കോമഡി നമ്പറുകളുമായി സലീംകുമാറും ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും മികച്ച സ്വീകാര്യത ലഭിച്ചത് സുരാജ് ചെയ്ത കഥാപാത്രത്തിന് തന്നെയായിരുന്നു. വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ സുരാജ് എത്തിയിരുന്നത്.

    ചട്ടമ്പിനാട്

    ചട്ടമ്പിനാട്

    2009ലായിരുന്നു ചട്ടമ്പിനാട് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സുരാജ്, സലീംകുമാര്‍ എന്നിവര്‍ക്കു പുറമെ സിദ്ധിഖ്,കലാശാല ബാബു, വിനുമോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം സുരാജും തിളങ്ങിനിന്നിരുന്നു.

    ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍

    ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍

    ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാറായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു സുരാജിന്റെ ദശമൂലം ദാമു. രമണനെയും മണവാളനെയും നെഞ്ചോടു ചേര്‍ത്ത പോലെ ദാമുവിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദാമുവിന്റെ കോമഡി സീനുകള്‍ ചാനലുകളില്‍ വരാറുണ്ടായിരുന്നു. ചാനലുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളിലും നിറസാന്നിദ്ധ്യമാകാറുണ്ട് സുരാജിന്റെ ദശമൂലം ദാമു.

    ദാമുവിനെക്കുറിച്ച് തിരക്കഥാകൃത്ത്

    ദാമുവിനെക്കുറിച്ച് തിരക്കഥാകൃത്ത്

    അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചട്ടമ്പിനാടിന്റെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം ദശമൂലം ദാമുവിന്റെ പിറവി എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ദാമു തീര്‍ത്തും യാദൃശ്ചികമായി ഉണ്ടായൊരു കഥാപാത്രമാണെന്നാണ് ബെന്നി പറയുന്നത്. എന്റെ നാട്ടുമ്പുറത്ത് കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുളള വ്യാജ ചട്ടമ്പികളെ അറിയാം. നമ്മുക്കെല്ലാവര്‍ക്കും അറിയാം വിടുവായത്തം മാത്രം പറയുന്ന പ്രവ്യത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്‍മാര്‍.ബെന്നി പറയുന്നു.

    കൂട്ടത്തില്‍ ഒരു വട്ടപ്പേരും കാണും

    കൂട്ടത്തില്‍ ഒരു വട്ടപ്പേരും കാണും

    അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്നോ മറ്റോ ആയിരിക്കും. കൂട്ടത്തില്‍ ഒരു വട്ടപ്പേരും കാണും. അങ്ങനെ ചിന്തിച്ചപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. ഇത് എല്ലാവരോടും പറഞ്ഞപ്പോള്‍ അവര്‍ക്കിഷ്ടമായി. ഈ വില്ലന്‍മാരുടെ പണി അടികൊളളലാണല്ലോ. എന്നിട്ട് ഉഴിച്ചിലും പിഴച്ചിലുമായി നടക്കും അപ്പോള്‍ ദശമൂലം ദാമു എന്ന പേര് നന്നായി ചേരും എന്നു തോന്നി.

    സുരാജ് രസകരമായി ചെയ്തു

    സുരാജ് രസകരമായി ചെയ്തു

    സുരാജ് വളരെയധികം രസകരമായിട്ട് ഈ കഥാപാത്രം ചെയ്തു. സെറ്റില്‍ ഒകെ ആകെ ചിരി ആയിരുന്നു. ആചിരി അതേപടി തിയ്യേറ്ററുകളിലും മുഴങ്ങി കേട്ടു. മനോരമയുമായുളള അഭിമുഖത്തില്‍ ബെന്നി പി നായരമ്പലം പറഞ്ഞു

    ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

    പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടെയും അനുഭവമാണ് ഷക്കീലയുടെ ബയോപിക്ക്: ഇന്ദ്രജിത്ത്പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടെയും അനുഭവമാണ് ഷക്കീലയുടെ ബയോപിക്ക്: ഇന്ദ്രജിത്ത്

    English summary
    benny p nayarambalam says about dashamoolam damu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X