For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  |

  മലയാള സിനിമയിലെ പ്രതിഭയുള്ള കലാകാരനാണ് നടൻ ഷെയ്ൻ നി​ഗം. ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ബെർമുഡ റിലീസിന് തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് ബെർമുഡ. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.

  കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബെർമുഡ. ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രമായിട്ടാണ് ഷെയിൻ നിഗം എത്തുന്നത്. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചോദ്യചിഹ്നം പോലെ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് രമേശ് നാരായണനാണ്.

  കൂടാതെ ചിത്രത്തിലെ നീ ഒരിന്ദ്രജാലമേ എന്ന ഗാനവും പുറത്തുവിട്ടിരുന്നു. ഈ ഗണത്തിലും വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേശ്‌ നാരായണനാണ്.

  Also Read: 'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  കശ്‍മീരി നടി ഷെയ്‍ലീ കൃഷനാണ് ബർമൂഡയിൽ ഷെയ്ൻ ​നി​ഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, മോഹ എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ടി.കെ രാജീവ് കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ടാണ്.

  ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  കഴിവുകൊണ്ട് മാത്രം ‌സിനിമയിൽ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഷെയ്ൻ നി​ഗം. അച്ഛൻ അബിക്ക് സിനിമയിൽ നേടാനാവാത്തതെല്ലാം ഷെയ്ൻ ഇപ്പോൾ സ്വന്തമാക്കികൊണ്ടിരിക്കുകയാണ്.

  അബിയുടെ മരണശേഷം ഷെയ്നിനൊപ്പം എപ്പോഴും തുണയായി, താങ്ങായി, വഴികാട്ടിയായി, മാനേജറായി എപ്പോഴും ഉമ്മ എപ്പോഴും കൂടെ കാണും.

  തനിക്ക് മാനേജറൊന്നും ഇല്ലെന്നും എല്ലാ കാര്യങ്ങളും ഉമ്മയാണ് നോക്കുന്നതെന്നും പലപ്പോഴും ഷെയ്ൻ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയിൽ വിലക്ക് അടക്കമുള്ള പ്രതിസന്ധികൾ ഷെയ്ൻ നേരിട്ടപ്പോഴും ഉമ്മയായിരുന്നു ഷെയ്നിന്റെ ഏറ്റവും വലിയ സപ്പോർട്ട്.

  മകന്റെ കഴിവിനെ വളർത്തി അബി ആ​ഗ്രഹിച്ചിടത്തെല്ലാം മകനെ എത്തിക്കാൻ ഷെയ്നിന്റെ ഉമ്മ ശ്രമിക്കുന്നുണ്ട്. ഷെയ്നും ഉമ്മയും തമ്മിൽ അമ്മ-മകൻ എന്നതിലുപരി ‌നല്ലൊരു സൗഹൃദമുണ്ടന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ആ സൗഹൃദം തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  പൊതുപരിപാടിയിൽ ഉമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ഷെയ്ൻ എല്ലായിടത്തും ഉമ്മയേയും കൈയ്യിൽ പിടിച്ച് കൂട്ടികൊണ്ട് നടക്കുകയും കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും സുഹൃത്തുക്കൾ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

  വീഡിയോ വൈറലായതോടെ എല്ലാവരും ഷെയ്ന്റേയും അമ്മയുടേതും ബോണ്ടിങ് പെർഫെക്ട് അമ്മ-മകൻ കോമ്പോയാണെന്നാണ് പറയുന്നത്. 2017ലാണ് അബി മരിച്ചത്. ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മരിക്കുമ്പോൾ അമ്പത്തിരണ്ട് വയസായിരുന്നു അബിയുടെ പ്രായം. ഷെയ്നിന് രണ്ട് സഹോദരിമാർ കൂടിയുണ്ട്.

  Read more about: shane nigam
  English summary
  bermuda actor Shane Nigam and his mother bonding video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X