twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാസേട്ടൻ മുണ്ട് മടക്കി കുത്തി കാലെടുത്ത് കസേരയ്ക്ക് മുകളിൽ വെച്ചു! ഹിറ്റ് ഗാനം പിറന്നത് ഇങ്ങനെ

    |

    ഒരു കാലത്ത് മലയാളി പ്രേക്ഷകർ പാടി നടന്ന മധുരമായ ഗാനങ്ങൾക്ക് പിന്നിൽ ഈ പ്രഗത്ഭരായ സംഗീതഞ്ജരായിരുന്നു. തെണ്ണൂറുകളിൽ ഒരു പിടി സൂപ്പർഹിറ്റ് ഗാനങ്ങളായിരുന്നു ഇവർ മലയാള സിനിമയ്ക്കായി ഒരുക്കിയത്. ഇപ്പോഴും പല പാട്ടുകളും ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ വിടരാറുണ്ട്. പുതിയ തലമുറ പോലും ഈ ഗാനങ്ങൾ പാടി നടക്കാറുണ്ട്. തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, രഥോത്സവം, മനത്തെ കൊട്ടാരം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും ഈ പ്രഗത്ഭ സംഗീത സഹോദരന്മാരായിരുന്നു.

    ഇപ്പോഴിത ഒരു ഹിറ്റ് ഗാനത്തിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബേണി ഇഗ്നേഷ്യസ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . മെലഡി ഗാനങ്ങളിലുടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഗായകനാണ് ഗാനഗന്ധർവൻ കെജെ യേശുദാസ്. രഥോത്സവം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പിറന്നതിനെ കുറിച്ചും പ്രിയപ്പെട്ട സംഗീത സംവിധായകർ തുറന്നു പറഞ്ഞു.

     രഥോത്സവം

    1995 ൽ അനിൽ ബാബു സംവിധാനം ചെയ്ത ചിത്രമാണ് രഥോത്സവം. സുരേഷ് ഗോപി, വിജയരാഘവൻ, മാതു, കസ്തൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തിൽ കെജെ യേശുദാസ്, കെഎസ് ചിത്ര, എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

    ചിത്രയ്ക്കൊപ്പമുള്ള ഗാനം

    രഥോത്സവത്തിലെ റെക്കോർഡിങ്ങിന് വേണ്ടി ഗായിക കെഎസ് ചിത്ര രാവിലെ എട്ട് മണിക്ക് സ്റ്റുഡിയോയിൽ എത്തി. 8.30 ആയപ്പോൾ ദാസേട്ടനും അവിടെ എത്തി. ആ സമയം ചിത്രം പാട്ട് പടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ദാസേട്ടൻ ഞങ്ങളുടെ പിറകിൽ വന്നിരുന്നു. എന്നിട്ട് പാടിക്കോ എന്ന് പറയുകയും ചെയ്തു. എന്നാൽ പാട്ടിന്റ പകുതി ഭാഗമായപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ ഇനി പിറകിലോട്ട് വന്നിരിക്കു. എന്നെ ആരും പാട്ട് ഒന്നും പഠിപ്പിച്ച് തരണ്ട എന്ന് ആ സമയം കൊണ്ട് തന്നെ അദ്ദേഹം പാട്ട് പഠിച്ച കഴിയുകയായിരുന്നു,

      ദാസേട്ടൻ പറഞ്ഞത്

    ഈ സമയം ചിത്രയ്ക്ക് നല്ല ടെൻഷനായി. ഇതൊരു അടിപൊളി ഗാനമാണല്ലോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പാടാനായി എത്തിയത്. കുറെ നാളായി ദാസേട്ടന്റെ അടിപൊളി ഗാനങ്ങളൊന്നും എത്തിയിരുന്നില്ല. ആദ്യമൊക്കെ മുണ്ടൊക്കെ നേരെയിട്ട് മെലഡിയിൽ അദ്ദേഹം ഗാനം ആലപിക്കാൻ ശ്രമിച്ചു. ഇപ്പോൾ ജനങ്ങൾക്ക് അടിപൊളി പാട്ടുകളാണ് ഇഷ്ടം. മെലഡിയൊക്കെ ഇഷ്ടം പോലെ കേട്ട് കഴിഞ്ഞു .

     ഹിറ്റ്  ഗാനം പിറന്നത്

    എന്നാൽ ഇത് കേട്ടയുടൻ തന്നെ, എന്നാൽ വാ നമുക്ക് അടിപൊളിയാക്കാമെന്ന് പറഞ്ഞ് ദാസേട്ടൻ മുണ്ടൊക്കെ മടക്കി കുത്തി കാലൊക്കെ കസേരയുടെ മുകളിൽ കയറ്റി വെയ്ക്കുകയായിരുന്നു. എന്നാ നമുക്ക് പിടിപ്പിച്ച് കളയാമെന്നും പറഞ്ഞ് "ഹോയ്"ന്നൊക്കെ പുള്ളിയുടെ കയ്യിൽ നിന്നും കുറച്ചിട്ടു പാടിയ ഗാനമായിരുന്നു അത്. യേശുദാസ് എൻജോയ് ചെയ്താണ് ആ പാട്ട് ആലപിച്ചത്. അത് അപ്പോൾ തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു- ബേണി ഇഗ്നേഷ്യസ് അഭിമുഖത്തിൽ പറഞ്ഞു.

    English summary
    berney ingnatiu share K. J. Yesudas hit movie song story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X