»   » മുന്തിരിവള്ളികള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന മലയാളത്തിലെ അഞ്ച് മികച്ച ചിത്രങ്ങള്‍?

മുന്തിരിവള്ളികള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന മലയാളത്തിലെ അഞ്ച് മികച്ച ചിത്രങ്ങള്‍?

By: Sanviya
Subscribe to Filmibeat Malayalam


സമരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രേക്ഷകരുടെ മനം കവരുന്നു. ഏറ്റവും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. പുലിമുരുകന്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഒരു നല്ല കുടുംബ ചിത്രം എന്നാണ് മുന്തിരിവള്ളികള്‍ കണ്ടതിന് ശേഷം പ്രേക്ഷകര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലും മുന്തിരിവള്ളികള്‍ക്ക് പോസ്റ്റീവ് റിവ്യൂസാണ് പ്രചരിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എട്ടോളം മലയാളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങള്‍.


ചന്ദ്രോത്സവം

2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മോഹന്‍ലാല്‍-മീന കോംമ്പോയിലെ ചന്ദ്രോത്സവം. ബോക്‌സോഫീസില്‍ ചിത്രം കാര്യമായ വിജയം ഒന്നുമായിരുന്നില്ലെങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ചന്ദ്രോത്സവം. മോഹന്‍ലാല്‍ അവതരിപ്പിച്ച ശ്രീഹരി എന്ന കഥാപാത്രത്തിന്റെ മുന്‍ കാമുകിയുടെ വേഷത്തിലാണ് മീന എത്തുന്നത്. ഇന്ദു എന്നാണ് മീന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഒരു പ്രണയകഥയായിരുന്നു ചിത്രം.


ഉദയനാണ് താരം

ചന്ദ്രോത്സവം പുറത്തിറങ്ങിയ അതേ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു മോഹന്‍ലാല്‍-മീന ചിത്രമായിരുന്നു ഉദയനാണ് താരം. സിനിമയ്ക്കുള്ളിലെ സിനിമാ കഥാ പറഞ്ഞ ചിത്രം. റൊമാന്റിക് ആങ്കിളില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഉദയന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മധു എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.


ദൃശ്യം

വമ്പന്‍ വിജയം നേടിയ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലെ ദൃശ്യം. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും മീനയും ഓണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. ഭാര്യ-ഭര്‍ത്താവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഇരുവരും അഭിനയിച്ചത്. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു ചിത്രം.


വര്‍ണ്ണപ്പകിട്ട്

1997ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വര്‍ണ്ണപ്പകിട്ട്. ഐവി ശശിയാണ് ആദ്യമായി മോഹന്‍ലാലിനെയും മീനയെയും നായക-നായികയാക്കി സിനിമ ഒരുക്കുന്നത്. സന്ദ്ര എന്ന തട്ടിപ്പുകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മീന അഭിനയിച്ചത്. സണ്ണി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചു.


ഒളിമ്പ്യന്‍ അന്തോണി ആദം

1999ലാണ് ഒളിമ്പ്യന്‍ അന്തോണി ആദം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടി. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ടീച്ചറായി മീനയും എത്തി.


English summary
Best 5 Movies Of The Munthirivallikal Thalirkkumbol Pair!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam