»   » കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തമ്പുരാന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുത്തത് അച്ചാന്‍ വേഷങ്ങളാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ അച്ചായന്‍ വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അധികം ആലോചിക്കാതെ പറയാം മമ്മൂട്ടിയാണെന്ന്.

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ ഇപ്പോള്‍ തോപ്പില്‍ ജോപ്പന്‍ വരെ ഉദാഹരണം. മമ്മൂട്ടി മാത്രമല്ല, അച്ചായന്‍ വേഷങ്ങളിലെത്തി കൈയ്യടി നേടിയ വേറെയും താരങ്ങളുണ്ട്. പ്രേക്ഷക മനസ്സില്‍ ഇപ്പോഴും കുടിയിരിയ്ക്കുന്ന അത്തരം ചില കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്, നോക്കൂ

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

കോട്ടയം കുഞ്ഞച്ചനില്‍ നിന്ന് തുടങ്ങാം. മലയാളം കണ്ടതില്‍ വച്ച് ഏറ്റവും ഹിറ്റ് അച്ചായന്‍ വേഷവും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷവുമാണ് കുഞ്ഞച്ചന്‍. കുഞ്ഞച്ചന്‍ ഒരു ട്രെന്റായി മലയാള സിനിമയില്‍ മാറിയതും പിന്നെ ചരിത്രം

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

ആട് തോമ ശ്രദ്ധിക്കപ്പെട്ടത് അച്ചായന്‍ കഥാപാത്രമായതുകൊണ്ട് മാത്രമായിരുന്നില്ല, തനി ഹീറോയിസം കാണിച്ചത് കൊണ്ടുമാണ്. സ്പടികം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ആട് തോമ എന്ന കഥാപാത്രം എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

മോഹന്‍ലാല്‍ അവതരിപ്പിച്ച മറ്റൊരു ഹിറ്റ് അച്ചായന്‍ വേഷമാണ് ടോണി കുരിശിങ്കല്‍. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിഷ്‌കളങ്കമായി ചിരിയ്ക്കുന്ന ടോണിക്കുട്ടനെ അവതരിപ്പിച്ചത്

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

കോട്ടയം കുഞ്ഞച്ചനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടാണ് മമ്മൂട്ടി സംഘത്തിലെ കുട്ടപ്പായിയെ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഒരു സ്റ്റൈല്‍ തന്നെ മമ്മൂട്ടി ചിത്രത്തിന് വേണ്ടി സ്വീകരിച്ചു.

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

സുരേഷ് ഗോപിയുടെ അച്ചായന്‍ കഥാപാത്രങ്ങളില്‍ ശ്രദ്ധേയമാണ് ലേലത്തിലെ ചാക്കോച്ചി. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന ഉശിരന്‍ കഥാപാത്രം എന്ന് പറയുന്നതാവും ശരി

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

ഈ കാഞ്ഞിരപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് എന്ന് ഇടയ്ക്കിടെ പൃഥ്വിരാജ് സ്വപ്‌നകൂട് എന്ന ചിത്രത്തില്‍ പയുന്നുണ്ട്. റൊമാന്റിക് ഹീറോ ആയിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്

കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ് വരെ; നോക്കൂ

പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തിലാണ് ദിലീപിന്റെ അച്ചായന്‍ വേഷം. നിരപ്പേര്‍ പാപ്പി എന്ന കഥാപാത്രത്തെ ഹ്യൂമര്‍ ടെച്ചോടുകൂടെയാണ് ദിലീപ് അവതരിപ്പിച്ചത്.

English summary
From Kottayam Kunjachan To Kunjoonju: The Best Achayan Characters In Malayalam Cinema!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam