അനു സിത്താരയോ നിമിഷ സജയനോ അതോ ഐശ്വര്യ ലക്ഷ്മിയോ? 2018 ലെ മികച്ച നടി ആരാണ്? കാണൂ!
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രണവ് മോഹന്‍ലാലും മമ്മൂട്ടിയുമാണ് 2018 ല്‍ ബിഗ് റിലീസിന് തുടക്കമിട്ടത്. മലയാള സിനിമയെ സംബന്ധിച്ച് മികച്ചൊരു വര്‍ഷം തന്നെയാണ് വിട പറയാനൊരുങ്ങുന്നത്. പരീക്ഷണങ്ങളും നവാഗതരുടെ അരങ്ങേറ്റവുമൊക്കെയായി നിരവധി സംഭവ വികാസങ്ങളാണ് നടന്നത്. അസമാന്യ അഭിനയമികവുമായി താരങ്ങളില്‍ പലരും ഞെട്ടിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ് പോയവരില്‍ ചിലരൊക്ക തിരിച്ചെത്തുകയും ചെയ്തിരുന്നു.
നായകന്‍മാര്‍ മാത്രമല്ല നായികമാരും തിളങ്ങി നിന്നിരുന്നൊരു വര്‍ഷമായിരുന്നു 2018. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ പിടിച്ച അഭിനേത്രികള്‍ ഇത്തവണയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2018 ലെ മികച്ച നടിയേയും നടനേയും സിനിമയുമൊക്കെ കണ്ടെത്താനുള്ള തിരക്കിലാണ് എല്ലാവരും. 2018 ലെ മികച്ച നടി ആരായിരിക്കും? തുടര്‍ന്നുവായിക്കൂ.

ഐശ്വര്യ ലക്ഷ്മി
അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ എബിയേയും പ്രിയയേയും മറക്കില്ല. വിദേശത്തുനിന്നും നാട്ടിലേക്കെത്തിയ നവദമ്പതികളുടെ ജീവിതത്തിലേക്കെത്തുന്ന അപ്രതീക്ഷിത അതിഥികളും അവരുണ്ടാക്കുന്ന അനാവശ്യ പ്രശ്‌നങ്ങളുമൊക്കെയാണ് സിനിമ പറഞ്ഞത്. ഫഹദ് മാത്രമല്ല നായികയായി ഐശ്വര്യയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ചില രംഗങ്ങളില്‍ ഫഹദിനെ വെല്ലുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.

അനു സിത്താര
ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ ഈ നായികയ്ക്ക് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിതയായാണ് താരമെത്തിയത്. ഫുട്‌ബോള്‍ ഇതിഹാസമായ വിപി സത്യന്റെ ബയോപിക് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

അനുശ്രീ
ലാല്‍ ജോസ് ചിത്രത്തിലൂടെ തുടക്കം കുറിച്ച അനുശ്രീ ഇതിനോടകം തന്നെ നായികാനിരയില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. നായികയായി മാത്രമല്ല അഭിനയപ്രാധാന്യമുള്ള കഥാപാത്രമേതായാലും താന്‍ റെഡിയാണെന്നാണ് താരത്തിന്റെ നിലപാട്. സുജിത്ത് വാസുദേവ് ചിത്രമായ ഓട്ടര്‍ഷയില്‍ ഓട്ടോ ഡ്രൈവറായാണ് താരമെത്തിയത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

മഞ്ജു വാര്യര്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ താരത്തിന് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ ആമിയായെത്തിയത് മഞ്ജു വാര്യരായിരുന്നു. കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

നസ്രിയയുടെ തിരിച്ചുവരവ്
ക്യൂട്ട്‌നെസ് ഓവര്‍ലോഡ്, ഈ വിശേഷണമാണ് നസ്രിയയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം തിരിച്ചെത്തിയ വര്‍ഷം കൂടിയാണ് 2018. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തിയത്. അഞ്ജലി മേനോന്‍ ചിത്രമായ കൂടെയിലൂടെയായിരുന്നു ഈ താരത്തിന്റെ വരവ്. നസ്രിയയുടെ വരവിന് ശേഷമുള്ള സിനിമയുടെ ഒഴുക്ക് പ്രക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

നിമിഷ സജയന്‍
ടൊവിനോ തോമസ് നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യനിലെ വക്കീലിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്കാവില്ല. സംവിധായകനായ മധുപാല്‍ നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്ന് താരം പറഞ്ഞിരുന്നു. സംവിധായകന്റെ പ്രതീക്ഷയ്ക്കനുസരിച്ച് തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഈ താരം. നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്.

പാര്‍വതിയുടെ സിനിമകള്‍
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്ന അഭിനേത്രിയാണ് പാര്‍വതി. അഞ്ജലി മേനോന്‍ ചിത്രമായ കൂടെയിലെ പാര്‍വതിയുടെ അഭിനയത്തിനാണ് നിറഞ്ഞ കൈയ്യടി ലഭിച്ചത്. പരസ്യമായ അഭിപ്രായ പ്രകടനത്തിലൂടെ സോഷ്യല്‍ മീഡിയ ഈ അഭിനേത്രിയ കൊന്ന് കൊലവിളിച്ചിരുന്നു.
വോട്ട് ചെയ്യാൻ ഇവിടെക്ലിക്ക് ചെയ്യൂ
Best Of 2018: Which Malayalam Actress Came Up With The Best Performance?


Click it and Unblock the Notifications











