ഉര്‍വ്വശി മുതല്‍ ഗൗരി നന്ദ വരെ, സഹനടിയായുളള വേഷങ്ങളില്‍ ഈ വര്‍ഷം തിളങ്ങിയ നടിമാര്‍

By Midhun Raj

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ റിലീസ് ചെയ്തൊരു വര്‍ഷമായിരുന്നു 2020. താരങ്ങളെല്ലാം മികച്ച പ്രകടനമാണ് സിനിമകളില്‍ കാഴ്ചവെച്ചത്. അപ്രതീക്ഷിതമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനയം കാഴ്ചവെച്ച താരങ്ങളും നിരവധിയായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളുടെ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. തിയ്യേറ്ററര്‍ റിലീസുകള്‍ക്ക് പുറമെ ഒടിടി വഴി എത്തിയ സിനിമകളും വലിയ വിജയം നേടി.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

നായികാ നായകന്മാരായി അഭിനയിച്ച താരങ്ങള്‍ക്ക് പുറമെ സഹതാരങ്ങളായി എത്തിയവരും ശ്രദ്ധേയ പ്രകടനമാണ് സിനിമകളില്‍ നടത്തിയത്. മിക്ക താരങ്ങള്‍ക്കും കരിയറില്‍ വഴിത്തിരിവായ കഥാപാത്രങ്ങള്‍ കൂടിയായിരുന്നു ഈ വര്‍ഷം ലഭിച്ചത്. അതേസമയം 2020ല്‍ സഹനടിയായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളെ കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

ഉര്‍വ്വശി

വരനെ ആവശ്യമുണ്ട്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെയാണ് ഈ വര്‍ഷമാദ്യം ഉര്‍വ്വശി മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇതില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഡോ ഷേര്‍ളി എന്ന റോളിലാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തിയത്. കുറച്ച് സീനുകളിലേ ഉണ്ടായിരുന്നുളളൂവെങ്കിലും തന്‌റെ കഥാപാത്രത്തെ നടി ഗംഭീരമാക്കിയിരുന്നു.

ഗൗരി നന്ദ

ഉര്‍വ്വശിക്ക് പുറമെ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഗൗരി നന്ദ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രമാണ് നടിയുടെതായി ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച ചിത്രത്തില്‍ ഗൗരി ചെയ്ത റോളിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.

വല്‍സല മേനോന്‍

ഗൗതമന്‌റെ രഥം എന്ന ചിത്രത്തില്‍ നടി വല്‍സല മേനോന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നീരജ് മാധവ് നായകനായ ചിത്രത്തിലെ മുത്തശ്ശി വേഷം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ ഏറെ പ്രാധാന്യമുളള ഒരു റോള്‍ കൂടിയായിരുന്നു നടി അവതരിപ്പിച്ചത്. ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായ ഗൗതമന്‌റെ രഥത്തില്‍ വല്‍സല മേനോന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

ഉണ്ണിമായ പ്രസാദ്

അഞ്ചാം പാതിരയിലെ പോലീസ് കഥാപാത്രത്തിലൂടെ നടി ഉണ്ണിമായ പ്രസാദും ഇക്കൊല്ലം ഞെട്ടിച്ചു. ചാക്കോച്ചന്‍ നായകനായ ചിത്രത്തില്‍ ഡിസിപി കാതറിന്‍ മരിയ ഐപിഎസായി അപ്രതീക്ഷിത പ്രകടനമാണ് താരം കാഴ്ചവെച്ചത്. അഞ്ചാം പാതിരയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രം കൂടിയായിരുന്നു നടി അവതരിപ്പിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു.

More from Filmibeat

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X